Sunday, May 19, 2024
Google search engine

അജ്മാൻ2023 മുതൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നു.

spot_img

ദുബായി:2023 മുതൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിക്കാൻ അജ്മാൻ പദ്ധതിയിടുന്നു.ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഏറ്റവും സുസ്ഥിരമായ ബദൽ കണ്ടെത്താനുള്ള പഠനം ഡിപ്പാർട്ട്‌മെന്റ് നടത്തുന്നുണ്ടെന്നും,പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള എല്ലാ പരിഹാരങ്ങളും അവതരിപ്പിക്കുമെന്നും പബ്ലിക് ഹെൽത്ത് ആന്റ് എൻവയോൺമെന്റ് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ എങ് ഖാലിദ് മൊയീൻ അൽ ഹൊസാനി പറഞ്ഞു.പ്ലാസ്റ്റിക്കിന്റെ അപകടങ്ങളെക്കുറിച്ച് സമൂഹത്തിലെ അംഗങ്ങളെ ബോധവൽക്കരിക്കാൻ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും വകുപ്പ് പദ്ധതിയിടുന്നുണ്ട്. പരിസ്ഥിതിക്ക് ഹാനികരമാകുന്നതിനാൽ പല രാജ്യങ്ങളും പ്ലാസ്റ്റിക് ബാഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അൽ ഹൊസാനി ചൂണ്ടിക്കാട്ടി.ഏറ്റവും സുസ്ഥിരമായ ബദൽ മാർഗങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥർ പഠനം നടത്തുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp