spot_img

അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത:വിവിധ രാജ്യങ്ങളിലേക്ക് ടിക്കറ്റ് നിരക്കിൽ വൻ ഇളവ്

Published:

ഷാർജ :-ഷാര്‍ജ ആസ്ഥാനമാക്കി യുള്ള ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യബലിപെരുന്നാളും സ്കൂള്‍ അവധിയും ആഘോഷി ക്കാന്‍ ഇന്ത്യയടക്കം വിവിധ രാജ്യ ങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ വൻ ഇളവുകൾ നൽകുന്നു.ഇന്ത്യ, അര്‍മേനിയ, ഈജിപ്ത്, ഒമാൻ, ലെബനോന്‍, സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങ ളിലേക്ക് ഉള്‍പ്പെടെയുള്ള സർവ്വീസു ളിലാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. ഓഫര്‍ ജൂൺ രണ്ട് വരെയാണ് പ്രാബല്യത്തിലുള്ളത്. നിരക്കിളവ് ലഭിക്കുന്നതിനായി ജൂൺ 2നുള്ളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് എയര്‍ലൈന്‍ യാത്രക്കാരെ അറിയിച്ചു. യുഎഇയില്‍ നിന്നുള്ള സര്‍വീസുകളിലെ ഏറ്റവും കുറഞ്ഞ നിരക്ക് 129 ദിര്‍ഹമാണ് ( 2,988 ഇന്ത്യൻ രൂപ). ഈ ടിക്കറ്റുകള്‍ ജൂൺ 1 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള യാത്രക്ക് ഉപയോഗിക്കാം. ഇനി വെറും ഏഴ് ദിവസം കൂടി മാത്രമാണ് ഓഫര്‍ പ്രാബല്യത്തിലുള്ളത്.ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 299 ദിര്‍ഹം ആണ് (6,927 ഇന്ത്യൻ രൂപ). യുഎഇയിൽ നിന്ന് ഒമാനിലേക്ക് 129 ദിര്‍ഹവും ബഹ്റൈനിലേക്ക് 149 ദിര്‍ഹവും കുവൈത്തിലേക്കും സൗദി അറേബ്യയിലേക്കും 149 ദിര്‍ഹവുമാണ് ഓഫര്‍. ഇറാന്‍, ജോര്‍ദാന്‍, ലെബനോന്‍ എന്നിവിടങ്ങളിലേക്ക് 199 ദിര്‍ഹം ആണ് ഓഫര്‍. ഇന്ത്യ, അര്‍മേനിയ, അസര്‍ബൈജാന്‍, ഈജിപ്ത്, ഇന്ത്യ, ഇറാഖ്, കസാഖിസ്ഥാൻ, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് 299 ദിര്‍ഹം ആണ് എയര്‍ അറേബ്യയുടെ ഓഫര്‍. അതേസമയം ഉസ്ബസ്കി സ്ഥാനിലേക്ക് 359 ദിര്‍ഹവും തുര്‍ക്കിയിലേക്ക് 379 ദിര്‍ഹവും ജോര്‍ജിയയിലേക്ക് 399 ദിര്‍ഹവുമാണ് നിരക്ക്. കസാഖിസ്ഥാനിലേക്കും ബംഗ്ലാദേ ശിലേക്കും 499 ദിര്‍ഹവും നേപ്പാളിലേക്ക് 499 ദിര്‍ഹവും ഗ്രീസിലേക്ക് 549 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്.

Cover Story

Related Articles

Recent Articles