Malayala Vanijyam

ഇലക്ട്രിക് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശവുമായി അബുദാബി പോലീസ്

ദുബായി:അബുദാബിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓടിക്കുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി അബുദാബി പൊലീസ്. ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായി ധരിക്കുക. ഹെഡ് ഫോണ്‍ ഉപയോഗിക്കരുത്. രാത്രിയില്‍ റിഫ്‌ലെക്ട് വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ഉചിതമായ വസ്ത്രങ്ങളും ഷൂസും ധരിക്കണമെന്നും പൊലീസ് അറിയിച്ചു.

കാല്‍നടയാത്രക്കാരില്‍ നിന്നും മറ്റ് സൈക്ലിസ്റ്റുകളില്‍ നിന്നും റൈഡര്‍മാരില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കുക.നിങ്ങളുടെ സ്‌കൂട്ടറിന്റെ ബാലന്‍സിനെ ബാധിച്ചേക്കാവുന്ന വസ്തുക്കള്‍ കൊണ്ടുപോകരുത്.ഒരു യാത്രക്കാരനെയും കൊണ്ടുപോകരുത്. ഓരോ ഇലക്ട്രിക് സ്‌കൂട്ടറിനും ഒരു റൈഡര്‍ മാത്രമേ ഉണ്ടാകാവൂ.സ്‌കൂട്ടര്‍ യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിനായി അബുദാബി പൊലീസിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. 

Exit mobile version