Malayala Vanijyam

പര്‍ദ്ദ ധരിച്ച യുവതിക്ക് പ്രവേശനം നിഷേധിച്ചു; ബഹ്റൈനിലെ ഇന്ത്യന്‍ റെസ്റ്റോറന്റ് അടച്ചുപൂട്ടി

മനാമ:പര്‍ദ്ദ ധരിച്ച യുവതിക്ക് പ്രവേശനം നിഷേധിച്ചു;  ബഹ്റൈനിലെ ഇന്ത്യന്‍ റെസ്റ്റോറന്റ് അടച്ചുപൂട്ടി.പര്‍ദ്ദ ധരിച്ച യുവതിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ലിയയിലെ ഒരു റെസ്റ്റോറന്റ് ബഹ്റൈന്‍ അധികൃതര്‍ അടച്ചുപൂട്ടി.  1987 മുതല്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യന്‍ റെസ്റ്റോറന്റാണിത്.പര്‍ദ്ദ ധരിച്ച സ്ത്രീയെ റസ്റ്റോറന്റ് ജീവനക്കാര്‍ തടയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍  ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. 

advertisement

പര്‍ദ്ദയിട്ട വനിതയെ തടഞ്ഞ സംഭവത്തില്‍ ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍ അതോറിറ്റി അന്വേഷണം ആരംഭിക്കുകയും എല്ലാ ടൂറിസം ഔട്ട്ലെറ്റുകളോടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ടു. ബഹ്റൈന്‍ രാജ്യത്തിന്റെ നിയമം ലംഘിക്കുന്ന നയങ്ങള്‍ സ്ഥാപനങ്ങള്‍ക്കു തുടരാനാവില്ല. 

വിവാദമായ ഈ സംഭവത്തെ തുടര്‍ന്ന് റെസ്റ്റോറന്റ് ഇന്‍സ്റ്റാഗ്രാമില്‍ ക്ഷമാപണം നടത്തി. ഡ്യൂട്ടി മാനേജരെ പിരിച്ചുവിടുന്നതായും റസ്റ്റോറന്റ് അറിയിച്ചു.  ‘ ഈ മനോഹരമായ രാജ്യത്തില്‍  താമസിക്കുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും ഞങ്ങള്‍ 35 വര്‍ഷത്തിലേറെയായി  സേവനം നല്‍കുന്നു. എല്ലാവര്‍ക്കും കുടുംബത്തോടൊപ്പം വന്ന് ആസ്വദിക്കാനും വീട്ടിലിരുന്ന് ആസ്വദിക്കാനുമുള്ള ഇടമാണ് ഞങ്ങളുടേത്. ഈ സാഹചര്യത്തില്‍, സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു മാനേജര്‍ക്ക് ഒരു തെറ്റ് സംഭവിച്ചു, പക്ഷ, അത് ഒരിക്കലും ഞങ്ങളുടെ നയമോ രീതിയോ അല്ല’  റെസ്റ്റോറന്റ് പ്രസ്താവനയില്‍ പറയുന്നു. 

അതേസമയം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അധികൃതരുടെ നിലപാട്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍  ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍ അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

advertisement
Exit mobile version