Saturday, May 18, 2024
Google search engine

അഞ്ച് ക്യാമറയുള്ള 5 G യായി നോക്കിയ എൻ 73. തിരിച്ചു വരവിന് ഒരുങ്ങുന്നു

spot_img

അഞ്ച് ക്യാമറയുള്ള 5 G യായി നോക്കിയ എൻ 73.53 തിരിച്ചു വരവിന് ഒരുങ്ങുന്നു.നോക്കിയ എൻ 73 (Nokia N73) വീണ്ടും എത്തുമെന്ന് സൂചന. ഇത്തവണ  അഞ്ച് ക്യാമറയുമായി വരുമെന്നാണ് റിപ്പോർട്ടുകൾ.  ഇതിന്റെ പ്രൈമറി ക്യാമറ 200-മെഗാപിക്സൽ ആകുമെന്നാണ് സൂചന. 2006 ലാണ് നോക്കിയ N73 പുറത്തിറക്കിയത്. 

ലോഞ്ച് കഴിഞ്ഞ് അധികം താമസിയാതെ, ഈ സിംബിയൻ ഒഎസ് അധിഷ്ഠിത സ്മാർട്ട്ഫോൺ അക്കാലത്തെ ജനപ്രിയ സ്മാർട്ട്ഫോണായി മാറി.  പുതിയ കാലഘട്ടത്തിൽ ഈ വിജയം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നോക്കിയ ബ്രാൻഡ് ലൈസൻസുള്ള  എച്ച്എംഡി ഗ്ലോബൽ.ഈ ഫോണിന്റെ സവിശേഷതകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ഇത് സംബന്ധിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല. 

ചൈനയിലെ വാർത്താ സൈറ്റായ CNMO ആണ് പുതിയ നോക്കിയ N73 നെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിട്ടത്. 200 മെഗാപിക്സൽ സാംസങ് ISOCELL HP1 പ്രൈമറി സെൻസർ ഈ ഫോണിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്. 

വാർത്തയ്ക്കൊപ്പം ഫോണിൻ്റെ റെൻഡറുകളും അതിന്റെ രൂപകൽപ്പനയെക്കുറിച്ചുള്ള വിവരങ്ങളും നൽകിയിട്ടുണ്ട്.  ചിത്രത്തിൽ ഒരു പെന്റ ക്യാമറ ( 5 ക്യാമറകൾ) സെറ്റപ്പ് അതിന്റെ പിന്നിൽ നൽകിയിട്ടുണ്ട്. 

ക്യാമറ സജ്ജീകരണത്തിനൊപ്പം ഡ്യുവൽ എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ടെന്ന് റെൻഡറിൽ കാണാൻ കഴിയും. എച്ച്എംഡി ഗ്ലോബൽ ആദ്യത്തെ പെന്റ ക്യാമറ ഫോൺ നോക്കിയ 9 പ്യുവർവ്യൂ 2019 ൽ പുറത്തിറക്കിയിട്ടുണ്ട്.  സോഫ്റ്റ്‌വെയറിൽ ചില പോരായ്മകൾ ഉണ്ടായിരുന്നെങ്കിലും മികച്ച ഡിസൈൻ ആയിരുന്നു ആ ഫോണിന്.നിലവിൽ നോക്കിയ N73 സംബന്ധിച്ച് കമ്പനിയിൽ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കേണ്ടിവരും

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp