Malayala Vanijyam

സൗദി അറേബ്യയിൽ ഓൺലൈൻ ബിസിനസിന് വാണിജ്യ രജിസ്ട്രേഷൻ നിർബന്ധമാക്കി

റിയാദ്:സൗദി അറേബ്യയിൽ ഓൺലൈൻ ബിസിനസിന് വാണിജ്യ രജിസ്ട്രേഷൻ നിർബന്ധമാക്കി.സൗദി അറേബ്യയില്‍ ഓൺലൈൻ ബിസിനസ്സിലേർപ്പെടുന്നവർ വാണിജ്യ രജിസ്ട്രേഷൻ നേടണമെന്ന് ഇ-കൊമേഴ്സ് കൗൺസിൽ അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് അനുസൃതമായാണ് അവരുടെ പ്രവർത്തനം തുടരുന്നതെന്ന് ഉറപ്പാക്കുന്നതിനാണിത്. വാണിജ്യ രജിസ്ട്രേഷൻ http://e.mc.gov.sa എന്ന ലിങ്ക് വഴി ലഭ്യമാകും. 

ഓൺലൈൻ ബിസിനസ് സ്ഥാപനം ആരംഭിക്കാൻ മറ്റ് വകുപ്പുകളിൽ നിന്ന് ലൈസൻസ് ആവശ്യമാണെങ്കിൽ അതിനുവേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇ-കൊമേഴ്‌സ് ഇടപാടുകളുടെ വിശ്വാസ്യത വർധിപ്പിക്കുക, ഉപഭോക്തൃ-വ്യാപാരി അവകാശങ്ങൾ സംരക്ഷിക്കുക, വ്യാജ സ്റ്റോറുകൾ ഇല്ലാതാക്കുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കൗൺസിൽ അധികൃതർ പറഞ്ഞു. നിയമങ്ങൾ പാലിക്കാത്തതും ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ടതുമായ കേസുകൾ, വാണിജ്യ രേഖകൾ ഇല്ലാത്ത ചില സ്റ്റോറുകളുടെ വഞ്ചനയും തട്ടിപ്പും എന്നിവ വാണിജ്യ മന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് വാണിജ്യ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. 

Exit mobile version