Malayala Vanijyam

പാര്‍ക്കിങ് ഫീസടയ്ക്കാൻ ചെലവ് കുറഞ്ഞ മാര്‍ഗ്ഗവുമായി അബുദാബി. 

അബുദാബി :പാര്‍ക്കിങ് ഫീസടയ്ക്കുന്നത് ചെലവ് കുറഞ്ഞ മാര്‍ഗം അവതരിപ്പിച്ച് അബുദാബി. പണമടക്കാന്‍ സന്ദേശം അയയ്ക്കുന്നതിന് പകരം സ്വന്തം ‘ദര്‍ബ്’ ഇ-വാലറ്റ് ഉപയോഗിച്ച് പാര്‍ക്കിങ്ങിന് പണം നല്‍കാം. അബുദാബി മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററാണ് ഈ പുതിയ സംവിധാനം അവതരിപ്പിച്ചത്. 

എം-മവാഖിഫ് ഇ-വാലറ്റുള്ളവര്‍ക്ക് ബാലന്‍സ് തുക അടയ്ക്കുന്നതിന് ടെക്സ്റ്റ് സന്ദേശങ്ങള്‍ ഉപയോഗിക്കാം, തുടര്‍ന്ന് ആപ്പിലേക്ക് മാറാം. വാഹനമോടിക്കുന്നവര്‍ക്ക് ‘പുതിയ റീചാര്‍ജ് ചെയ്യാവുന്ന കാര്‍ഡ് ചേര്‍ക്കുക’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം അതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നാണ് അറിയിപ്പ്. ക്യാഷ് പേയ്മെന്റുകള്‍, മവാഖിഫ് റീചാര്‍ജ് ചെയ്യാവുന്ന കാര്‍ഡുകള്‍, 3009 എന്ന നമ്പറിലേക്കുള്ള SMS സന്ദേശങ്ങള്‍, അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ (15 ദിര്‍ഹമോ അതില്‍ കൂടുതലോ ഉള്ള ഇടപാടുകള്‍ക്ക് മാത്രം സ്വീകരിക്കുന്നവ) എന്നീ സേവനങ്ങളേക്കാള്‍ ആപ്പ് വഴിയുള്ള പുതിയ സേവനം വളരെ ലളിതമാണ്.

Exit mobile version