Malayala Vanijyam

മെയ് 1 മുതൽ മതിയായ ബാലന്‍സ് ഇല്ലാതെ എറ്റിഎമ്മിൽ നിന്ന് പണം പിന്‍വലിച്ചാൽ പിഴ.

കൊച്ചി :- മെയ് 1 മുതൽ മതിയായ ബാലന്‍സ് ഇല്ലാതെ എറ്റിഎമ്മിൽ നിന്ന് പണം പിന്‍വലിച്ചാൽ പിഴ.അക്കൗണ്ടില്‍ പണമില്ലെങ്കില്‍പ്പോലും എടിഎമ്മില്‍ കയറി പണം സ്വൈപ്പ് ചെയ്യുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ട്. എന്നാല്‍ മതിയായ ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനായി എടിഎമ്മില്‍ക്കയറി സൈ്വപ്പ് ചെയ്താല്‍ ഇനി പിഴ നൽകേണ്ടിവരും.അത്തരം സാഹചര്യത്തില്‍ പിഴ ഈടാക്കുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു. ഇന്ത്യയ്ക്കകത്തുള്ള ഇത്തരത്തില്‍ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ മെയ് 1 മുതലാണ് പിഴത്തുക ഈടാക്കിത്തുടങ്ങുക. മതിയായ ബാലന്‍സ് ഇല്ലാതെ പണം പിന്‍വലിച്ചാല്‍ 1 രൂപ മുതൽ10 രൂപ വരെ ചാര്‍ജായും ജി എസ് ടി ഇനത്തിലും ഈടാക്കുമെന്നാണ് ബാങ്ക് അറിയിക്കുന്നത്. പി എന്‍ ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്.

Exit mobile version