Malayala Vanijyam

നെഗറ്റീവ് ചിന്തകളെ പോസിറ്റീവ് ചിന്തകളാക്കി മാറ്റാനുള്ള എട്ടു വഴികൾ .

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പോസിറ്റിവ് ചിന്തകൾ അത്യാവശ്യമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. അതിനായി നമ്മളാൽ ആവുന്നവിധമെല്ലാം നാം ശ്രമിക്കാറുണ്ട്. എന്നിരുന്നാലും
ചില സാഹചര്യങ്ങളിൽ നമ്മുടെ മനസ്സിൽ നെഗറ്റീവ് ചിന്തകൾ കടന്നുകൂടാറുണ്ട്. ഇത് നമ്മളെ പിന്നിലേക്കു വലിക്കുന്നു എന്നു മാത്രമല്ല, നമ്മെ മനസ്സികമായും ശരീരികമായും തളർത്തുകയും ചെയ്യുന്നു. ഇത്തരം ചിന്തകൾക്കു കടിഞ്ഞാൺ ഇട്ടില്ലെങ്കിൽ ജീവിതം തന്നെ താറുമാറാകും.
നെഗറ്റീവ് ചിന്തകളെ നിക്കം ചെയ്ത്, പോസിറ്റീവ് ചിന്തകളെ നിറയ്ക്കൂക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പോസിറ്റീവ് ചിന്തകളെ എളുപ്പമാക്കുന്നതിനുള്ള എട്ടുവഴികൾ.
1.പോസിറ്റീവ് ആയി ചിന്തിക്കുന്ന ആളുകളുമായി സമയം ചിലവഴിക്കുക.

നെഗറ്റീവ് ചിന്താഗതി നിറയ്ക്കുന്നവരിൽ നിന്ന് അകന്നു നിൽക്കുക, മാത്രമല്ല
നിങ്ങളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്ന സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുക. ഇത് അവരിലെ പോസിറ്റീവ് ചിന്ത നിങ്ങളുടേതാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരും വളരെ പോസിറ്റീവ് ആയിരിക്കുമ്പോൾ നിങ്ങൾക്ക് മാത്രം നെഗറ്റീവായി ഇരിക്കാൻ കഴിയില്ല.
2.. ജീവകാരുണ്യ പ്രവൃത്തനങ്ങളിൽ പങ്കാളിയാകുക.

വിജയം എന്നത് നിങ്ങൾ എത്ര പണം സമ്പാദിക്കുന്നുഎന്നതിലല്ല;
നിങ്ങൾ സമ്പദിക്കുന്ന പണം കൊണ്ട്, അല്ലെങ്കിൽ നിങ്ങളുടെ ജീവിതം കൊണ്ട്, ആരോഗ്യം കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റമാണ് നിങ്ങളുടെ യഥാർത്ഥ വിജയം.
മനുഷ്യനെന്ന നിലയിൽ, സമൂഹത്തിൽ ഒരു മാറ്റമുണ്ടാക്കാൻ, നിങ്ങളുടെ മുദ്ര പതിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു വെങ്കിൽ മറ്റുള്ളവരുടെ ജീവിതത്തെ മികച്ചതാക്കാൻ സഹായിക്കുക.
ഇതു നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ കൂടുതൽ സന്തോഷവും സമതുലിതതയും ലക്ഷ്യബോധവും വളർത്തുകയും
ചെയ്യും.
അതുകൊണ്ട് ഏതു വിധേനയും സമുഹത്തിനു വേണ്ടി സന്നദ്ധസേവനം നടത്തുക. മറ്റുള്ളവരെ സഹായിക്കു ന്നതിലൂടെ നിങ്ങൾക്ക് ലോകത്തെക്കുറിച്ചുള്ള ഒരു പുതിയ വീക്ഷണം ലഭിക്കുന്നു. അത് നിങ്ങളിൽ പോസിറ്റീവ് ചിന്തകൾ നിറയ്ക്കാൻ സഹായിക്കും.
3.പ്രചോദനാത്മകമായ പുസ്തകങ്ങൾ വായിക്കുക.

ദിവസവും നിങ്ങളിൽ പോസിറ്റീവ് ചിന്തകൾ നിറയ്ക്കുന്ന പ്രചോദനാത്മകമായ പുസ്തകങ്ങൾ വായിക്കുക. അതോടോപ്പം വിശുദ്ധ ഗ്രന്ഥങ്ങളോ, പ്രചോദനാത്മക ഉദ്ധരണികളോ വായിക്കുക. ഇത് നിങ്ങളുടെ ദിവസം പോസിറ്റീവായി ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനുമുള്ള മികച്ച മാർഗമാണ്.
4.നിങ്ങളുടെ പെരുമാറ്റത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക.

ജീവിതത്തിൽ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിടുമ്പോൾ ഇരയുടെ വേഷം കെട്ടരുത്. ഈ സാഹചര്യത്തിൽ നിങ്ങളുടെ പങ്ക് അംഗീകരിക്കുകയും നിങ്ങളുടെ പെരുമാറ്റത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയും ചെയ്യുക. ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് തെറ്റുകളിൽ നിന്ന് പഠിക്കാനും മറ്റുള്ളവരെ അന്യായമായി കുറ്റപ്പെടുത്തുന്നതിൽ നിന്ന് നിങ്ങളെ തടയാനും സഹായിക്കും എന്നു മാത്രമല്ല അത് നിങ്ങളിൽ പോസിറ്റീവ് എനർജി നിറയ്ക്കുകയും ചെയ്യും.
5.നെഗറ്റീവ് ചിന്തകൾ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുക.

നിങ്ങളെ എപ്പോഴും നെഗറ്റീവ് ചിന്തകൾ അലട്ടുന്നുണ്ടെങ്കിൽ ഒരിക്കലും പോസിറ്റീവ് ചിന്തയിൽ നിങ്ങൾ വിജയിക്കില്ല. അതുകൊണ്ട് നിഷേധാത്മകമായ ചിന്തകളെ തിരിച്ചറിയാനും അവയെ പ്രതിരോധിക്കാനും പഠിക്കുക. അയാളുടെ / അവളുടെ വേർപാട് എനിക്ക് ഒത്തിരി വേദനകൾ സമ്മാനിച്ചു. അതിൽ നിന്ന് ഒരിക്കലും എനിക്ക് കരകയറാൻ ആവില്ല.ഈയൊരു ചിന്ത മനസ്സിലുണ്ടെങ്കിൽ നിങ്ങളെ നിങ്ങളുടെ ഭൂതകാലം എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കും. അത് തിരിച്ചറിഞ്ഞ് ഹൃദയം നുറുങ്ങുന്ന ഇത്തരം പ്രതിസന്ധികൾ എന്നെ കിഴ്പ്പെടുത്തുകയില്ലെന്ന് മനസ്സിൽ പറഞ്ഞ് ഉറപ്പിക്കുക. അത് നിങ്ങളെ ശക്തരാക്കും. മനസ്സിനും ശക്തിയേകും. നിങ്ങളെക്കൊണ്ട് അത് പറ്റില്ല എന്ന് നിങ്ങളുടെ മനസ്സ് പറഞ്ഞാൽ ഒരിക്കലും സമ്മതിച്ചു കൊടുക്കരുത്. പകരം നിങ്ങളുടെ കഴിവുകളെ കുറച്ചു കാണുന്നതിന് പകരം നിങ്ങളുടെ കഴിവുകളെ വളരെ മതിപ്പോടെ കാണണം. എന്തു പുതിയ കാര്യവും എനിക്ക് പഠിച്ചെടുക്കാൻ സാധിക്കുമെന്ന് മനസ്സിലുറപ്പിക്കണം. ഒരു കാര്യം എപ്പോഴും ഓർമ്മിക്കുക നിങ്ങൾക്ക് മാനസികമായി കരുത്ത് നേടണോ? എന്നാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് എനിക്ക് സാധിക്കില്ല എന്നതിനു പകരം എനിക്ക് സാധിക്കും എന്ന് ചിന്തിക്കുക.
6 .സ്വപ്നം കാണുക / അതിനായി പ്രവർത്തിക്കുക.

നിങ്ങൾക്ക് കാണാൻ മനോഹരമായ സ്വപ്നങ്ങളും നേടാൻ വിശാലമായ ലക്ഷ്യങ്ങളും ഉള്ളപ്പോൾ പ്രശ്‌നങ്ങളെയും തിരിച്ചടികളെയും കുറിച്ച് ചിന്തിക്കാൻ നിങ്ങൾക്ക് എവിടെയാ സമയം . നിങ്ങൾക്ക് നിറമാർന്ന സ്വപ്നവും വിശാലമായ ലക്ഷ്യവും നേടാൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് പോസിറ്റീവായിരിക്കുവാൻ എളുപ്പമാണ്. നിങ്ങളുടെ ജീവിത യാത്രയിൽ പ്രശ്നങ്ങൾ നേരിടുമ്പോൾ ആ പ്രതിബന്ധങ്ങളെ മറികടക്കാൻ സ്വപ്നങ്ങൾ നിങ്ങൾക്ക് പ്രചോദനം നൽകും.എപ്പോഴും പോസിറ്റീവായി ഇരിക്കുവാൻ വലിയ സ്വപ്നങ്ങളും
വിശാലമായ ലക്ഷ്യങ്ങളും നിങ്ങളെ സഹായിക്കും.
7.മറ്റുള്ളവരെ അഭിനന്ദിയ്ക്കാൻ സമയം കണ്ടെത്തുക.

നിങ്ങളുടെ തിരക്കുകൾക്കിടയിലും മറ്റുള്ളവരെ അഭിനന്ദിയ്ക്കാൻ സമയം കണ്ടെത്തുക.
അഭിനന്ദനം ലഭിക്കുന്നത് എല്ലാവർക്കും വളരെ സന്തോഷകരമാണ് എന്നറിയുക. ആത്മാർത്ഥമായ അഭിനന്ദനം ലഭിക്കുന്നത് പണം സ്വീകരിക്കുന്നതിന് സമാനമായ പോസിറ്റീവ് ഉത്തേജനം നൽകുന്നുവെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു . നിങ്ങൾക്ക് ചുറ്റും സന്തോഷം പരത്തുന്നതിനും നിങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കുന്നതിനുമുള്ള ഏറ്റവും എളുപ്പമുള്ള ഒന്നാണ് അഭിനന്ദനങ്ങൾ.
നിങ്ങൾ എത്രയധികം മറ്റുള്ളവരെ അഭിനന്ദിക്കുന്നുവോ അത്രയും പോസിറ്റീവ് എനർജി നിങ്ങളിൽ നിറയും.
8 കൃതജ്ഞത സൂക്ഷിക്കുക.

ദിവസേനയുള്ള കൃതജ്ഞതാ ലിസ്റ്റ് സൂക്ഷിക്കാൻ തുടങ്ങിയാൽ, നിങ്ങൾ എത്രമാത്രം നന്ദിയുള്ളവരായിരിക്കണമെന്ന് കൃത്യമായി ശ്രദ്ധിക്കാൻ തുടങ്ങും. ദിവസത്തിൽ സംഭവിച്ച എല്ലാ മോശം കാര്യങ്ങളെയും കുറിച്ച് ചിന്തിക്കുന്നതിനുപകരം നിങ്ങളുടെ ജീവിതത്തിലെ പോസിറ്റീവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് നിങ്ങളെ സഹായിക്കും. കൃതജ്ഞതാ മനോഭാവം ശീലമാക്കുന്നതിനാൽ പോസിറ്റീവ് ചിന്തകൾ ശീലമായി മാറുന്നു.

Exit mobile version