Malayala Vanijyam

ബിൽഗേറ്റ്സിന്റെ വിജയരഹസ്യങ്ങൾ

നിങ്ങൾ നിങ്ങളുടെ തന്നെ ബോസ് ആവുക…നിങ്ങളെ നിങ്ങൾ തന്നെ ഭരിക്കുക…നിങ്ങളെ  നിങ്ങൾ തന്നെ മനസ്സിലാക്കുക…അതു മാത്രം മതി നിങ്ങൾക്ക് വിജയ രഥത്തിൽ യാത്ര ചെയ്യവാൻ.

മൈക്രോസോഫ്റ്റിന്റെ സ്ഥാപകനും വർഷങ്ങളോളം ആഗോളതലത്തിലെ ഏറ്റവും വലിയ ധനികനും 2022 -ലെ കണക്ക് പ്രകാരം ലോകത്തെ അഞ്ചാമത്തെ ലോകകോടീശ്വരനും, അമേരിക്കൻ ബിസിനസ് മാഗ്നറ്റുമൊക്കെ ആയിരിക്കുന്ന, ബിൽഗേറ്റ്സ്, യുവതലമുറക്കു നൽകുന്ന ഉപദേശമാണിത്. ഇദ്ദേഹത്തിന്റെ ഈ വാക്കുകൾ ശരിയല്ലേ….?

ഓരോരുത്തർക്കും അവരവരുടേതായ ചില പ്രത്യേകതകൾ കാണും… അതു സ്വയം മനസ്സിലാക്കി പ്രയത്നിക്കാൻ കഴിഞ്ഞാൽ
അപ്പോൾ മുതൽ അവന്റെ മുമ്പിൽ വിജയ വീഥികൾ തുറക്കുകയായി.
വില്യം ഹെൻറി ബിൽഗേറ്റ്സ് , (ജനനം ഒക്ടോബർ 28, 1955) അമേരിക്കൻ ബിസിനസ് മാഗ്നറ്റും , സോഫ്റ്റ്‌വെയർ ഡെവലപ്പറും, നിക്ഷേപകനും, എഴുത്തുകാരനും സർവോപരി മനുഷ്യ സ്‌നേഹിയുമാണ്. അദ്ദേഹം തന്റെ ബാല്യകാല സുഹൃത്ത്, പോൾ അലനിനൊപ്പം മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായി 1975 ൽ ആണ് മൈക്രോസോഫ്റ്റ് കമ്പനി ആരംഭിച്ച് . മൈക്രോസോഫ്റ്റിൽ തന്റെ കരിയറിൽ ചെയർമാൻ , ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ(സിഇഒ) പ്രസിഡന്റ്,ചീഫ് സോഫ്റ്റ്‌ വെയർ ആർക്കിടെക്റ്റ് എന്നീ സ്ഥാനങ്ങൾ ബിൽഗേറ്റ്‌സ് വഹിച്ചു.2014 മെയ് വരെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയായിരുന്നു ബിൽ ഗേറ്റ്സ്. 2000 -ൽ സ്ഥാനം ഒഴിയുന്നതു വരെ, ബിൽ ഗേറ്റ്സ് ആയിരുന്നു മൈക്രോസോഫ്റ്റിന്റെ ചെയർമാൻ


1987 മുതൽ ഫോർബസ് മാസികയുടെ ലോകത്തിലെ ഏറ്റവും സമ്പന്നരായ ആളുകളുടെ പട്ടികയിൽ അദ്ദേഹം ഇടം നേടി. 1995 മുതൽ 2017 വരെ ലോക ത്തിലെ ഏറ്റവും വലിയ സമ്പന്നൻ ബിൽ ഗേറ്റ്സ് ആയിരുന്നു.എഴുത്തുകാരനായ, ഈ ബിസിനസ്‌ മാഗ്നെറ്റ്, മനോഹരമായ ശൈലിയിലൂടെയാണ് തന്റെ വിജയ രഹസ്യങ്ങൾ ലോകത്തിലെ വിജയം ആഗ്രഹിക്കുന്നവർക്കായി കുറിച്ചിരിക്കുന്നത്. തന്റെ പതിമൂന്നാം വയസ്സിലാണ് ബിൽ ഗേറ്റ്സ്, കമ്പ്യൂട്ടർ രംഗത്തെ തന്റെ കർമ്മപഥം തിരഞ്ഞെടുത്തത്. ഏതുകാര്യവും നേരത്തെ തുടങ്ങുക, ഇതാണ് ബിൽഗേറ്റ്സ് നൽകുന്ന ഒരു പ്രധാന വിജയ രഹസ്യം.


ബാല്യകാലത്ത് ഒരുകാര്യം മനസ്സിൽ ഉറപ്പിക്കുമ്പോൾ അത് ആഴത്തിൽ പതിഞ്ഞിരിക്കും.മറ്റുള്ളവർ നിങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിക്കാവുന്നത്
ചെറുപ്പകാലത്താണ്. ആ കാലയളവിൽ ഉൾക്കൊള്ളുന്ന പാഠങ്ങൾ അതാണ് ഭാവിജീവിതത്തിൽ ഏറ്റവും പ്രയോജനം ആയിത്തീരുക..അതെ, നേരത്തെ തുടങ്ങുക, നേരായ വഴിയിലൂടെ.
തെറ്റു പറ്റിയാൽ അതു സ്വയം മനസ്സിലാക്കാനും തിരുത്താനും കഴിഞ്ഞാൽ, അതുമതി പിന്നീട് അയാളുടെ മുമ്പിൽ ശരിയായ വഴികൾ തെളിയുവാൻ. തെറ്റുപറ്റാത്തവരായി ആരുംഉണ്ടാവില്ല, പക്ഷേ പറ്റിയ തെറ്റുകൾ മനസ്സിലാക്കി തിരുത്താതെ അതിനെതിരെ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കരുത്.


ഇതാണ് ബിൽഗേറ്റ്സ് നൽകുന്ന മറ്റൊരു പ്രധാന ഉപദേശം. അദ്ദേഹം പറയുന്നു “ധാരാളം തെറ്റുകൾ തനിക്കു പറ്റിയിട്ടുണ്ട് ” . പക്ഷേ അവ ആവർ ത്തിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല; അതിൽ നിന്നും പാഠം ഉൾക്കൊള്ളാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ.ഇതാണ് നമ്മൾ മനസ്സിൽ പകർത്തേണ്ടതുള്ള, ബിൽ ഗെയ്റ്റ്സി ന്റെ മറ്റു പ്രധാന വാക്കുകൾ.
ഒരു വൈദികനായിരുന്നു,ബിൽഗേറ്റ്സിൻ്റെ പിതാവായ, ബിൽഗേറ്റ്സ് സീനിയർ.
അതുകൊണ്ടു തന്നെ അച്ഛന്റെ ഉപദേശം തൻ്റെ ജീവിതയാത്രയിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുള്ളതായി അദ്ദേഹം പറയുന്നു.


ഒരു സർവകലാശാലയ്ക്കും ജീവിതം എന്ന വിദ്യാലയം നൽകുന്ന പാഠം നൽകുവാൻ ആവില്ലഎന്നതും ബിൽഗേറ്റ്സു നൽകുന്ന മറ്റൊരു ഉപദേശമാണ്.നിങ്ങൾ എത്ര പഠിച്ചാലും എത്ര വായിച്ചാലും എത്ര അറിവ് നേടിയാലും ജീവിതത്തിൽ നിന്ന് ലഭിക്കുന്ന ചെറിയ പാഠങ്ങൾ ശ്രദ്ധയോടെ മനസ്സിലാക്കിയാൽ, അതാവും നിങ്ങൾക്ക് ഉപകരിക്കാവുന്ന ഏറ്റവും നല്ല പാഠം.
സാങ്കേതികവിദ്യ ഒരു ഉപകരണം മാത്രമാണ്,കുട്ടികളെ ഒരുമയോടെ ജോലി ചെയ്യിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ അധ്യാപനമാണ്, ഏറ്റവും പ്രാധാനം.സാങ്കേതിക വിദ്യയുടെഅമരക്കാരനായിരുന്ന ബിൽഗേറ്റ്സിൻ്റെ ഈ വാക്കുകൾ ശ്രദ്ധിക്കുക.

നിരന്തരമായ സ്വയം മെച്ചപ്പെടുത്തലിന്റെ ആവശ്യകതയെക്കുറി ച്ചു ബിൽഗേറ്റ്സ് ബോധവാനാണ്. അദ്ദേഹം പറയുന്നു
വിജയിക്കാൻ കുറുക്കുവഴികൾ ഇല്ല,  ലോകം അനിശ്ചിതത്വം നിറഞ്ഞതാണ്, വിജയിക്കാൻ പ്രത്യേകിച്ച് നിയമമൊന്നുമില്ല. പക്ഷേ വിജയദാഹി പലതും ത്യജിക്കേണ്ടി വരും.നമ്മുടെ പുരോഗതി മാത്രമാവരുത്,നമ്മുടെ ലക്ഷ്യം,ലോകത്തിന്റെ പുരോഗതിയും നാം മനസ്സിൽ കാണണം.

തന്റെ പതിമൂന്നാം വയസ്സിൽ സ്വന്തമായി സോഫ്റ്റുവെയർ പ്രോഗ്രാം സൃഷ്ടിച്ചു., പിന്നീട് ലോകത്തിലെ മുൻനിര സോഫ്റ്റ്‌വെയർ കമ്പനിയുടെ ഉടമയായി മാറിയ ബിൽഗേറ്റ്സിനു ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും, ലോകം നേരിടുന്ന രോഗ വിപത്തിനെ കുറിച്ചും, വളരെ ആശങ്കയുണ്ട് ഇത് അദ്ദേഹത്തിനു സമൂഹത്തോള്ള പ്രതിബദ്ധതയെ ആണ് കാണിക്കുന്നത്. മൈക്രോസോഫ്റ്റ് ചെയർമാൻ സ്ഥാനമൊഴിഞ്ഞ ശേഷം, ഇപ്പോൾ ജനക്ഷേമ പ്രവർത്തന ങ്ങളിൽ മുഴുകുകയാണ് അദ്ദേഹം.
” ഏതൊരാൾക്കും അവശ്യം
വേണ്ട ഒന്നാണ് സമൂഹത്തോടുള്ള പ്രതിബദ്ധത, അല്ലെങ്കിൽ നാം മനുഷ്യർ എന്നു പറയുന്നതിൽ അർത്ഥമില്ല, ഫലപ്രദമായജീവകാരുണ്യപ്രവർത്ത നങ്ങൾക്ക് ധാരാളം സമയവും സർഗാത്മക തയും വേണം, ഒരു ബിസിനസ് കെട്ടിപ്പടുക്കുന്നതു പോലെയുള്ള ശ്രദ്ധയും കഴിവും ജീവകാരുണ്യ പ്രവർത്തന ങ്ങൾക്കും അനിവാര്യമാണ്. ” എന്നതും അദ്ദേഹത്തിൻ്റെ വാക്കുകളാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 36 ബില്യൺ ഡോളർ സംഭാവന ചെയ്ത ബിൽഗേറ്റ്സും ഭാര്യ മെലിൻഡയും പറയുന്നു. “ നിങ്ങൾക്ക് മറ്റുള്ളവരെ സഹായിക്കാൻ കഴിയുമെങ്കിൽ അതിനു മടി കാണിക്കാതിരിക്കു”

നിരാശ ബാധിച്ച യുവജനതയോട്
അദ്ദേഹത്തിന് പറയാനുള്ളത് ശ്രദ്ധിക്കൂ;
ആരും പരസ്പരം താരതമ്യം ചെയ്യാതിരിക്കുക, അതു സ്വയം അപമാനിക്കൽ മാത്രമാണ്. പരാജ യത്തിൻ്റെ കൈപ്പുനീർ അനുഭവിച്ചവർ, പിന്നീട് നുകരുന്ന വിജയത്തിനു മാധുര്യമേറും.

ലോകം അനിശ്ചിതത്വം നിറഞ്ഞതും, ബിസിനസ് ഒരു ചൂതാട്ടവുമാണ്, ലാഭം, നഷ്ടങ്ങൾ ഒരുപോലെ ജീവിതത്തിൽ അഭിമുഖീകരിച്ചേക്കാം. ഒരിക്കലും പതറരുത്. ഒരു കാര്യം കുടി ബിൽഗേറ്റ്സ് അടിവരയിട്ടു പറയുന്നു. “നിങ്ങൾ ദരിദ്രനായി ജനിച്ചത് നിങ്ങളുടെ തെറ്റുകൊണ്ടല്ല, പക്ഷേ നിങ്ങൾ ദരിദ്രനായി മരിക്കുന്നത് നിങ്ങളുടെ മാത്രം തെറ്റ് കൊണ്ടാകാം.

ഈ മനോഹരമായ ഉദ്ധരണികൾ കാണുമ്പോൾ, പഴയ ഒരു ഗാനത്തിന്റെ വരികൾ ഓർമ്മ വരുന്നു ;കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം, കർമ്മഫലം തരും ഈശ്വരനല്ലോ .

തെയ്യാറാക്കിയത് :ദിലീപ് നമ്പൂതിരി

Exit mobile version