Malayala Vanijyam

മാഹി മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്ററിന് ദേശീയ സ്റ്റാർട് അപ് പുരസ്കാരം.

കോഴിക്കോട് :- മാഹി മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്ററിന് ദേശീയ സ്റ്റാർട് അപ് പുരസ്കാരം. മെഡിക്കൽ സേവന രംഗത്തെ മികവിനുള്ള അംഗീകാരമായിട്ടാണ് എം എം സി യ്ക്ക് ദേശീയ സ്റ്റാർട്ട് അപ് അവാർഡ് ലഭിച്ചത്. മുംബൈ സിഡ്‌കോ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ MSME കോൺഫറൻസിൽ മാഹി മെഡിക്കൽ & ഡയഗ്‌നസ്റ്റിക് സെന്റർ ചെയർമാൻ മൻസൂർ പള്ളൂർ, ബോംബെ സ്‌റ്റോക്‌ എക്സ്ചേഞ്ച് ജനറൽ മാനേജർ ആനന്ദ് ചാരിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.ടി ക്യു വി മാനേജിംഗ് ഡയറക്ടറും സ്റ്റാർട് അപ് അവാർഡ് ജൂറി ചെയർമാൻ കേതൻ വക്കാരിയയും ചടങ്ങിൽ പങ്കെടുത്തു .

ജനറൽ മെഡിസിൻ , ഓർത്തോ , ഡെർമറ്റോളജി , ഇ എൻ ടി , ഗൈനക്കോളജി , നെഫ്രോളജി , യൂറോളജി , കാർഡിയോളജി , പീഡിയാട്രിക്സ് , റേഡിയോളജി തുടങ്ങി എല്ലാ സ്പെഷാലിറ്റി ഡിപ്പാർട്ട്മെന്റുകളുടെയും ഒ പി വിഭാഗത്തിൽ വിദഗ്ദ്ധരും പരിചയസമ്പന്നരുമായ ഡോക്ടർമാരുടെ സേവനങ്ങളൾക്ക് അന്താരാഷ്‌ട്ര നിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കിയ സ്റ്റാർട്ട് അപ് സംരംഭം എന്ന നിലക്കാണ് മാഹി എം എം സിക്ക് ദേശീയ സ്റ്റാർട്ട് അപ് പുരസ്കാരം ലഭിച്ചത് . വിപുലമായ രീതിയിലുള്ള മെഡിക്കൽ ലാബോറോട്ടറി സൗകര്യം , ഡിജിറ്റൽ എക്സറേ , ഇ സി ജി , എക്കോ കാർഡിയോഗ്രാം , അൾട്രാ സൗണ്ട് സ്കാൻ , ഫിസിയോതെറാപ്പി , സൗജന്യ കമ്പ്യൂട്ടർ കണ്ണ് പരിശോധന തുടങ്ങിയ സംവിധാനങ്ങളോടൊപ്പം മാഹിയിലും സമീപ പ്രദേശങ്ങളിലുമായി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെയും മാഹി എം എം സി പ്രത്യേക പ്രശംസ പിടിച്ചുപറ്റിയിരുന്നു.അനീമിയ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് മാഹി എം എം സിയുമായി സഹകരിച്ച് അടുത്തിടെ അഴിയൂർ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി .

മൻസൂർ പള്ളൂർ ചെയർമാനായുള്ള എം എം സി യുടെ പ്രമോട്ടർമാർ സൗദി അറേബ്യ, കുവൈറ്റ് , ഖത്തർ , യു എ ഇ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളാണ് . പ്രവർത്തനം ആരംഭിച്ച്
ഒന്നര വർഷം പിന്നിടുമ്പോൾ ആരോഗ്യ സേവന മേഖലയിൽ എം എം സിക്ക് മികച്ച പ്രവർത്തനവുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.
എഴുപത് വയസ്സ് കഴിഞ്ഞ മാഹി മേഖലയിലെ മുതിർന്ന പൗരന്മാർക്ക് എം എം സിയിൽ റസിഡണ്ട് ഡോക്ടറുടെ സൗജന്യ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ടെന്നും , അവർക്ക് ലാബ് പരിശോധനയിലും , മരുന്ന്കൾക്കും നിരക്കിളവ് നൽകി വരുന്നതായി എം എം സി ചെയർമാൻ മൻസൂർ പള്ളൂർ പറഞ്ഞു. .

Exit mobile version