Malayala Vanijyam

ഉപവസിക്കു … വിശപ്പ്, മാനസികാവസ്ഥ, ഉറക്കം എന്നിവ മെച്ചപ്പെടുത്തു .

ഉപവസിക്കു … വിശപ്പ്, മാനസികാവസ്ഥ, ഉറക്കം എന്നിവ മെച്ചപ്പെടുത്തു . യു കെ യിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി ഗവേഷണ പഠന സ്ഥാപനമായ കിംഗ്‌സ് കോളേജിലെ ഗവേഷകരാണ് ഇക്കാര്യം അറിയിച്ചത്.ഇടയ്‌ക്കിടെയുള്ള ഉപവാസം ഒനിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ഡോ. സാറാ ബെറിയും ZOE-യിലെ ചീഫ് സയന്റിസ്റ്റും പറഞ്ഞു.

ഭക്ഷണം നിശ്ചിതസമയത്തേക്ക് ഉപേക്ഷിക്കുന്നതിനെയാണ്‌ ഉപവാസം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നീ ശരിരത്തിലെ പഞ്ചേന്ദ്രിയങ്ങൽക്ക് വിശ്രമം നൽകുവാനും ഉപവാസത്തിന് കാഴിയുന്നു. ഇത് നിങ്ങൾക്ക് സാധാരണ ഉറക്കത്തെ പ്രഥാനം ചെയ്യുന്നു. ഉറക്കം എന്ന പ്രതിഭാസം മൂലം പഞ്ചേന്ദ്രിയങ്ങൾക്ക് യഥാവിധി വിശ്രമം ലഭിക്കുന്നു.

ഉപവാസം യഥാവിധി അനുഷ്ഠിക്കുകയാണെങ്കിൽ അത് പ്രധാനമായും ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെ അകറ്റി ശരീരത്തെ രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു. കരൾ, ഹൃദയം, വൃക്ക, ശ്വാസകോശം,  പാൻക്രിയാസ്, ആമാശയം എന്നീ ആന്തരാവയവങ്ങൾക്ക് ഉപവാസം മൂലം കൂടുതൽ പ്രവർത്തനശേഷി കൈവരുന്നു. കൂടാതെ ശരീരത്തിലടിഞ്ഞിട്ടുള്ള കൊഴുപ്പ്എന്നിവയെ നശിപ്പിക്കുന്നതിനും ഉപവാസം മൂലം കഴിയുന്നു.ഭാരം കുറയ്ക്കുന്നത് മുതല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് വരെ ഉപവാസം കൊണ്ട് കഴിയും. മാത്രമല്ല ഉപവാസത്തിലൂടെ ക്രോണിക് ഇന്‍ഫ്‌ളമേഷന്റെ അളവ് കുറയ്ക്കാമെന്നും അങ്ങനെ ആരോഗ്യം മെച്ചപ്പെടുത്താമെന്നും ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Exit mobile version