ദുബായ് : – മൻസൂർ പള്ളൂരിന്റെ “മലയാള സിനിമ : ഭാവുകത്വത്തിലെ പരിണാമ ദിശകൾ” നവംബർ: 15-ന് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും.മാഹി സ്വദേശിയും എഴുത്തുകാരനുമായ മൻസൂർ പള്ളൂർ എഴുതിയ “മലയാള സിനിമ : ഭാവുകത്വത്തിലെ പരിണാമ ദിശകൾ” എന്ന സിനിമാ പഠനത്തെക്കുറിച്ചെഴുതിയ പുസ്തകം 43 -മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവയിൽ വെച്ച് പ്രകാശനം ചെയ്യും . നവംബർ 15 വെള്ളിയാഴ്ച 5 മണിക്ക് എക്സ്പോ സെന്ററിൽ ഹാൾ നമ്പർ 7 -ൽ വെച്ചാണ് ചടങ്ങ്. ഇദ്ദേഹത്തിൻ്റെ”ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ..?” എന്ന പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് മുൻപ് ഇവിടെ വച്ച് പ്രസിദ്ധീകരിച്ചപ്പോൾ അന്താരാഷ്ട്ര തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. പ്രസ്തുത പുസ്തകത്തെ അധികരിച്ച് “To Whom Does the 21st Century Belong? എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങിരുന്നു.നിരവധി അവാർഡുകൾ നേടിയ ‘ഉരു’ എന്ന സിനിമയുടെയും,AI വിഷയത്തിൽ ഇന്ത്യയിലെ ആദ്യ സിനിമ എന്ന് ഇന്ത്യാ സർക്കാരിന്റെ AI പോർട്ടലിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയ ‘മോണിക്ക ഒരു Ai സ്റ്റോറി’ യുടെ നിർമ്മാതാവു കുടിയാണിദ്ദേഹം. മാത്രമല്ല “മോണിക്ക ഒരു Aiസ്റ്റോറി” എന്ന ചലച്ചിത്രത്തിൻ്റെ സഹതിരക്കഥാകൃത്തും ഗാന രചയിതാവുകൂടിയായ മൻസൂർപള്ളൂർ ഈ ചലച്ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുമുണ്ട്.
“ആരാണ് ഭാരതീയൻ? , പാലസ്തീനിലെ നിലവിളികൾ പശ്ചിമേഷ്യൻ വെല്ലുവിളികൾ”, എന്നിവയാണ് മറ്റ് കൃതികൾ. സാം പിത്രോഡയുടെ “റീ ഡിസൈൻ ദ വേൾഡ്” ” വരൂ ലോകം പുനർനിർമ്മിക്കാം ” എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.ഫൊക്കാനയുടെ പ്രഥമ സതീഷ് ബാബു പയ്യന്നൂർ അവാർഡ്, പ്രേം നസീർ സൗഹൃദ് സമിതി അവാർഡ്, മലയാളം പുരസ്കാര സമിതി അവാർഡ് , കേരള കൗമുദി പ്രതിഭാ പുരസ്കാരം, എന്നിവ ലഭിച്ചിട്ടുണ്ട്.