അബുദാബി :-റമദാൻ പ്രമാണിച്ച് ആയിരക്കണക്കിന് തടവുകാരെ വിട്ടയക്കാൻ യുഎഇ നേതാക്കൾ ഉത്തരവിട്ടു.ഇന്ന് (ഫെബ്രുവരി 27 വ്യാഴാഴ്ച) വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി തടവുകാരെ മോചിപ്പിക്കാൻ യുഎഇ നേതാ ക്കൾ ഉത്തരവിട്ടത്. ഇതുപ്രകാരം വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന തടവു കാർക്ക് ചുമത്തിയ എല്ലാ പിഴകളും ഷെയ്ഖ് മുഹമ്മദ് എഴുതി തള്ളും. റമദാൻ മാസത്തിന് മുന്നോടി യായും മതപരമായ അവധി ദിവസ ങ്ങളിലും തടവുകാരെ മോചിപ്പി ക്കാൻ യുഎഇ നേതാക്കൾ പലപ്പോഴും ഉത്തരവിടാറുണ്ട്.ഇത് പ്രകാരം യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,531 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.
ഷാർജയിൽ 707 തടവുകാരെ മോചിപ്പിക്കും ഷാർജ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരി യുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും റമദാന് മുമ്പ് 707 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ഈ തടവുകാർ ഇപ്പോൾ ഷാർജ പ്യൂണിറ്റീവ് ആൻഡ് റിഫോർമേറ്റീവ് എസ്റ്റാബ്ലിഷ്‌മെൻ്റിൽ ശിക്ഷ അനുഭ വിക്കുകയാണ്. എന്നിരുന്നാലും, നല്ലപെരുമാറ്റത്തിൻ്റെ അടിസ്ഥാ നത്തിൽ അവർ പൊതുമാപ്പിനുള്ള വ്യവസ്ഥകൾ പാലിക്കുന്നു.
ഫുജൈറയിൽ 111 തടവുകാരെ മോചിപ്പിക്കും,
ഫുജൈറയിലെ പുനരധിവാസ സ്ഥാപനങ്ങളിൽ തടവിൽ കഴിയുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള 111 തടവു കാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഉത്തരവിട്ടു.
അജ്മാൻ 207 തടവുകാരെ മോചിപ്പിക്കും റമളാൻമാസത്തോടനുബന്ധിച്ച് 207 തടവുകാരെ ശിക്ഷകളിൽ നിന്ന് മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിഉത്തരവിട്ടു. റാസൽഖൈമയിൽ 506 തടവുകാരെ മോചിപ്പിക്ക റാസൽ വൈമ കറക്ഷണൽ ആൻഡ് പ്യൂണിറ്റീവ് സ്ഥാപന ത്തിൽ ശിക്ഷ അനുഭവി ക്കുന്ന 506 തടവുകാരെ മോചിപ്പി ക്കാൻ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാ രിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഉത്തരവിട്ടു.