Malayala Vanijyam

സലാം എയര്‍ തിരുവനന്തപുരം- ഒമാൻ സര്‍വീസ് ഏപ്രില്‍ 2 മുതൽ ആരംഭിക്കും

മസ്കറ്റ് :സലാം എയര്‍ തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസ് ഏപ്രില്‍ 2 മുതല്‍ ആരംഭിക്കും. ഒമാന്‍ സുല്‍ത്താനേറ്റിന്റെ എയര്‍ലൈന്‍, സലാം എയര്‍ ഇന്ത്യയിലെ നാലിടങ്ങളിലേയ്ക്ക് പുതിയ സര്‍വ്വീസുകള്‍ തുടങ്ങുന്നു. സലാലയില്‍ കോഴിക്കോട് വരെയും മസ്‌കറ്റില്‍ നിന്ന് ജയ്പൂര്‍, ലഖ്നൗ, തിരുവനന്തപുരംഎന്നിവിടങ്ങളിലേക്കുമാണ് നോണ്‍-സ്റ്റോപ്പ് ഫ്‌ലൈറ്റുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സലാലയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനങ്ങള്‍ ഏപ്രില്‍ 3 മുതല്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. മസ്‌കറ്റില്‍ നിന്ന് ജയ്പൂരിലേക്കുള്ള വിമാനങ്ങള്‍ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും നടത്തും.  ലഖ്നൗവിലേയ്ക്ക് ദിവസേന രണ്ടു തവണ സര്‍വ്വീസുണ്ടാവും. തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും തിരുവനന്തപുരത്തേയ്ക്കും സര്‍വീസ് നടത്തും.

ഒമാനിലെ പ്രധാന എയര്‍ലൈന്‍സ് കമ്പനികളിലൊന്നായ സലാം എയറിന്റെ തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസ് ഏപ്രില്‍ 2 മുതല്‍ ആരംഭിക്കും . മസ്‌കറ്റില്‍ നിന്ന് രാത്രി ഇന്ത്യന്‍ സമയം 10.30 നു പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.50ന് തിരുവനന്തപുരത്തെത്തും. തിരികെ പുലര്‍ച്ചെ 4.35 നു പുറപ്പെട്ട് 6.50 ന് മസ്‌കറ്റില്‍ എത്തും. സലാം എയറിന്റെ വരവോടെ ഒമാനില്‍ ജോലി ചെയ്യുന്ന കേരളത്തിലും തമിഴ്‌നാട്ടിലുമുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ കഴിയും. വേനല്‍ക്കാല ഷെഡ്യൂളില്‍ തിരുവനന്തപുരത്തു നിന്ന് ആദ്യമായി സര്‍വീസ് തുടങ്ങുന്ന പുതിയ എയര്‍ലൈന്‍സ് ആണ് സലാം എയര്‍. ബാങ്കോക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള സര്‍വീസിനും അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ സര്‍വീസുകള്‍ക്കൊപ്പം യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും ഉറപ്പു വരുത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Exit mobile version