Malayala Vanijyam

കേരളം കിഴടക്കാൻ
ഒരുങ്ങി ഷൗക്കത്തും,
എക്സോ ഡ്രൈവും

നിങ്ങളുടെ സുരക്ഷയെ കൂറിച്ചും , നിങ്ങളുടെ സാമ്പത്തിക ഭദ്രതയെക്കൂറിച്ചും നിങ്ങളെക്കാൾ കൂടുതലായി ചിന്തിയ്ക്കുന്ന ഒരാൾ ….
തന്റെ സമ്പാദ്യം സഹജീവികൾക്കുകൂടി അവകാശപ്പെട്ടതാണ് എന്ന് ചിന്തിയ്ക്കുന്ന ഒരു ചെറുപ്പക്കാരൻ …
യുവാക്കൾ ബിസിനസ് മേഖലയിലേക്ക് കടന്നുവരണം എന്ന് ചിന്തിയ്ക്കുകയും അതിനായി പ്രഗ്നിക്കുകയും ചെയ്യുന്ന ഒരു സംരംഭകൻ …
അങ്ങനെ ഒരാളെപ്പറ്റി നിങ്ങൾക്ക് ചിന്തിയ്ക്കുവാൻ കഴിയുമോ …?              

അതും ഇക്കാലത്ത് . എന്നാൽ അങ്ങനെ ഒരാൾ ഉണ്ട്.  അങ്ങ് മലബാറിൽ .
സേവനമാണ് ജീവിതദൗത്യം എന്ന് വിശ്വസിക്കുന്നഒരാൾ .                   

ഷൗക്കത്ത് മൂഴിക്കൽ എന്നാണ് അദ്ദേഹത്തിന്റെ പേര്.

   

കാസർക്കോഡ് മുതൽ തിരുവന്തപുരം വരെയുള്ള കാർ പ്രേമികളുടെ ഇടയിൽ ഇദ്ദേഹത്തിന് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. കാരണം കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന  എക്സോട്ടിക്ക് ഡ്രൈവ് എന്ന പേരുള്ള
യൂസ്ഡ് കാറുകൾ വിൽക്കുന്ന ഷോറുമിന്റെ ഉടമയാണിദ്ദേഹം.

കുട്ടിക്കാലം മുതൽക്കെ കാറുകളെ  പ്രണയിച്ച് പിന്നിട് സ്വപ്രഗ്നത്താൽ നിരവധി കാറുകളുടെ ഉടയോനായി മാറിയ ഷൗക്കത്ത് എന്ന നാട്ടുമ്പുറത്തുകാരൻ്റെ ജീവിത ഭൂമികയിലേക്ക് …..

മധുരത്തിന്റെ നാടായ കോഴിക്കോട്ടെ മുഴിയ്ക്കലിൽ പ്രശസ്ത മുസ്ലിം തറവാടായ ആലുംമ്പാട്ട് വീട്ടിൽ കുഞ്ഞിമൊയ്തിൻകുട്ടി ഹാജിയുടെയും ,ഹലീമാഹജ്ജുമ്മയുടെയും മുത്തപുത്രനായിട്ടായിരുന്നു ഷൗക്കത്തിന്റെ ജനനം.മുഴിയ്ക്കൽ എൽ പി .സ്കൂൾ , ചാക്കലയ്ക്കൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നുമായി പ്രഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കുട്ടിക്കാലം മുതൽക്കെ ഒരു ബിസിനസ്സുകാരനാകണം എന്നായിരുന്നു കൊച്ചു ഷൗക്കത്തിന്റെ എറ്റവും വലിയ ആഗ്രഹം. അതിന് കാരണക്കാരനായതാകട്ടെ കച്ചവടക്കാരനായ കുഞ്ഞുമൊയ്തിൻകുട്ടി ഹാജിയും .

ബാപ്പയുടെ കൈയ്യിൽ നിന്ന് കച്ചവടത്തിന്റെ നേരും നെറിയും നന്നെ ചെറുപ്രായത്തിൽ തന്നെ മനസ്സിലാക്കിയ ഷൗക്കത്ത് തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി സ്കൂൾ വിദ്യാഭസത്തിനു ശേഷം കാരന്തൂർ മർക്കസിൽ നിന്നും ഓട്ടൊമൊബയിൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമ കരസ്ഥമാക്കി. ഇവിടെ വച്ചാണ് ഷൗക്കത്ത് കാറുകളോട് പ്രണയത്തിലാകുന്നത്. എഞ്ചിനിയറിംഗ് പഠനകാലത്ത് നിരവധി കാറുകളെ തൊട്ടറിയാനും കഴിഞ്ഞു എന്നു മാത്രമല്ല. മർക്കസിൽ വിദേശ രാജ്യങ്ങളിൽ നിന്ന് മർക്കസിൽ എത്തുന്ന പ്രമുഖരുടെ കാറുകളെ കുറിച്ച് കുടുതൽ… കുടുതൽ മനസ്സിലാക്കുവാൻ കഴിഞ്ഞു.

എക്സോട്ടിക്ക് ഡ്രൈവിന്റെ ലോഗോ ആദരണിയനായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യുന്നു

പഠനം കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം നേരെ പോയത് കോഴിക്കോട്ടെ മാരുതിയുടെ വർക്ക്ഷോപ്പിലേക്ക് ആയിരുന്നു. തുടർന്ന്  പ്രമുഖ കാർ കമ്പനികളിൽ ജോലി ചെയ്ത് പ്രാവിണ്യം നേടി പുറത്തിയങ്ങിയതോടെ സ്വദേശത്തും വിദേശത്തുമുള്ള പല പ്രമുഖ കമ്പനികളിലും ജോലി നോക്കാൻ അവസരം ലഭിച്ചെങ്കിലും ഷൗക്കത്തിന് അതിനോടെന്നും താൽപ്പര്യം തോന്നിയില്ല. കാരണം കേവലം ഒരു കമ്പനിയിൽ തളച്ചിടാനുള്ളതല്ല തന്റെ ജീവിതം എന്ന് ഷൗക്കത്തിന് അറിയാമായിരുന്നു. തനിക്ക് വെട്ടിപ്പിടിക്കാൻ സാമ്രാജ്യങ്ങൾ ഏറെയുണ്ട്. ഇത്തരം തിരിച്ചറിവുകളുമായ സഞ്ചരിച്ച ആ ധീക്ഷണശാലിയായ യുവാവ്  കോഴിക്കോട് നഗരത്തിൽ യൂസ്ഡ് കാറുകളുടെ ശേഖരവുമായി എക്സോട്ടിക്ക് ഡ്രൈവ് എന്ന സ്ഥാപനം ആരംഭിച്ചു.  അന്നോളം ഓട്ടൊമൊബയിൽ എഞ്ചിനിയറിംഗ് മേഖലയിൽ നിന്ന് ലഭിച്ച അറിവും, പൊതുപ്രവർത്തനത്തിൽ നിന്ന് ലഭിച്ച ബന്ധങ്ങളും , ജന്മനാ ഷൗക്കത്തിന്റെ സന്തത സഹചാരികളായ  ആത്മാർത്ഥതയും, സത്യസന്ധതയും വളക്കുറായതോടെ കേവലം രണ്ടര വർഷം കൊണ്ട് യൂസിഡ് കാർ വിൽപ്പന മേഖലയിൽ ഷൗക്കത്തും അദ്ദേഹത്തിന്റെ എക്സോട്ടിക്ക് ഡ്രൈവും വിശ്വസ്തയുടെ മറുവാക്കായി തീർന്നിരിക്കുകയാണ്.

കേവലം ബിസിനസ്സിൽ മാത്രം ഒതിങ്ങി നിൽക്കുന്ന ഒന്നല്ല ഷൗക്കത്ത് എന്ന ചെറുപ്പക്കാരന്റെ പ്രവർത്തന മേഖല. ജീവകാരുണ്യ പ്രവർത്തനരംഗത്തും , സാമൂഹ്യ – സാംസ്കാരിക രംഗത്തും ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ് കിടപ്പുണ്ട്. ഇന്ന് സ്വന്തം അദ്ധ്വാനത്തിൽ നിന്ന് ഉതിർന്നു വിഴുന്ന നാണയത്തുട്ടുകളുമായിപാരമ്പര്യമായി പകർന്നു കിട്ടിയ ഇല്ലാത്തവന് അറിഞ്ഞു കൊടുക്കുക എന്ന വലിയ പാഠത്തിന്റെ ആമുഖം തീർക്കുകയാണ് ഷൗക്കത്ത് . അതെ …. തന്റെ ബിസിനസിൽ നിന്ന് കിട്ടുന്ന ലാഭത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുകയാണ് ഈ ചെറുപ്പക്കാരന്റെ പതിവ്. എന്നാൽ അതെക്കുറിച്ച് കുടുതൽ സംസാരിക്കുവാൻ അദ്ദേഹം തെയ്യാറായില്ല. കാരണം “വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത് ” എന്ന മഹത് വചനത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഷൗക്കത്ത് . അദ്ദേഹം പറയുന്നു “ജാതി, മത രാഷ്ട്രീയത്തിനതീതമായി ഉയർന്ന തലത്തിൽ ചിന്തിക്കുകയും ആശയയപരമായി ധാർമികത വച്ചു പുലർത്തി നാടിൻെ നേരിനൊപ്പം ജീവിക്കാൻ പഠിപ്പിച്ചതും പാരമ്പര്യമായി കിട്ടിയതു തന്നെയാണ്. സ്വരൂപിച്ചു കൂട്ടുമ്പോഴല്ല തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം സഹജീവികൾക്ക് കൂടി അവകാശപ്പെട്ടാണ് എന്ന് ചിന്തിക്കുന്നിടത്താണ് ഒരാൾ മനുഷ്യനാകുന്നത് ” ഈ ചിന്താഗതിയാണ് ഷൗക്കത്ത് എന്ന ചെറുപ്പക്കാരനെ മറ്റ് യുവ സംരംഭകരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

രണ്ട് വർഷം പിന്നിട്ടു മൂന്നാം വർഷത്തിലേക്ക് കാലു കുത്തുമ്പോൾ വിവിധ പദ്ധതികളാണ് ഇദ്ദേഹം ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നത്. ഗുണനിലവാരമുള്ള കമ്പനികളുടെ കാറുകൾ ശേഖരിച്ച് മതിയായ    പരിശോധനൾക്ക് ശേഷം ഉപഭോക്താക്കളുടെ അഭിരുചിക്കൊത്ത് പ്രവർത്തിക്കുന്നത് സ്ഥാപനത്തിൻ്റെ ഉയർച്ചയ്ക്ക് വേഗത കൂടി.

ഷൗക്കത്ത് പറയുന്നു” യൂസിഡ് കാർ വിപണിയ്ക്ക് ഇനിയുംഅനന്ത സാധ്യതകളാണ് ഇന്ത്യയിലുള്ളത്.പഠനമനുസരിച്ച്, ചെറുപട്ടണങ്ങൾ സെക്കൻഡ് ഹാൻഡ് കാറുകളുടെ ആവശ്യകത വർദ്ധിപ്പിക്കും, ഉപയോഗിച്ച കാർ വിൽപ്പനയിൽ മെട്രോ ഇതര നഗരങ്ങളുടെ പങ്ക് നിലവിലെ 55 ശതമാനത്തിൽ നിന്ന് ഏകദേശം 70 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു,ഒഎൽഎക്‌സ് ഓട്ടോസിന്റെയും റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെയും റിപ്പോർട്ട് പ്രകാരം രാജ്യത്തെ യൂസ്ഡ് കാർ വിപണി 2025-26 ഓടെ 70 ലക്ഷത്തിലധികം വാഹനങ്ങളിൽ എത്തുമെന്ന് പറയുന്നത്. ” അതുകൊണ്ടുതന്നെ സമാന ചിന്താഗതിക്കാരെ പങ്കാളികളാക്കി തിരുവനന്തപുരം മുതൽ കാസർകോഡ് വരെ പുതിയ യൂസിഡ് കാർഷോറുമുകൾ ആരംഭിക്കുവാനാണ് ഷൗക്കത്ത് പദ്ധതി ഇടുന്നത്.

യൂസിഡ്കാർ വാങ്ങുന്നതിന് മുമ്പ് ഒരു നല്ല മെക്കാനിക്കിനെക്കൊണ്ട് കാർ മുഴുവൻ പരിശോധിക്കുകയും , സ്വയം ഓടിച്ചു നോക്കാനും ശ്രമിക്കുക, അതുവഴി നിങ്ങൾക്ക് ആ കാറിനെക്കുറിച്ച് നന്നായി അറിയാൻ കഴിയും.കൂടാതെ നിങ്ങൾ ചില മുൻകരുതലുകൾ എടുത്താൽ ഭാവിയിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ആളുകളാണ്ഇവിടുത്തെ ഇടപാടുകാർ. ഇക്കാലംകൊണ്ട് 250-ൽ പരം കാറുകൾ ഞങ്ങൾ വിൽപ്പന നടത്തിട്ടുണ്ട്.  ഇന്നെവരെ ഞങ്ങളുടെ ഷോറുമിൽ നിന്ന് എടുത്ത കാറ് കംപ്ളയിന്റായി എന്നു പറഞ്ഞ് ഒരു കസ്റ്റമേഴ്സ്റ്റമറും  ഞങ്ങളുടെ സ്ഥാപനത്തിൽ കയറി ഇറങ്ങിട്ടില്ല. കസ്റ്റമേഴ്സ്റ്റമറിന്റെ  സംതൃപ്തിയാണ് ഞങ്ങളുടെ വിജയ രഹസ്യം. ഞങ്ങളുടെ ഷോറുമിൽ വാഹനം വാങ്ങുന്നതിന് മുൻപായി ഞങ്ങൾ കസ്റ്റമേഴ്സ്റ്റമറോട് പത്തു കാര്യങ്ങൾ സ്വയം ബോധ്യപ്പെടുവാൻ പറയും.

1. കാറിന്റെ മോഡൽ പരിശോധിക്കലാണ്.

2. അടുത്തതായി, എഞ്ചിനും മറ്റ് എല്ലാ ഇലക്ട്രോണിക് ഭാഗങ്ങളും പരിശോധിക്കുക.

3. തുടർന്ന് അതിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും പരിശോധിക്കുക.

4. അടുത്തതായി, ടയറുകൾ പരിശോധിക്കുക.

5. കാറിന്റെ എക്സിറ്റിരിയലിൽ തുരുമ്പെടുക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.

6. അതിന്റെ ബാറ്ററി പരിശോധിക്കുക.

7. ഒടുവിൽ നിങ്ങൾക്ക് കാറ് ഇഷ്ടമായാൽ എല്ലാ പേപ്പറുകളും പരിശോധിക്കുക, RCമുതലായവ

8. തുടർന്ന് ചേസിസ് നമ്പർ പരിശോധിക്കുക.

9.വിശസ്ഥനായ ഒരുമെക്കാനിക്കിനെക്കൊണ്ട് കാർ മുഴുവൻ പരിശോധിക്കുക

10. ടെസ്റ്റ് ഡ്രൈവ് ചെയ്ത് നോക്കുക

ഇതെക്കെകൊണ്ടു തന്നെ ഞങ്ങളുടെ കസ്റ്റമേഴ്സ്റ്റമർ തന്നെയാണ് ഞങ്ങളുടെ പ്രചാരകരും.

Exit mobile version