Malayala Vanijyam

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള പദ്ധതിക്ക് ദുബായ് തുടക്കം കുറിച്ചു.

ദുബായ് : –ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള പദ്ധതിക്ക് ദുബായ് തുടക്കം കുറിച്ചു.അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 128 ബില്യൺ ദിർഹം ചെലവിൽ പാസഞ്ചർ ടെർമിനൽ നിർമിക്കാനുള്ള പുതിയ പദ്ധതിക്ക് ദുബായ് അംഗീകാരം നൽകിയതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള പദ്ധതിക്കാണ് ദുബായ് തുടക്കം കുറിച്ചിരിക്കുന്നത്.

ടെർമിനലിൻ്റെ രൂപരേഖകൾക്ക് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകിയ70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ എയർപോർട്ട് പൂർണ്ണമായി വികസിപ്പിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി ഇത് മാറും.പുതിയ ടെർമിനൽ ആത്യന്തികമായി അൽ മക്തൂം വിമാനത്താവളത്തിന് യാത്രക്കാരുടെ ശേഷി പ്രതിവർഷം 260 ദശലക്ഷമായി ഉയർത്താനും 10 വർഷത്തിനുള്ളിൽ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളാനും സഹായിക്കും.

ദുബായ് ഇൻ്റർനാഷണലിൻ്റെ അഞ്ചിരട്ടിയിലധികം വലിപ്പമുള്ള പുതിയ വിമാനത്താവളം പ്രതിവർഷം 150 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണെന്നും പദ്ധതിയുടെ ആദ്യ ഘട്ടം 10 വർഷത്തിനുള്ളിൽ സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ശൈഖ് അഹമ്മദ് ബിൻ സയീദ് ഊന്നിപ്പറഞ്ഞു,.അത്യാധുനിക സാങ്കേതിക വിദ്യകൾ, യാത്രക്കാർക്ക് സമാനതകളില്ലാത്ത നിലവാരത്തിലുള്ള സേവനങ്ങൾ, അത്യാധുനിക വ്യോമയാന പിന്തുണാ സൗകര്യങ്ങൾ എന്നിവ വിമാനത്താവളം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version