അബുദാബി:-അബുദാബി റൂട്ട് നമ്പർ65-ൽ പരിസ്ഥിതി സൗഹൃദ ഹരിതബസ്സുകൾ സർവ്വീസ് ആരംഭിക്കുന്നു.2030-ഓടെ അബുദാബിയെ പൊതുഗതാഗത ഗ്രീൻ സോണാക്കി മാറ്റാനുള്ള അബുദാബി മൊബിലിറ്റിയുടെ തന്ത്രപ്രധാന പദ്ധതിയുടെ ഭാഗമാണ് ഈ മാറ്റം.
ഹൈഡ്രജൻ, വൈദ്യുതോർജ്ജം തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളാൽ പ്രവർത്തിക്കുന്ന ഗ്രീൻ ബസുകളായിരിക്കും റൂട്ട് നമ്പർ.65 പൂർണ്ണമായും പ്രവർത്തിപ്പിക്കുക. അബുദാബി മൊബിലിറ്റി നഗരത്തിലെ പൊതുഗതാഗത ത്തിൻ്റെ 50 ശതമാനവും ഹരിത ബദലുകളാക്കി മാറ്റുന്നതിലൂടെ ഡീകാർബണൈസേഷൻ എന്ന മഹത്തായ ലക്ഷ്യം കൈവരിക്കാണ് ലക്ഷ്യമിടുന്നത്. ഈ സംരംഭം പ്രതിദിനം 200 ടൺ കാർബൺ കുറയ്ക്കുന്നതിന് കാരണമാകും, ഇത് 14,700 കാറുകൾ റോഡിൽ നിന്ന് നീക്കം ചെയ്യുന്നതിന് തുല്യമാണിത്. എമിറേറ്റിലുടനീളം സുസ്ഥിരമായ പാരിസ്ഥിതിക പരിഹാരങ്ങൾ പ്രോത്സാഹിപ്പി ക്കുന്നതിനും ഉദ്വമനം കുറയ്ക്കു ന്നതിനുമുള്ള അബുദാബി മൊബി ലിറ്റിയുടെ പ്രതിബദ്ധതയെ ഈ നടപടി പ്രതിഫലിപ്പിക്കുന്നു.അബുദാബി ദ്വീപിലെ ഏറ്റവും തിര ക്കേറിയ റൂട്ടുകളിലൊന്നിലാണ് റൂട്ട് നമ്പർ 65.നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത റൂട്ടുകളിലൊന്നായ ഇത് മറീന മാളിനെയും അൽ റീം ഐലൻ ഡുമായി ബന്ധിപ്പിക്കുന്നത്. പ്രതിദിനം ഏകദേശം 6,000 യാത്രക്കാരെ ഉൾക്കൊള്ളുകയും പ്രതിദിനം 2,000 കിലോമീറ്ററില ധികം സഞ്ചരിക്കുകയും ചെയ്യുന്നു. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം തന്നെ ഈ വലിയൊരു വിഭാഗം യാത്ര ക്കാർക്ക് സേവനം നൽകുന്നതിന് പരിസ്ഥിതി സൗഹൃദ ഗതാഗത പരിഹാരങ്ങൾ നൽകേണ്ടതിൻ്റെ പ്രാധാന്യം ഇത് എടുത്തുകാണി ക്കുന്നു.ക്യാപിറ്റൽ പാർക്കിനെ ഖലീഫ സിറ്റിയുമായി ബന്ധിപ്പിക്കുന്ന റൂട്ട് 160, അബുദാബി സിറ്റിയെ സായിദ് ഇൻ്റർനാഷണൽ എയർപോർ ട്ടുമായി ബന്ധിപ്പിക്കുന്ന റൂട്ട് എ2 എന്നിവ പോലുള്ള മറ്റ് റൂട്ടുകൾ ഉൾപ്പെടുത്തുന്നതിനായി ഗ്രീൻ ബസ്സുകളുടെ ഉപയോഗം വിപുലീകരിച്ചുകൊണ്ട് അബുദാബി മൊബിലിറ്റി അതിൻ്റെ സുസ്ഥിര ശ്രമങ്ങൾ തുടരുന്നു. അബുദാബിയിലെ പൊതുഗതാഗത അനുഭവം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നൂതന ഗതാഗത തന്ത്രത്തിൻ്റെ ഭാഗമാണ് ഈ റൂട്ടുകൾ.
ഹരിത ബസുകൾ ഹൈഡ്രജനും വൈദ്യുതോർജ്ജവുംഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, നൂതന ബാറ്ററി സാങ്കേതികവിദ്യകളും ഹൈഡ്രജൻ ഇന്ധന സെല്ലുകളും ഉപയോഗിച്ച് സീറോ എമിഷൻ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നു. ഈ സാങ്കേതിക മാറ്റം ഹരിതഗൃഹ വാതക ഉദ്വമനവും പ്രവർത്തന ഊർജ്ജ ഉപഭോഗവും ഗണ്യമായി കുറയ്ക്കുന്നു.