spot_img

ആപ്പിൾ M5 ചിപ്പുമായി പുതിയ മാക്ബുക്ക് പ്രോ വരുന്നു

Published:

കാലിഫോർണിയ: ആപ്പിളിന്റെ പുതിയ തലമുറ M5 ചിപ്പ് ഘടിപ്പിച്ച മാക്ബുക്ക് പ്രോയുടെ ലോഞ്ച് ആസന്നമായിരിക്കുന്നു എന്ന് സൂചന നൽകി കൊണ്ട്, ആപ്പിൾ വേൾഡ് വൈഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്വിയാക് രംഗത്തെത്തി. തൻ്റെ ഔദ്യോഗിക ‘X’ (ട്വിറ്റർ) അക്കൗണ്ടിൽ “ശക്തമായ എന്തോ ഒന്ന് വരുന്നു” എന്ന് കുറിച്ച ജോസ്വിയാക്, ആപ്പിളിന്റെ ഒരു ലാപ്‌ടോപ്പിന്റെ സിലൗട്ടും “ഉടൻ വരുന്നു” എന്ന വാക്കുകളുമുള്ള ഒരു ചെറിയ വീഡിയോയും പങ്കുവെച്ചു.
ഈ പോസ്റ്റിലെ സൂചനകളാണ് പുതിയ മാക്ബുക്ക് പ്രോയുടെ വരവ് ഉറപ്പിക്കുന്നത്. ജോസ്വിയാക് പോസ്റ്റിൽ ഉപയോഗിച്ച “Mmmmm” എന്ന വാക്ക്, അഞ്ച് ‘M’ (M5) എന്നതിലേക്കുള്ള തമാശ രൂപേണയുള്ള സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു. കൂടാതെ, ലാപ്‌ടോപ്പിന്റെ സിലൗറ്റ് റോമൻ സംഖ്യയായ ‘V’ (അഞ്ച്) യുടെ ആകൃതിയിലായി തോന്നുന്നതും M5 ചിപ്പിനെയാണ് ലക്ഷ്യമിടുന്നത്.
ഈ പുതിയ ലോഞ്ച് തികച്ചും അപ്രതീക്ഷിതമല്ല. ബ്ലൂംബെർഗിലെ പ്രമുഖ സാങ്കേതിക റിപ്പോർട്ടർ മാർക്ക് ഗുർമാൻ അടുത്തിടെ ആപ്പിൾ ഈ ആഴ്ച M5 ചിപ്പ് ഉള്ള ഒരു ബേസ്-മോഡൽ മാക്ബുക്ക് പ്രോ പ്രഖ്യാപിക്കാൻ പോകുന്നു എന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
മാക്ബുക്ക് പ്രോയ്ക്ക് പുറമെ M5-സജ്ജീകരിച്ച മറ്റ് ഉൽപ്പന്നങ്ങളും ഉടൻ എത്തുമെന്നാണ് പ്രതീക്ഷ. M5 ചിപ്പ് ഉള്ള ഐപാഡ് പ്രോ മോഡലുകൾ ഇതിനോടകം തന്നെ യൂട്യൂബിൽ അൺബോക്‌സ് ചെയ്ത് വീഡിയോകൾ വന്നിട്ടുണ്ട്. പുതിയ ടാബ്‌ലെറ്റുകളും ഈ ആഴ്ച പ്രഖ്യാപിക്കുമെന്ന് ഗുർമാൻ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, ജോസ്വിയാക് ഇതുവരെ ഐപാഡ് പ്രോയെക്കുറിച്ച് സൂചനകളൊന്നും നൽകിയിട്ടില്ല.
കൂടാതെ, “വേഗതയേറിയ ചിപ്പ്” ഉള്ള ഒരു പുതിയ വിഷൻ പ്രോ ഹെഡ്‌സെറ്റും ഈ ആഴ്ച പ്രഖ്യാപനത്തിന് സാധ്യതയു ണ്ടെന്നും ഗുർമാൻ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ ഒരു FCC ഫയലിംഗിൽ കണ്ടെത്തിയ പുതിയ ഹെഡ്‌സെറ്റാകാം ഇതെന്ന് കരുതപ്പെടുന്നു. ആപ്പിളിൻ്റെ ഈ പുതിയ പ്രഖ്യാപനങ്ങൾ ഈ ആഴ്ച തന്നെ ഉണ്ടാകുമെന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്.

Cover Story

Related Articles

Recent Articles