Malayala Vanijyam

ഡോ. കാസിനോ മുസ്തഫ ഹാജിയുടെ ജന്മദിനം മാഹിക്കാരുടെ മഹോത്സവമായി.

കണ്ണൂർ :- ഡോ. കാസിനോ മുസ്തഫ ഹാജിയുടെ ജന്മദിനം മാഹിക്കാരുടെ മഹോത്സവമായി. പ്രമുഖ പ്രവാസി സംരംഭകനും , ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. കാസിനോ മുസ്തഫ ഹാജിയുടെ എഴുപത്തിഏഴാം പിറന്നാൾ അക്ഷരാർത്ഥത്തിൽ മാഹിയുടെ മഹോത്സവം തന്നെയായി. ബെഹ്റിൻ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന അല്‍-ഒസറ റെസ്റ്റോറന്റെ ഗ്രൂപ്പ് ചെയര്‍മാനായ ഡോ. മുസ്തഫഹാജി പതിനൊന്നാം വയസ്സിൽ ഒരു ഹോട്ടൽ ജീവനക്കരനായിട്ടാണ് തന്റെ ബിസിനസ് ജീവിതം ആരംഭിക്കുന്നത്. വളർച്ചയുടെ ഓരോ ഘട്ടത്തിലും നന്മയുടെ സഹയാത്രികനായ ഇദ്ദേഹം 1985 മുതൽ എല്ലാ ജന്മദിനത്തിലും തന്റെ സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് നാട്ടുകാർക്കായി നൽകി പോന്നിരുന്നു.

ആ പതിവ് ഇക്കുറിയും മുസ്തഫ ഹാജി തെറ്റിച്ചില്ല. ലളിതവും പ്രൗഢഗംഭിരവുമായ പിറന്നാൾ ദിനത്തിൽ തന്റെ നാട്ടുകാർക്കായി പത്ത് കിലോഗ്രാം അരിയും സാധനങ്ങളും ഉൾപ്പെടുന്ന 2500 ഭക്ഷ്യ കിറ്റുകൾ നൽകിയാണ് ജന്മദിനം കൊണ്ടാടിയത്. ഇതോടെപ്പം കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമായി ഒരിക്കിയ സ്നേഹവിരുന്നുമാണ് മാഹിക്കാർ തങ്ങളുടെ മഹോത്സവമായി കൊണ്ടാടിയത്. ഒടുവിൽ അറിഞ്ഞും കേട്ടും മുസ്തഫ ഹാജിയ്ക്ക് ആശംസ നേരാൻ എത്തിയ പുരുഷാഹാരത്തെ നിയന്ത്രിയ്ക്കാൻ മാഹി സ്റ്റേഷനിലെ പത്തോളം പോലിസുകാരും , പ്രൈവറ്റ് സെക്യൂരറ്റി ഫോഴ്സും, നാട്ടിലെ സന്നദ്ധ പ്രവർത്തകരും വേണ്ടി വന്നു.ഡോ. കാസിനോ മുസ്തഫ ആശംസനേരാനായി
ഡോ: സതീശൻ ബാലസുബ്രഹ്മണ്യൻ, , പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, കെ.പി.സാജു ,ഡോ: സിദ്ദിഖ്, ഹമീദ് ലുലു, മമ്പറം ദിവാകരൻ, പൊലീസ് സി.ഐ. ഷൺമുഖം, കെ.പി. ഇബ്രാഹിം, കുറ്റിയിൽ അസീസ്, സലിൽ ( ബേബി മെമ്മോറിയൽ ), ഡോ: രഞ്ജിത്ത്,ഡോ. രാജശേഖർ , )മാഹി ദന്തൽ കോളജ് ചെയർമാൻ കെ.പി.രമേഷ് കുമാർ മാഹിയുടെ സ്വന്തം മാധ്യമ പ്രവൃത്തകന്മാരായ ചാലക്കര പുരുഷു, ജയന്ത് തുടങ്ങിയ പ്രമുഖരോടൊപ്പം കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നിരവധി വ്യവസായ പ്രമുഖരും നാട്ടുകാരും എത്തിയിരുന്നു.ഒരുബിസിനസുകാരൻ എന്നതിനുപരിയായി ജാതി – മത – വര്‍ഗ്ഗ-വര്‍ണ്ണ- വ്യത്യാസമില്ലാതെ നാട്ടിലും, മറുനാട്ടിലും ഇദ്ദേഹം ചെയ്യുതുകൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങളാണ് മാഹിലെ ചാലക്കരയിലെ മുസ്തഫഹാജിയുടെ വീട്ടിൽ തടിച്ചു കൂടിയ ആയിരങ്ങളുടെ സ്നേഹ സംഗമത്തിന്റെ ആധാരം.

സ്വന്തം കുടുംബത്തിനപ്പുറം സമുഹത്തിലെ ദരിദ്രരും പതിതരുമായ പതിനായിരങ്ങള്‍ക്കു വേണ്ടി തന്റെ മനസ്സും, ശരീരവും, സമ്പാദ്യവും തുറന്നു വെയ്ക്കുന്ന ഇദ്ദേഹം ഇതിനായി രൂപം നല്‍കിയ കാസിനോ ഫാമിലി ട്രസ്റ്റിലുടെ തന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചു വരുന്നു.അനുകമ്പ അര്‍ഹിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായ ഹസ്തം നല്‍കുന്നതിനോടെപ്പം കാസിനോ ഫാമിലി ട്രസ്റ്റിന്റെ പേരില്‍ എല്ലാവര്‍ഷവും മുടങ്ങാതെ സ്‌നേഹസംഗമവും, പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും നടത്തി വരുന്നു. കൂടാതെ ജാതിമത ഭേദമന്യേ നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്കായുള്ള വിവാഹ സഹായം, പ്രളയത്തില്‍ വിട് നഷ്ടമായവര്‍ക്ക് സുരക്ഷിതവും, കെട്ടുറപ്പുമുള്ള വീടു നിര്‍മ്മിക്കുന്നതിനുള്ള സഹായം, നിര്‍ദ്ധനര്‍ക്കും, രോഗികള്‍ക്കുമായുള്ള സാമ്പത്തിക സഹായം എന്നിവയും ചെയ്തു വരുന്നു.

മാത്രമല്ല ഇത്തരം സദ്പ്രവര്‍ത്തനങ്ങള്‍ക്ക് ആര് ഇറങ്ങി തിരിച്ചാലും അതിന്റെ മുന്‍പന്തിയില്‍ ഡോ. മുസ്തഫാ ഹാജി ഉണ്ടാകും. അതിന്റെ ഏറ്റവും പുതിയ തെളിവാണ് കെട്ടിടനിര്‍മ്മാണ ജോലിക്കിടെ ഉയരത്തില്‍ നിന്ന് താഴെവിണ് കഴിഞ്ഞ 13 വര്‍ഷക്കാലമായി ചികിത്സയിലും വീല്‍ചെയറിലും കഴിഞ്ഞിരുന്ന എടക്കുനി പ്രേമരാജന്‍ എന്ന ചെറുപ്പക്കാരനെ ക്കുറിച്ചുള്ള വാര്‍ത്ത ജനശബ്ദം പത്രത്തിലുടെ ഡോ. മുസ്തഫാ ഹാജി അറിയുന്നത്. ഉടന്‍ പ്രേമരാജന് പൊതുസമുഹത്തിലേക്ക് ഇറങ്ങി ചെന്ന് പുതിയൊരു ജീവിതം കെട്ടിപടുക്കാന്‍ ഉതകുന്ന ഒരു മൂചക്ര വാഹനം വാങ്ങി നല്‍കി ഡോ. കാസിനോ മുസ്തഫഹാജി മനുഷ്യ സ്നേഹത്തിന്റെ മകുടോദാഹരണമായി .

‘കെ.എം.സി.സി പോലുള്ള സംഘടനകള്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തേയ്ക്ക് കടന്നു വരുന്നതിനും വളരെക്കാലം മുന്‍പേ ജീവകാരുണ്യ മേഖലയില്‍ കയ്യൊപ്പു ചാര്‍ത്തിയ വ്യക്തിയാണ് ഇദ്ദേഹം പക്ഷെ മറ്റുള്ളവരെപ്പോലെ അത് അദ്ദേഹം അലങ്കാരമായി കൊണ്ടു നടക്കാറില്ലെന്നു മാത്രം. എന്ന് മറ്റൊരു മാഹിക്കാരന്‍ കൂട്ടി ചേര്‍ത്തു. ഇതിനെല്ലാം പുറമെ ഇദ്ദേഹത്തിന്റെ സഹായത്താല്‍ അറബ് നാട്ടില്‍ എത്തി ജീവിതം പച്ചപിടിച്ച നൂറ് കണക്കിന് ചെറുപ്പക്കാര്‍ മാഹിയിലും സമീപ പ്രദേശങ്ങളിലുമുണ്ട്. ഇവരോട് ആരോടും അഞ്ചു പൈസ പോലും വിസയ്ക്കായി വാങ്ങിയിട്ടില്ല. മാത്രമല്ല പലര്‍ക്കും ഫ്‌ലൈറ്റ് ടിക്കറ്റ് വരെ ഇദ്ദേഹം എടുത്തു നല്‍കിട്ടുണ്ട് എന്നത് അരമന രഹസ്യമാണ്.തികഞ്ഞ ഒരു ദൈവ വിശ്വാസിയായ ഇദ്ദേഹം തനിക്കുള്ളതെല്ലാം തന്റെ നാഥന്‍ തന്നതാണ് എന്ന അഭിപ്രായക്കാരനാണ്. അതുകൊണ്ടുതന്നെ തന്റെ സമ്പാദ്യം സഹജീവികള്‍ക്കു കൂടി അവകാശപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു.

അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവന്‍ എന്നില്‍പെട്ടവനല്ല’ എന്ന നബിവചനം പിന്‍പറ്റുന്ന ഡോ. മുസ്തഫ ഹാജി എല്ലാ റമദാന്‍ കാലത്തും ജാതിയും മതവും നോക്കാതെ തന്റെ നാട്ടിലെ 500 ഓളം പാവങ്ങള്‍ക്കായി 100 ചാക്ക് അരി വിതരണം ചെയ്യാറുണ്ട്. ഇത് തന്റെ ഔദാര്യമല്ല മറിച്ച് പാവപ്പെട്ടവന്റെ അവകാശമാണെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. മുസ്ലിം സമുദായത്തിനു മാത്രമേ ദാനം നല്‍കാറുള്ളൂ എന്ന് ചോദിച്ചപ്പോള്‍ ‘അയല്‍വാസി പട്ടിണികിടക്കുന്നുണ്ടോ എന്ന് നോക്കുവാനാണ് പടച്ചോന്‍ പറഞ്ഞത്. അല്ലാതെ പട്ടിണി കിടക്കുന്നവന്‍ ഹിന്ദുവാണോ, ക്രിസ്ത്യാനിയാണോ മുസ്ലീംമാണോ എന്ന് നോക്കാന്‍ പടച്ചോന്‍ പറഞ്ഞിട്ടില്ല’ അദ്ദേഹം പുഞ്ചിരിയോടെ കൂട്ടിചേര്‍ത്തു.


Exit mobile version