spot_img

നവംബർ 24 മുതൽ ദുബായിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക് പ്രഖ്യാപിച്ചു

Published:

ദുബായ്: –നവംബർ 24 മുതൽ ദുബായിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക് പ്രഖ്യാപിച്ചു. ദുബായ് സാലിക്കിലെ പുതിയ രണ്ട് ടോള്‍ഗേറ്റുകള്‍ നവംബര്‍ 24 മുതലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.. ‘ബിസിനസ് ബേ ഗേറ്റ്’, ‘അല്‍ സഫ സൗത്ത് ഗേറ്റ്’ എന്നിവയാണ് പുതിയ ടോള്‍ ഗോറ്റുകള്‍. ഇതോടെ ദുബായില്‍ സാലിക്ക് പ്രവര്‍ത്തിപ്പിക്കുന്ന ടോള്‍ഗേറ്റുകളുടെ എണ്ണം 10 ആയി. സാലിക് പുതിയ ഗേറ്റുകള്‍ ആരംഭിക്കുന്ന കാര്യം ഓഗസ്റ്റ് 28-ന് പ്രഖ്യാപിച്ചിരുന്നു. അവയാണ് ഈ മാസം അവസാന വാരത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.പുതിയ രണ്ട് ടോള്‍ ഗേറ്റുകള്‍ ശെയ്ഖ് സായിദ് റോഡ് സ്ട്രെച്ചിലൂടെയും പുറത്തേക്കും വാഹന നീക്കം കൂടുതല്‍ സുഗമവും കാര്യക്ഷമവുമാവുമെന്ന് അധികൃതര്‍ അറിയിച്ചു. ബിസിനസ് ബേ ഗേറ്റ്, അല്‍ സഫ സൗത്ത് ഗേറ്റ് എന്നിവിടങ്ങളിലാണ് പുതിയ സാലിക്ക് ഗേറ്റുകള്‍ വരുന്നത്. അല്‍ ഖൈല്‍ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അല്‍ മൈദാന്‍ സ്ട്രീറ്റിനും ഉമ്മുല്‍ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ശെയ്ഖ് സായിദ് റോഡിലെ അല്‍ സഫ സൗത്തിലും സ്ഥിതി ചെയ്യുന്ന രണ്ട് പുതിയ ടോള്‍ ഗേറ്റുകള്‍ കൂടി വരുന്നതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടില്‍ നിന്ന് 10 ആയി ഉയരും.ഷാര്‍ജ, അല്‍ നഹ്ദ, അല്‍ ഖുസൈസ് എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ എമിറേറ്റിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ അല്‍ ഖൈല്‍ റോഡിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിക്കുന്ന പാലമെന്ന നിലയില്‍ ബിസിനസ് ബേയിലെ പാലം ഏറെ തിരക്കേറിയ കേന്ദ്രമാണ്. പുതിയ ഗേറ്റുകള്‍ ഇതുവഴിയുള്ള ട്രാഫിക്ക് 16 ശതമാനം വരെ കുറയ്ക്കുമെന്ന് സാലിക് സിഇഒ ഇബ്രാഹിം അല്‍ ഹദ്ദാദ് പറഞ്ഞു. പുതിയ സാലിക് ഗേറ്റുകള്‍ വരുന്നതോടെ അല്‍ ഖൈല്‍ റോഡില്‍ 12 മുതല്‍ 15 ശതമാനം വരെയും അല്‍ റബാത്ത് സ്ട്രീറ്റില്‍ 10 മുതല്‍ 16 ശതമാനം വരെയും ട്രാഫിക് കുറയും. അതേപോലെ ശെയ്ഖ് സായിദ് റോഡില്‍ നിന്ന് മൈദാന്‍ സ്ട്രീറ്റിലേക്ക് വലത്തോട്ടുള്ള ട്രാഫിക് 15 ശതമാനം കുറയും. ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റിനും മെയ്ദാന്‍ സ്ട്രീറ്റിനും ഇടയിലുള്ള ഗതാഗതം ഇത് മെച്ചപ്പെടുത്തും.

പുതിയ സാലിക് ടോള്‍ ഗേറ്റ് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഗേറ്റുകൾപ്രവർത്തനക്ഷമമാകുന്നതിനുമുൻപായി പൊതുജനങ്ങൾക്ക് ഇതുസംബന്ധിച്ച നിർദേശങ്ങളും നൽകും. പുതിയ ഗേറ്റുകളുടെ പ്രവർത്തനം പൂർണമായും സൗരോർജത്തിലായിരിക്കും.

പുതിയ ഗേറ്റുകളിലെ നിരക്കുകൾ, സമയക്രമം എന്നിവ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ഒരു വാഹനം ഗേറ്റുവഴി കടന്നുപോകുമ്പോൾ നാലുദിർഹമാണ് സാലിക് ഈടാക്കുന്നത്.

വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ സാലിക് സ്റ്റിക്കറുകൾ നിർബന്ധമായും പതിപ്പിക്കണം. പുതിയ വാഹനം വാങ്ങിയാലുടൻ സാലിക് സ്റ്റിക്കറും മറക്കാതെ വാങ്ങണം. വാഹനത്തിന്റെ മുൻവശത്താണ് സ്റ്റിക്കർ പതിപ്പിക്കേണ്ടത്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്.ഐ.ഡി.) സാങ്കേതികവിദ്യയുപയോഗിച്ചാണ് സാലിക് പ്രവർത്തിക്കുന്നത്.

കഴിഞ്ഞവർഷം എട്ട് സാലിക് ഗേറ്റുകളിലായി 59.3 കോടി ട്രിപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തിന്റെ ആദ്യപകുതിയിലെ 23.8 കോടി യാത്രകൾ വഴി സാലികിന്റെ അർധവാർഷിക വരുമാനം 110 കോടി ദിർഹമായി ഉയർന്നു.

കഴിഞ്ഞവർഷം ഇതേ കാലയളവിനെയപേക്ഷിച്ച് വരുമാനത്തിൽ 5.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

നിലവിൽ അൽ ബർഷ, അൽ ഗർഹൂദ് പാലം, അൽ മക്തൂം പാലം, അൽ മംസാർ സൗത്ത്, അൽ മംസാർ നോർത്ത്, അൽ സഫ, എയർപോർട്ട് ടണൽ, ജബൽ അലി എന്നീപ്രദേശങ്ങളിലായി എട്ട് സാലിക് ഗേറ്റുകളാണുള്ളത്. പ്രധാന റോഡുകൾക്കുപുറമേ ജൂൺമുതൽ ദുബായ് മാളിലെ പാർക്കിങ്ങിലും സാലിക് ഏർപ്പെടുത്തിയിട്ടുണ്ട്.

Cover Story

Related Articles

Recent Articles