Malayala Vanijyam

യുഎഇയിൽ ഈദ് അൽ ഫിത്തർ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു.

ദുബായ്:- യുഎഇയിൽ ഈദ് അൽ ഫിത്തർ സ്വകാര്യമേഖലയ്ക്ക്അവധിപ്രഖ്യാപിച്ചു. യുഎഇയിലെ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (MoHRE) തിങ്കളാഴ്ച സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈദുൽ ഫിത്തർ അവധികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈദുൽ ഫിത്തർ പ്രമാണിച്ച് യുഎഇയിലുട നീളമുള്ള സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും റമദാൻ 29 (2024 ഏപ്രിൽ 8) തിങ്കളാഴ്ച മുതൽ 3 ശവ്വാൽ (അല്ലെങ്കിൽ ഗ്രിഗോറിയൻ തീയതിയിൽ ഇതിന് തുല്യമായത്) ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. .

ഇതിനർത്ഥം, സ്വകാര്യ മേഖലയിലെ ഈദ് അവധി ഏപ്രിൽ 8 തിങ്കളാഴ്ച (റമദാൻ 29) ആരംഭിക്കുന്നു. ഈദിൻ്റെ ആദ്യ ദിവസം ചൊവ്വാഴ്ചയാണെങ്കിൽ, ഏപ്രിൽ 11 വ്യാഴാഴ്ച വരെ ഓഫീസുകൾക്ക് അവധിയായിരിക്കും.എന്നാൽ ഈദിൻ്റെ ആദ്യ ദിവസം ബുധനാഴ്ചയാണെങ്കിൽ, സ്വകാര്യ മേഖലയ്ക്ക് അവധി ഏപ്രിൽ 12 വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കും . എന്നാൽ സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 8 തിങ്കൾ മുതൽ ഏപ്രിൽ 14 ഞായർ വരെ ശമ്പളത്തോടുകൂടിയ അവധിയെടുത്ത് ഏപ്രിൽ 15 തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കണം.

Exit mobile version