Malayala Vanijyam

ആകാശത്തുവച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ തീപിടുത്തം.

ദുബായ് :- ആകാശത്തുവച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ തീപിടുത്തം. അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ടേക്ക് ഓഫ് ചെയ്തയുടൻ ഒരു എഞ്ചിനിൽ തീപിടുത്തം കണ്ടെത്തിയത് . ഉടൻ വിമാനം അബുദാബി വിമാനത്താവളത്തിൽ തിരിച്ചെത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

ഡിജിസിഎയുടെ കണക്കനുസരിച്ച് വിമാനം പറന്നുയരുമ്പോൾ 184 യാത്രക്കാരുണ്ടായിരുന്നു.ടേക്ക് ഓഫ് ചെയ്ത് 1,000 അടി ഉയരത്തിൽ കയറിയ ഉടൻ, പൈലറ്റ് ഒരു എഞ്ചിനിൽ തീപിടുത്തം കണ്ടെത്തുകയും അബുദാബി വിമാനത്താവളത്തിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും ചെയ്തു,” സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഏവിയേഷൻ റെഗുലേറ്ററി ബോഡിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടതായി ഏവിയേഷൻ ബോഡി അറിയിച്ചു.

Exit mobile version