spot_img

ദുബായിലെ വൈൽഡ് വാഡി വാട്ടർപാർക്കിൽ തീപിടിത്തം

Published:

ദുബായ്:-ദുബായിലെ വൈൽഡ് വാഡി വാട്ടർ പാർക്കിൽ തീപിടിത്തം. ജുമൈറ ഏരിയയിലെ വൈൽഡ് വാഡി വാട്ടർപാർക്കിൽ ഞായറാഴ്ച ഉച്ചയോടെയാണ്  തീപിടിത്തമുണ്ടായത്.ഇതിനെത്തുടർന്ന് ദുബായ് സിവിൽ ഡിഫൻ സിൻ്റെ വാട്ടർ പാർക്കിൽ പുതിയ നിയന്ത്ര ണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുള്ള തീ പിടിത്തം ഉണ്ടായതെന്ന് സിവിൽ ഡിഫൻസ് പ്രസ്താവനയിൽ പറയുന്നു. തീപിടിത്തം ഉണ്ടായ ഉടനെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി, ഒഴിപ്പിക്കലും അഗ്നിശമന പ്രവർത്തനങ്ങളും ആരംഭിച്ചതിനെ തുടർന്ന് 30 മിനിറ്റിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉച്ചയ്ക്ക് 1.33 ഓടെ അധികൃതർ തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. സംഭവത്തിൽ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ സ്ഥിരീകരിച്ചു.

 

Cover Story

Related Articles

Recent Articles