Malayala Vanijyam

തൊഴിൽ നിയമം ലംഘിച്ച 15 പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ.

മസ്ക്കറ്റ് :-തൊഴിൽ നിയമം ലംഘിച്ച 15 പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ.തൊഴിൽ  മന്ത്രാലയം നടത്തിയ പരിശോധനയിലാണ് 15   പ്രവാസികൾ അറസ്റ്റിലായത്.ദോഫാർ ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ, റോയൽ ഒമാൻ പോലീസിന്റെയും സാമൂഹിക വികസന മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ഗവർണറേറ്റിലെ പ്രവാസി വഴിയോരക്കച്ചവടക്കാർക്കും യാചകർക്കുമെതിരെ നടത്തിയ പരിശോധനയിൽ 15 പേരെ നിയമലംഘനം ആരോപിച്ച് അറസ്റ്റ് ചെയ്തു.  ഇക്കാര്യം തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിയമലംഘകർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്കഴിഞ്ഞ ദിവസവും തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ അറസ്റ്റിലായിറ്റുണ്ട്. മസ്കറ്റ് ഗവർണറേറ്റിൽ തൊഴിൽ  മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.  മസ്‌കറ്റ് ഗവർണറേറ്റിലെ ഖുറയ്യാത്തിലെയും അമേറാത്തിലെയും വിലായത്തുകളിൽ പ്രവാസി തൊഴിലാളികൾ നടത്തുന്ന നിയമ രഹിത വിൽപ്പനകളെ ചെറുക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ വെൽഫെയർ ജനറൽ ഡയറക്ടറേറ്റ്  ഒരു പരിശോധന ക്യാമ്പയിൻ നടത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം  വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.  ഈ ക്യാമ്പയിനിൽ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് 25 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്നും  മന്ത്രാലയത്തിന്റെ വാർത്താകുറിപ്പിൽ അറിയിച്ചിട്ടുണ്ട്

Exit mobile version