spot_img

ദുബായിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിലേക്ക്; ഗ്രാമിന് 400 ദിർഹത്തിന് മുകളിൽ

Published:

അബുദാബി :- ദുബായിൽ സ്വർണ്ണ വില സർവ്വകാല റെക്കോർഡി ലേക്ക്;ഗ്രാമിന് 400 ദിർഹത്തിന് മുകളിൽ.ദുബായിൽ സ്വർണ്ണ വില ഒരു ഗ്രാമിന് 400 ദിർഹമായി ഉയർന്നത്  എക്കാലത്തെയും ഉയർന്ന നിര ക്കാണ്.24K ഗ്രാമിന് 402.75 ദിർഹവും 22K, 21K, 18K എന്നിവ യഥാക്രമം 372.75 ദിർഹം, 357.5 ദിർഹം, 306.5 ദിർഹം എന്നി ങ്ങനെ എത്തി നിൽക്കുന്നു. ആഗോളതലത്തിലെ യുദ്ധവും യുഎസ് ഡോളറിൻ്റെ ദുർബലതയും കാരണമാണ് സ്‌പോട്ട് ഗോൾഡ് ഔൺസിന് 3.72 ശതമാനം ഉയർന്ന് 3,342.22 ഡോളറിലേക്ക് സ്വർണ്ണ വില ഉയരാനുള്ള പ്രധാന കാരണ മായി ഈ മേഖലയിലെ പ്രമുഖർ പറയുന്നത്. മാത്രമല്ല
ഫെഡറൽ റിസർവ് നിരക്കുകൾ വെട്ടിക്കുറച്ചതും, സർക്കാർ കടം കുമിഞ്ഞുകൂടുന്നതിലെ വർധിച്ച ശ്രദ്ധയും, ഉപരോധങ്ങൾ, കയറ്റു മതി നിയന്ത്രണങ്ങൾ, താരിഫുകൾ, നിക്ഷേപ നിയന്ത്രണങ്ങൾ എന്നിവ ഏർപ്പെടുത്തിയതും സ്വർണ്ണവില കുതിച്ചുയരാൻ പ്രധാന കാരണ മായി ഇവർ ചൂണ്ടിക്കാട്ടുന്നത്.

Cover Story

Related Articles

Recent Articles