Malayala Vanijyam

ഡോ. വർഗ്ഗീസ് മൂലൻ കാരുണ്യം കൈമുതലായുള്ള മനുഷ്യസ്‌നേഹി

കാരുണ്യം കൈമുതലായുള്ള മനുഷ്യസ്‌നേഹി… സര്‍ഗ്ഗശേഷിയുള്ള എഴുത്തുകാരന്‍… ചലച്ചിത്ര നിർമ്മാതാവ് .മികവുറ്റ സംഘാടകന്‍… പ്രവാസി സംരംഭകന്‍ , സെപ്സസ് ബോർഡ് വൈസ് ചെയർമാൻ… എന്നീ വിശേഷണങ്ങള്‍ക്കെല്ലാം ഉപരിയായി ഡോ. വര്‍ഗ്ഗീസ് മൂലന്‍ എന്ന ഈ മുൻപ്രവാസി മലയാളി ലോകമലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനാകുന്നത്. ആര്‍ദ്രമായ നിരവധി ഹൃദയങ്ങളിലൂടെയാണ്. അതെ… ഹൃദ്രോഗങ്ങളാല്‍ വലയുന്ന പിഞ്ചോമനകളില്‍ ആശ്വാസത്തിന്റെ പുഞ്ചിരി വിരിയിച്ച് സാമ്പത്തിക പരാധീനതകളാലുഴലുന്ന അവരുടെ മാതാപിതാക്കള്‍ക്ക് ഒരു കൈത്താങ്ങായി എന്നും എപ്പോഴും ഡോ. വര്‍ഗ്ഗീസ് മൂലനുണ്ട്. ഇതിനായി അദ്ദേഹം രൂപം നല്‍കിയ ”ടച്ച് ദ ഹാര്‍ട്ട്” എന്ന സന്നദ്ധസംഘടനയുമുണ്ട്.

ഈ പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപയുടെ സൗജന്യ ശസ്ത്രക്രിയകളാണ് ഈ മനുഷ്യസ്‌നേഹി ഇതിനോടകം നടത്തിയത്. ‘ടച്ച് ദ ഹാര്‍ട്ട്’ എന്ന സംഘടനയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല ഡോ. വര്‍ഗ്ഗീസ് മൂലന്റെ സാമൂഹ്യ പ്രതിബദ്ധതയെന്ന് അദ്ദേഹത്തിന്റെ ജീവിതം പരിശോധിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. ഇദ്ദേഹം രൂപം നല്‍കിയ ”വര്‍ഗ്ഗീസ് മൂലന്‍ ഫൗണ്ടേഷന്‍” ഇന്ന് ആതുരസേവന രംഗത്തെ മനുഷ്യ സ്‌നേഹത്തിന്റെ പ്രകാശ ഗോപുരമായി തന്നെ ലോക ജനതയ്ക്ക് മുന്നില്‍ ഉദിച്ചുയര്‍ന്നു നില്‍ക്കുന്നു. ഇതിനെല്ലാം അര്‍ഹിക്കുന്ന അംഗീകാരം എന്നോണം നിരവധി പുരസ്‌കാരങ്ങളും ഡോ. വര്‍ഗ്ഗീസ് മൂലനെ തേടിയെത്തിയിട്ടുണ്ട്. എങ്കിലും വരും തലമുറ ഇദ്ദേഹത്തെ ഓർമ്മിക്കുക മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിൽ അടയാളപ്പെടുത്തിയ ചലച്ചിത്ര നിർമ്മാതാവ് എന്ന പേരിലായിരിക്കും.

രാഷ്ട്ര വികസനത്തിനു നല്‍കിയ സംഭാവനകള്‍ മാനിച്ച് 2006-ലെ ഭാരത് ജ്യോതി അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ച ഈ വ്യവസായ പ്രതിഭയ്ക്ക് 2008-ലെ വികസനജ്യോതി അവാര്‍ഡ്, 2009-ലെ പ്രവാസി ഭാരതി (കേരള) അവാര്‍ഡ്, 2014-ലെ സൗദി ബിസിനസ്സ് എക്‌സലന്റ് അവാര്‍ഡ്, 2010-ല്‍ മലേഷ്യയില്‍ വെച്ച് കൈരളി ടിവി ഇന്റര്‍ നാഷണല്‍ ബിസിനസ് എക്‌സലന്‍സി അവാര്‍ഡ്. ഒരു പ്രവാസി എന്ന നിലയിലുള്ള ഇദ്ദേഹത്തിന്റെ അതിവിശിഷ്ടമായ സേവനങ്ങള്‍ കണക്കിലെടുത്ത് 2012-ല്‍ ദീപിക പത്രത്തിന്റെ പ്രവാസി ശ്രേഷ്ഠ അവാര്‍ഡ് എന്നിവ ഡോ. വര്‍ഗ്ഗീസ് മൂലന് ലഭിച്ച അംഗീകാരങ്ങളില്‍ ചിലതുമാത്രം. ഇതിനുപുറമെ മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് വിത് സ്‌പെഷ്യല്‍ ലെവന്‍സ്റ്റു ഫുഡ് എന്ന തീസിസിന് ഡോക്ടറേറ്റും വര്‍ഗ്ഗീസ് മൂലന് ലഭിച്ചിട്ടുണ്ട്.

സൗദി അറേബ്യയില്‍ ഇന്‍വെസ്റ്റ്‌മെന്റ് ലൈസന്‍സ് ലഭിക്കുന്ന ആദ്യത്തെ സംരംഭകനായ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല സാമൂഹ്യ സേവനരംഗം മാത്രമല്ല ബിസിനസ്സിലും കുതിച്ചുയരുകയാണ്, മിഡില്‍ ഈസ്റ്റില്‍ നിന്നും തുടങ്ങി മുപ്പത് ലോകരാജ്യങ്ങളിലേയ്ക്ക് വ്യാപിച്ച ഡോ. വര്‍ഗ്ഗീസ് മൂലന്റെ ബിസിനസ്സ് സാമ്രാജ്യം ആര്‍ദ്രഹൃദയങ്ങളുടേയും ആലംബഹീനരുടേയും പ്രാര്‍ത്ഥനകളാല്‍ അനുദിനം വളരുകയാണ്. ഏവിയേഷന്‍ ഇന്‍ഡസ്ട്രി മുതല്‍ നെക്‌സ് ഡിസിന്‍ഫെറ്റ്ടന്‍സ് വരെ വ്യാപിച്ചു കിടക്കുന്ന ഒരു നീണ്ട വ്യവസായ ശൃംഖലയാണ് മൂലന്‍സ് ഗ്രൂപ്പ് എന്ന വ്യവസായഗ്രൂപ്പിന്റേത്. വിജയ് മസാലാസ് ഫുഡ്‌പ്രൊഡക്ട്‌സ്, മൂലന്‍സ് ഫുഡ് പ്രോഡക്ട്, സ്‌പൈസസ് & ഒലിയോറസിന്‍സ്, മൂലന്‍സ് ബസാര്‍ , റോമ ബോഡികെയര്‍ & ടോയലറ്ററീസ്, മൂലന്‍സ് മീഡിയാ ക്രിയേഷന്‍സ്, മൂലന്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിങ്ങനെ അനവധി ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന മൂലന്‍സ് ഗ്രൂപ്പില്‍ വിദേശികളും സ്വദേശികളുമായി 650 ലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നു.

ഒരു എഴുത്തുകാരനും, നോവലിസ്റ്റും കൂടിയായ ഈ പത്രപ്രവര്‍ത്തകന്റെ പല നോവലുകള്‍ക്കു നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രവാസ ലോകത്തെ ആസ്പദമാക്കി ഇദ്ദേഹം രചിച്ച ‘ഈ പ്രവാസികളിലൊരുവന്‍’ എന്ന നോവലിന് പ്രമുഖ സാഹിത്യകാരനായ സക്കറിയ ആണ് അവതാരിക എഴുതിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ നോവലായ ‘തെക്കു’ (ഠവലസസൗ) ന് മാമ്മന്‍ മാപ്പിള അവാര്‍ഡ് മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. തുടര്‍ന്ന് നിരവധി നോവലുകളെഴുതി ജനശ്രദ്ധയാകര്‍ഷിച്ച വര്‍ഗ്ഗീസ് മൂലന്റെ ‘എരിമലയിലൊരഭയം’ എന്ന നോവലിന് കുങ്കുമം അവാര്‍ഡ് മത്സരത്തില്‍ അഞ്ചാം സ്ഥാനം ലഭിക്കുകയുണ്ടായി. ഇതിനേക്കാള്‍ ഉപരിയായി വര്‍ഗ്ഗീസ് മൂലന്‍ എന്ന പത്രപ്രവര്‍ത്തകനെ ലോകം തിരിച്ചറിഞ്ഞത് ഒരു സ്‌പെഷല്‍ പരമ്പരക്കായി ‘മലയാള മനോരമ’ പ്രത്യേകമായി നിയോഗിച്ചതോടെയാണ്. ഡോ. വര്‍ഗ്ഗീസ്മൂലന്‍ വടക്കെ ഇന്ത്യയിലെ ഖോണ്‍ഡ്‌വാനയില്‍ എത്തി അവിടത്തെ ‘സവാര’ ഗോത്ര വിഭാഗക്കാരെക്കുറിച്ച് പഠനം നടത്തി ഒരു പരമ്പര തയ്യാറാക്കി. ‘നമ്മുടെ രാഷ്ട്രത്തിലെ നാലാംകിട പൗരന്മാര്‍’ എന്ന തലക്കെട്ടോടുകൂടി ഒമ്പത് അധ്യായങ്ങളിലായി മലയാളമനോരമ പ്രസിദ്ധീകരിക്കുക ഉണ്ടായി. ഇത് ഡോ. വര്‍ഗ്ഗീസ് മൂലന്റെ പ്രതിഭയും സാമൂഹ്യ പ്രതിബദ്ധതയും വിളിച്ചോതുന്നതായിരുന്നു

സ്വജീവിതം കൊണ്ട് അളവറ്റ നേട്ടങ്ങള്‍ വരച്ചു ചേര്‍ക്കുമ്പോഴും നന്മയും, മാനവികതയും നെഞ്ചോടു ചേര്‍ത്തുപിടിക്കുവാന്‍ ഡോ.വര്‍ഗ്ഗീസ് മൂലന് കഴിയുന്നു എന്നതാണ് ഇദ്ദേഹത്തെപറ്റി എടുത്തുപറയേണ്ട ഒരു വസ്തുത. അതുകൊണ്ടുതന്നെ ഈ ബഹുമുഖപ്രതിഭയുടെ വ്യക്തിജീവിതം ഏതൊരു സംരംഭകനും മാതൃകായാക്കാവുന്നതാണ്. മാത്രമല്ല, ഇദ്ദേഹത്തിന്റെ ജീവിതം നമുക്കേവര്‍ക്കും പ്രചോദനമാണ്….അനുകരണീയമാണ്.

എറണാകുളം ജില്ലയുടെ വടക്കന്‍ പ്രവേശനകവാടമായ അങ്കമാലിയില്‍ മൂലന്‍ വീട്ടില്‍ ദേവസ്സി മൂലന്റേയും, ഏലിയാ ദേവസ്സിയുടേയും മകനായിട്ടാണ് വര്‍ഗ്ഗീസ്മൂലന്‍ ജനിക്കുന്നത്. ചെറുപ്രായം മുതല്‍ക്കേ പഠനത്തില്‍ വളരെയധികം മികവു കാണിച്ചിരുന്ന വര്‍ഗ്ഗീസ്മൂലന്‍ അങ്കമാലിയിലുള്ള സെന്റ്. ജോസഫ് ഹൈസ്‌കൂളിലും, തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലുമാണ് പഠിച്ചത്. പ്രീഡിഗ്രി വിദ്യഭ്യാസത്തിനുശേഷം ശ്രീ ശങ്കരകോളേജിലെ ഡിഗ്രി പഠനകാലയളവിലാണ് വര്‍ഗ്ഗീസിലെ നേതൃത്വപാടവും സര്‍ഗ്ഗശേഷിയും ലോകം തിരിച്ചറിയാന്‍ തുടങ്ങിയത്. അക്കാലത്ത് പഠനത്തിലെപോലെതന്നെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് ശോഭിച്ചിരുന്ന ആയുവാവ് 1976-1977 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ടു തവണ ആള്‍ ഇന്ത്യാ കത്തോലിക് യൂണിവേഴ്‌സിറ്റി ഫെഡറേഷന്റെ (അകഇഢഎ) എറണാകുളം ജില്ലാസെക്രട്ടറിയായിരുന്നു. ക്യാമ്പസ് കാലയളവിലെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളായിരുന്നു വര്‍ഗ്ഗീസ്മൂലന്‍ എന്ന വ്യക്തിയിലെ പത്രപ്രവര്‍ത്തകന്റെയും, എഴുത്തുകാരന്റേയും അടിസ്ഥാനശിലയായി മാറിയത്. പഠനമികവിലും സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കും ഇടയില്‍ കായികമികവിനും വര്‍ഗ്ഗീസ്മൂലന്‍ തന്റെ കഴിവ് തെളിയിച്ചിരുന്നു. മികച്ച ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാരനായിരുന്ന അദ്ദേഹം 1977-ല്‍ ശ്രീ ശങ്കരാ കോളേജിലെ ബാസ്‌ക്കറ്റ്‌ബോള്‍ ക്യാപ്റ്റനായിരുന്നു.

സുവോളജിയിലാണ് ബിരുദം സമ്പാദിച്ചതെങ്കിലും വര്‍ഗ്ഗീസ്മൂലന്റെ സ്വപ്‌നം ഒരു പത്രപ്രവര്‍ത്തകനാവുക എന്നതായിരുന്നു. നീണ്ട അന്വേഷണത്തിനൊടുവില്‍ ആഗ്രഹിച്ച ജോലിതന്നെ അദ്ദേഹത്തിനു ലഭിച്ചു. ചെന്നൈയിലെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ ജോലി ചെയ്യവെ ‘ആംസ്റ്റേര്‍ഡാം’ കേന്ദ്രമായുള്ള ‘ഇന്റര്‍ നാഷണല്‍ അഡോപ്ഷന്‍ ഓര്‍ഗനൈസേഷന്‍’ എന്ന സാമൂഹിക സേവന സംഘടനയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധത വളരുവാന്‍ ഏറെ ഉപകരിച്ചു. പിന്നീട് ന്യൂഡല്‍ഹിയിലെ സന്തുര്‍ലിമിറ്റഡ് കമ്പനിയിലെ സെയില്‍സ് മാനേജരായി ജോലി ലഭിച്ച വര്‍ഗ്ഗീസ്മൂലന്‍ അതേ സമയം തന്നെ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ നിന്നും മാനേജ്‌മെന്റ് അഡ്മിനിസ്‌ട്രേഷനില്‍ പി. ജി. ഡിപ്ലോമ എടുക്കുകയും ചെയ്തു.


വാണിജ്യപാഠങ്ങള്‍ പഠിക്കുന്നതോടൊപ്പം അവ തൊഴില്‍ മേഖലയില്‍ പകര്‍ത്തുവാനും വര്‍ഗ്ഗീസ് ഏറെ ഉത്സാഹം കാണിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ സദാസമയവും ജീവിത വിജയത്തിനായി യത്‌നിച്ചുകൊണ്ടിരുന്ന ആ ചെറുപ്പക്കാരന്‍ അപ്പോഴും തന്റെ നൈസര്‍ഗ്ഗികമായ എഴുത്ത് വിട്ടില്ല. ഇന്ത്യയിലെ മുന്‍നിര മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സ്, മലയാള മനോരമ തുടങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം ലേഖനങ്ങള്‍ എഴുതികൊണ്ടിരുന്നു. അനുരഞ്ജ്, നിരഞ്ജ്കര്‍ എന്നീ തൂലികാനാമങ്ങള്‍ സ്വീകരിച്ച് അദ്ദേഹം തൂലികയെ ഒരു പടവാളാക്കി നിരവധി കോളങ്ങള്‍ എഴുതി.1980-ൽ ഉത്തരേന്ത്യയിൽ ജോലി ചെയ്യുന്നതിനിടയിൽ എഴുതിയ “ഈ പ്രവാസികളിൽ ഒരുവൻ” (ഈ കുടിയേറ്റക്കാരിൽ ഒരാൾ) എന്ന പേരിലുള്ള മൂന്നാമത്തെ നോവൽ, പ്രശസ്ത എഴുത്തുകാരൻ ‘സക്കറിയ’ എഴുതിയ മുഖവുരയോടെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.

ഉത്തരേന്ത്യയിലെ ബംഗാൾ, ബീഹാർ, ഒറീസ്സ സംസ്ഥാനങ്ങളുടെ സംയുക്ത അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഖോണ്ട്വാനയിൽ താമസിക്കുന്ന ‘സവര’ ആദിവാസികളെക്കുറിച്ച് പഠിക്കാൻ 1979-ൽ മലയാള മനോരമ വർഗീസിനെ നിയോഗിച്ചു“നമ്മുടെ രാജ്യത്തെ നാലാം ക്ലാസ്സിലെ ചില പൗരന്മാർ” എന്ന തലക്കെട്ടിൽ 9 അധ്യായങ്ങളിലായി മനോരമ പത്രത്തിൽ പ്രബന്ധം പ്രസിദ്ധീകരിച്ചു.തന്റെ എല്ലാ കഴിവുകളും സമൂഹ നന്മയ്ക്കായി മാറണമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. അതിന്റെ പ്രതിഫലനമാണ് ഇന്ന് ലോകജനത കാണുന്ന ഡോ. വര്‍ഗ്ഗീസ് മൂലന്‍.

1981ലാണ് വര്‍ഗ്ഗീസ് മൂലന്റെ ജീവിതത്തിലെ സുപ്രധാനമായൊരു വഴിത്തിരിവുണ്ടായത്,1981-ൽ അൽ-സലേഹ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജരായി വർഗീസ് സൗദി അറേബ്യയിലേക്ക് കുടിയേറി . പിന്നീട് അദ്ദേഹം 1985-ൽ അൽ-ഖോബാറിൽ ” വിജയ് സൂപ്പർമാർക്കറ്റ് ” ആരംഭിച്ചു. തുടർന്ന് 1986-ൽ സൗദി അറേബ്യയിൽ അദ്ദേഹം സുഗന്ധവ്യഞ്ജനങ്ങളുടെയും പലചരക്ക് സാധനങ്ങളുടെയും വിതരണം ആരംഭിച്ചു.

പിന്നീട് അദ്ദേഹം ഇന്ത്യയിൽ ഫാക്ടറി തുറക്കുകയും 1987-ൽ ” വിജയ് ” എന്ന ബ്രാൻഡിൽ കൂടുതൽ ഉൽപ്പന്നങ്ങൾ ചേർക്കുകയും ചെയ്തുകൊണ്ട് സുഗന്ധവ്യഞ്ജനങ്ങളും പലചരക്ക് സാധനങ്ങളും കയറ്റുമതി ചെയ്യാൻ തുടങ്ങി. കയറ്റുമതിയിലും മേഖലകൾ വിപുലീകരിക്കുന്നതിലും വർദ്ധിച്ചുവരുന്ന ആവൃത്തി , വിജയ്, ജയ്, റോമ, മൂലൻസ് തുടങ്ങിയ ബ്രാൻഡ് നാമങ്ങളിൽ ഉൽപ്പന്നങ്ങളുടെ വിതരണത്തിൽ കൂടുതൽ രാജ്യങ്ങളിലേക്ക് തുളച്ചുകയറുന്നു, അത് ഒടുവിൽ ലോകത്തിലെ 35-ലധികം രാജ്യങ്ങളിൽ എത്തി.

80 കളുടെ അവസാനത്തിൽ, ഗൾഫ് രാജ്യങ്ങളിൽ വിജയ് ഭക്ഷ്യ ഉൽപന്നങ്ങളുടെ വിതരണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, അന്താരാഷ്ട്ര വിപണിയിൽ ലഭ്യമായ ഇന്ത്യൻ സുഗന്ധവ്യഞ്ജന ഉൽപന്നങ്ങളുടെ ഗുണനിലവാരവും പാക്കിംഗും വളരെ കുറവായിരുന്നു, ഇന്ത്യക്കാർ പോലും പാകിസ്ഥാൻ ഉൽപന്നങ്ങൾ ഇഷ്ടപ്പെടുന്നു. എന്നാൽ വർഗീസ് തിരഞ്ഞെടുത്ത, ഗുണനിലവാരത്തിന്റെ സ്ഥിരത, പാക്കിംഗിൽ അന്താരാഷ്ട്ര നിലവാരം സ്വീകരിക്കൽ എന്നിവയുൾപ്പെടെയുള്ള നിരന്തരമായതും കർക്കശവുമായ വിപണന തന്ത്രങ്ങൾ നടപ്പിലാക്കിയതോടെ, ഇന്ത്യൻ ഉൽപന്നങ്ങളോടുള്ള ലോകവിപണിയുടെ അന്തർദേശീയ നിഷേധാത്മക പ്രവണത പതുക്കെ മാറി, അങ്ങനെ ഇന്ത്യൻ ഉൽപന്നങ്ങളുടെ ആവശ്യം ക്രമാനുഗതമായി വർദ്ധിക്കാൻ തുടങ്ങി. . അങ്ങനെ ഇന്ത്യക്കാരും അറബികളും ഒടുവിൽ പാക്കിസ്ഥാനികളും ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങൾ ഇടപാട് നടത്താനും ഉപയോഗിക്കാനും തുടങ്ങി.

ഗള്‍ഫിലെ ബിസിനസ് പെട്ടെന്നു വളര്‍ന്നു വികസിച്ചതനുസരിച്ച് സ്റ്റാഫിനെ കൊണ്ടുപോയ കൂട്ടത്തില്‍ 1990-കളില്‍ വിവിധ തൊഴില്‍ വിസകളില്‍ സഹോദരന്മാരേയും കൊണ്ടുപോയി കൃത്യമായ ശമ്പളത്തില്‍ ജോലി കൊടുത്തു. അധികം താമസിയാതെ വര്‍ഗീസ് സൗദിയിലെ ഇന്‍വെസ്റ്റര്‍ വിസയും (ഗ്രീന്‍കാര്‍ഡ്) സൗദി ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ മെമ്പര്‍ഷിപ്പും ലഭിക്കുന്ന ആദ്യ ഇന്‍ഡ്യന്‍ ബിസിനസുകാരനായി.

ഇപ്പോൾ മൂലൻസ് ഗ്രൂപ്പിന് ഒരു ഡസനിലധികം അന്താരാഷ്ട്ര നിർമ്മാണ യൂണിറ്റുകൾ ഉണ്ട്, 350-ലധികം ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള 35 ലധികം രാജ്യങ്ങളിൽ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. ഇന്ത്യക്കാരും വിദേശികളും ഉൾപ്പെടെ 650-ലധികം ആളുകളെ ഇന്ത്യയിലും വിദേശത്തുമായി മൂലൻസ് ഗ്രൂപ്പിന് കീഴിൽ വിന്യസിച്ചിട്ടുണ്ട്.

മൂലൻസ് ഫാമിലി മാർട്ട്സ്, മൂലൻസ് ഹൈപ്പർ മാർട്ട്സ് എന്നിങ്ങനെ ഒരു ഡസനിലധികം റീട്ടെയിൽ, സൂപ്പർമാർക്കറ്റ് ശൃംഖലകളുണ്ട് . Nicee Studio & Color-lab വിദേശത്തുള്ള മറ്റൊരു ഗുണനിലവാര ബോധമുള്ള സ്ഥാപനമാണ്. രണ്ട് ഡസണിലധികം അന്താരാഷ്ട്ര മാർക്കറ്റിംഗ് നെറ്റ്‌വർക്കുകൾ മൂലൻസ് ഗ്രൂപ്പ് ഉൽപ്പന്നങ്ങൾ ലോകമെമ്പാടും ഫലപ്രദമായി വിതരണം ചെയ്യുന്നു.

കഴിഞ്ഞ 36 വർഷമായി വിജയ് & മൂലൻസ് ഗ്രൂപ്പ് ഉൽപ്പന്നങ്ങളുടെ വിദേശ വിപണികൾ വികസിപ്പിക്കുകയും ഗ്ലോബൽ മലയാളി കൗൺസിലിന് കീഴിൽ ഇന്ത്യക്കാർക്കിടയിൽ സാമൂഹിക സജ്ജീകരണങ്ങൾ നടത്തുകയും ചെയ്ത വർഗീസ് ലോകത്തിലെ 100 രാജ്യങ്ങളിൽ വിപുലമായി സഞ്ചരിച്ചിട്ടുണ്ട് . തന്റെ പ്രൊഫഷണല്‍ ബിസിനസ്സ് പാടവവും സാമൂഹിക അവബോധവും കൃത്യമായി ഉപയോഗിച്ച വര്‍ഗ്ഗീസ് മൂലന്‍ ബിസിനസ്സിന്റെ ഉയര്‍ന്ന പടവുകളിലേക്ക് മെല്ലെ എന്നാല്‍ ദൃഢമായി കയറുകയായിരുന്നു.

ഇന്ന് ആഗോളവിപണിയില്‍ മുന്നൂറ്റമ്പതിലേറെ ഉത്പന്നങ്ങളുമായി മൂലന്‍സ് ഗ്രൂപ്പ് കുതിച്ചുയരുമ്പോള്‍ ഡോ. വര്‍ഗ്ഗീസ് മൂലന്‍ എന്ന വിനീതമായ മനുഷ്യസ്‌നേഹി തന്റെ സര്‍വ്വ ഐശ്യര്യത്തിന്റേയും ക്രഡിറ്റ് സര്‍വ്വേശ്വരന് സമര്‍പ്പിക്കുന്നു.
യൗവ്വനകാലത്ത് ഇന്ത്യയിലുടനീളം സഞ്ചരിച്ചിട്ടുള്ള വര്‍ഗ്ഗീസ് മൂലന്റെ അനുഭവസമ്പത്താണ് ബിസിനസ്സിലെന്നപോലെ ജീവകാരുണ്യമേഖലയിലും അദ്ദേഹത്തിന് വിജയപതാക പാറിപ്പിക്കാന്‍ സാധിച്ചത്. ലോകമെമ്പാടുമായി സഞ്ചരിച്ച് തന്റെ ബിസിനസ്സ് സാമ്രാജ്യം വിപുലപ്പെടുത്തുന്നതിനോടൊപ്പം സംഘടനാപ്രവര്‍ത്തനങ്ങളിലും നേതൃത്വങ്ങളിലും അദ്ദേഹം ശോഭിച്ചു.

ആഗോളതലത്തില്‍ പ്രശസ്തമായ പ്രബലപ്രവാസി മലയാളി സംഘടനയായ ‘ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ’ സ്ഥാപകന്‍ ഡോ.വര്‍ഗ്ഗീസ് മൂലനാണ്. മൂലന്‍സ് ഗ്രൂപ്പിന്റെ ചാരിറ്റി വിഭാഗമായ വര്‍ഗീസ് മൂലന്‍ ഫൗണ്ടേഷന്‍ ഇന്‍ഡ്യയിലും വിദേശത്തും അനേകം പേര്‍ക്ക് സഹായമെത്തിച്ചു വരുന്നു. നിര്‍ദ്ധനര്‍ക്ക് ധനസഹായം, രക്തധാനം, ആശുപത്രിബില്ലുകള്‍, വിമാനടിക്കറ്റുകള്‍, നിര്‍ദ്ധന കുട്ടികള്‍ക്ക് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് തുടങ്ങി അര്‍ഹരെത്തേടി വര്‍ഗീസ് സഹായമെത്തിച്ചു വരുന്നു.

മകന്‍ വിജയിന്റെ വിവാഹത്തോടനുബന്ധിച്ച് 25 നിര്‍ദ്ധന യുവതികള്‍ക്ക് ധനസഹായം, ആയിരം പേര്‍ക്ക് അരി-പലവ്യജ്ഞനകിറ്റ്, നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കല്‍ എന്നിവ കൂടാതെ വര്‍ഗീസ് മൂലന്‍ ഫൗണ്ടേഷന്‍ ഹൃദയ സ്പര്‍ശം (ഠീൗരവ അ ഒലമൃ)േ പദ്ധതിയിലൂടെ ഒരു കോടി രൂപ ചിലവില്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഹൃദ്‌രോഗികളായ 60 നിര്‍ദ്ധന കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും ചികിത്സയും നടത്തി. ഇപ്പോള്‍ മൂലന്‍സ് ഗ്രൂപ്പിന്റെ 30-ാം വാര്‍ഷികം (1985-2015) ആഘോഷിക്കുന്ന ഈ അനുഗ്രഹവേളയില്‍ ചാരിറ്റി വിഭാഗമായ വര്‍ഗീസ് മൂലന്‍ ഫൗണ്ടേഷന്‍,

ഹൃദ്‌രോഗികളായ 60 നിര്‍ദ്ധന കുട്ടികള്‍ക്ക് കൂടി സൗജന്യ ശസ്ത്രക്രിയയും ചികിത്സയും നടത്താന്‍ ഹൃദയസ്പര്‍ശം (ഠീൗരവ അ ഒലമൃ)േ പദ്ധതിയുടെ രണ്ടാം ഘട്ടം ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. കൊച്ചിയിലെ അമൃത ആശുപത്രിയുമായിച്ചേര്‍ന്ന് ഹൃദ്‌രോഗികളായ 60 നിര്‍ദ്ധന കുട്ടികള്‍ക്ക് (10 വയസിനു താഴെ) സൗജന്യ ഹൃദയ ശസ്ത്രക്രിയയും ചികിത്സയും നടത്തുന്ന ഹൃദയസ്പര്‍ശം (ഠീൗരവ അ ഒലമൃ)േ പദ്ധതിക്ക് ഒരു കോടി രൂപയാണ് ചിലവ് വരുന്നത്. കൊച്ചിയിലെ അമൃത ആശുപത്രിയും വര്‍ഗീസ് മൂലന്‍ ഫൗണ്ടേഷനും ചേര്‍ന്ന് ഡിസംബര്‍ മാസത്തില്‍ അങ്കമാലിയില്‍ വച്ച് നടത്തിയ കുട്ടികളുടെ സൗജന്യഹൃദയ പരിശോധനാക്യാമ്പില്‍ വച്ചാണ് ഹൃദയ ശസ്ത്രക്രിയക്ക് അര്‍ഹരായ 10 വയസിനു താഴെയുള്ള കുട്ടികളെ തിരഞ്ഞെടുത്തത്. ഇതിനായി 50 ലക്ഷം രൂപ അമൃത ഹോസ്പിറ്റലിനെ ഏല്‍പിച്ചുകഴിഞ്ഞു.

നല്ലകാര്യം ചെയ്താല്‍ നാല്പതുവട്ടം പറഞ്ഞ് നാലാളെ അറിയിക്കുന്ന മലയാളികള്‍ക്ക് ഒരു അപവാദമായി താന്‍ ചെയ്യുന്ന കാര്യങ്ങള്‍ താനും ഈശ്വരനും മാത്രം അറിഞ്ഞാല്‍ മതി എന്നു അടിവരയിട്ടു പറഞ്ഞ്, സാമൂഹിക നന്മകള്‍ ചെയ്യന്നതില്‍ എന്നും മുന്‍നിരയില്‍ നില്‍ക്കുന്ന ഈ അങ്കമാലിക്കാരന്‍, സഹജീവികളോട് സഹാനുഭൂതിയുള്ള ചുരുക്കം ചില ബിസിനസ്സ്‌കാരില്‍ ഒരാളാണ്. അതുകൊണ്ടുതന്നെ ഈ മനുഷ്യസ്‌നേഹി തനിക്ക് ലഭിച്ചിരിക്കുന്നതെല്ലാം ദൈവത്തിന്റെ ദാനമാണെന്നു കരുതുന്നു. ഉള്ളവന്‍ ഇല്ലാത്തവനു നല്‍കുക എന്ന ബൈബിള്‍ വചനം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന ഈ പ്രവാസി എല്ലാ അര്‍ത്ഥത്തിലും നമുക്കെല്ലാം മാതൃകയാവുകയാണ്.

ബിസിനസ്സ്, ജീവകാരുണ്യം, പത്രപ്രവർത്തനം, എഴുത്തുകാരൻ, എന്നിങ്ങനെ വിവിധ മേഖലകളിൽ കയ്യൊപ്പ് ചാർത്തിയ ഡോ. വർഗ്ഗീസ് മൂലൻ മുൻ ISRO ശാസ്ത്രജ്ഞനായിരുന്ന ഡോ. നമ്പി നാരായണന്റെ ജീവിതകഥയെ ആസ്പദമാക്കി ബഹുഭാഷാ ചിത്രം ഒരുക്കി ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് കടന്നിരിക്കുകയാണ്.

റോക്കട്രി: ദി നമ്പി ഇഫക്ട് എന്നാണ് ചിത്രത്തിന്റെ പേര്. ചാരവൃത്തി ആരോപിച്ച് തെറ്റായി ആരോപിക്കപ്പെട്ട ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ  മുൻ ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് റോക്കട്രി: ദി നമ്പി ഇഫക്ട് ഒരുക്കിരിക്കുന്നത്.

ലോകമാസകലം 3,850 തിയേറ്ററുകളിൽ 13 ഭാഷകളിൽ പ്രദർശനം ആരംഭിക്കുന്ന Rocketry-The Nambi Effectചിത്രത്തിന്റെ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ചലച്ചിത്ര താരംആർ. മാധവൻ ആണ്, ചിത്രത്തിൽ അദ്ദേഹം തന്നെ  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിമ്രാൻ നായികയായി എത്തുന്ന ചിത്രത്തിൽ റോൺ ഡൊണാച്ചി (ടൈറ്റാനിക്, ജംഗിൾ ബുക്ക്, ഗെയിം ഓഫ് ത്രോൺസ്), ഫിലിസ് ലോഗൻ (ഡൗൺടൗൺ ആബി, ), വിൻസെന്റ് റിയോട്ട (ഇൻഫെർനോ, അൽ കപോൺ, റഷ്) എന്നിവരുൾപ്പെടെ അവാർഡ് നേടിയ ഹോളിവുഡ് അഭിനേതാക്കൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിനോടകം കാൻ ഫെസ്റ്റ്വെൽ അടക്കം ആഗോളതലത്തിൽ ചർച്ചയായിക്കഴിഞ്ഞു. ലോകമാസകലം 3,850 തിയേറ്ററുകളിൽ 13 ഭാഷകളിൽ Rocketry-The Nambi Effect 2022 ജൂലൈ 1 ന് പ്രദർശനത്തിന് എത്തും.

ഭൗതികമായ എല്ലാ നന്മകളും അളവറ്റ് അനുഗ്രഹിക്കപ്പെട്ടിരിക്കുന്ന ഈ നന്മ നിറഞ്ഞ മനുഷ്യന്‍ തന്റെ എല്ലാഎം. സൗഭാഗ്യങ്ങളിലും വലുത് തന്റെ കുടുംബമാണെന്ന് വിനീതനായി പറയുന്നു ഇത് ശരിവെയ്ക്കുന്നതുപോലെ ഭാര്യ ജെയ്‌നും പുഞ്ചിരിക്കുന്നു.

കോളേജ് ലക്ചറായിരുന്ന ജെയ്ന്‍ ഇപ്പോള്‍ വീട്ടമ്മയാണ്. മിഷിഗണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞ മകന്‍ യു. കെ. യിലെ പ്രശസ്തനായ വെയില്‍ യൂനിവേഴ്‌സിറ്റിയിലെ എം. ബി. എ യ്ക്കുശേഷം കുടുംബ ബിസിനസ്സ് നോക്കി നടത്തുന്നു. കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ മരുമകൾ കാശ്മീര വീട്ടമ്മയാണ്.മകൾ, ഡോ. ജയ്ശ്രീ വർഗീസ് മൂലൻ, ഡോ. കിരൺ സുരേഷിനെ വിവാഹം കഴിച്ചു, ഓസ്‌ട്രേലിയയിലെ ആലീസ് സ്പ്രിംഗിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുകയും ജനറൽ മെഡിസിനിൽ എം.ഡിക്ക് പഠിക്കുകയും ചെയ്യുന്നു.മരുമകൻ, ഓസ്‌ട്രേലിയയിലെ പ്രമുഖ മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലൊന്നായ സിഡ്‌നിയിലെ എം/എസ് മിന്റോ-മാൾ മെഡിക്കൽ സെന്ററിന്റെ സീനിയർ പാർട്ണർ ഡോ. സുരേഷ് നായരുടെ മകൻ ഡോ. കിരൺ സുരേഷ് ആലീസ് സ്പ്രിംഗ് ഗവൺമെന്റിൽ ജോലി ചെയ്യുന്നു. 

Exit mobile version