spot_img

ആസ്റ്റർ ഡി.എം. ഹെൽത്ത്‌ കെയറിന്റെ കേരളത്തിലെ എട്ടാമത്തെ ആശുപത്രി മുഖ്യമന്ത്രി കാസർഗോഡിന് സമർപ്പിച്ചു

Published:

കോഴിക്കോട് :- ആസ്റ്റർ ഡി.എം. ഹെൽത്ത്‌ കെയറിന്റെ കേരള ത്തിലെ എട്ടാമത്തെ ആശുപത്രി മുഖ്യമന്ത്രി കാസർഗോഡിന് സമർ പ്പിച്ചു. രാജ്യത്തെ മുൻനിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയ റിന്റെ കേരളത്തിലെ എട്ടാമത്തെ ആശുപത്രി കാസർഗോഡ് പ്രവർ ത്തനം ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആസ്റ്റർ മിംസ് കാസർഗോഡ് ആശുപത്രി, മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമർപ്പിച്ചത്.
190 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഈ ആശുപത്രി, 264 കിടക്കകളോടു കൂടിയതാണ്. വടക്കൻ കേരളത്തിന്റെ ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന സ്ഥാപന മായാണ് 2.1 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള ഈ സ്ഥാപനം വിഭാവനം ചെയ്തിരി ക്കുന്നത്.
ഉദ്ഘാടന ചടങ്ങ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, കർണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ശ്രീ. ദിനേശ് ഗുണ്ടു റാവു മുഖ്യാതിഥിയായിരുന്നു.
ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. “കേരളത്തിലെ ജനങ്ങളുമായി വിശ്വാസത്തിൽ പടുത്തുയർത്തിയ ആത്മബ ന്ധമാണ് ആസ്റ്ററിനുള്ളത്. ആസ്റ്റർ മിംസ് കാസർഗോഡിലൂടെ ആ ബന്ധം കൂടുതൽ ദൃഢമാവു കയാണ്. ഉന്നത നിലവാരത്തിലുള്ള ആരോഗ്യ സേവനം കാസർഗോട്ടെ ജനങ്ങൾക്കും ലഭ്യമാകുമെന്ന് തനിക്ക് ഉറപ്പുണ്ട്”, മുഖ്യമന്ത്രി പറഞ്ഞു.
ആശുപത്രി യാഥാർത്ഥ്യമായ തിലൂടെ ലോകോത്തര നിലവാര ത്തിലുള്ള ആരോഗ്യ സേവനം പ്രദേശത്തെ ജനങ്ങൾക്ക് കൂടുതൽ അടുത്ത് എത്തിയിരിക്കു കയാണെന്ന് കർണാടക ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു അഭിപ്രാ യപ്പെട്ടു.
“ഉന്നത നിലവാരത്തിലുള്ള ചികിത്സ, എല്ലാ തരം മനുഷ്യർക്കും, ഒരുപോലെ ലഭ്യമാക്കുക എന്നതാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ എക്കാലത്തും മുന്നോട്ട് വയ്ക്കുന്ന ദർശനം,” ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
പ്രധാന സവിശേഷതകൾ
* 31 മെഡിക്കൽ സ്പെഷ്യാലിറ്റികൾ ആശുപത്രിയിലുണ്ട്.
* 600-ൽ അധികം പുതിയ തൊഴില വസരങ്ങൾ സൃഷ്ടിക്കപ്പെടും.
* ആഗോളനിലവാരത്തിലുള്ള ചികിത്സാ വൈദഗ്ധ്യവും പരിചയസമ്പന്നതയുമുള്ള അറുപതിലധികം ഡോക്ടർമാരുടെ സംഘമാണ് നേതൃത്വം നൽകുന്നത്.
* 1.5 ടി എംആർഐ, 160 സ്ലൈസ് സിടി സാങ്കേതികവിദ്യ എന്നിവ ലഭ്യമാക്കുന്ന ജില്ലയിലെ ആദ്യ കേന്ദ്രമാണിത്.
* ഹൃദയ, രക്തക്കുഴൽ ശസ്ത്രക്രിയകൾക്കും, ഗുരുതരമായ ഹൃദയ-ശ്വാസകോശ സംബന്ധമായ തകരാറുകൾക്കുള്ള എക്മോ (ECMO), ഇസിഎൽഎസ് (ECLS) ചികിത്സയ്ക്കും വിപുലമായ സൗകര്യങ്ങൾ.
* ട്രോമ, ഹൃദയം, സ്ട്രോക്ക്, കുട്ടിക ളുടെ അടിയന്തര സാഹചര്യങ്ങൾ എന്നിവയ്ക്ക് വിശ്വസനീയമായ പരിചരണം ഉറപ്പാക്കുന്ന 20 കിടക്ക കളുള്ള അത്യാഹിത വിഭാഗം (എമർജൻസി).
* 44 തീവ്രപരിചരണ വിഭാഗം (ICU) കിടക്കകളും, 16 നവജാതശിശു തീവ്രപരിചരണ വിഭാഗം (NICU) കിടക്കകളും.
* 7 പ്രധാന ഓപ്പറേഷൻ തിയേറ്ററു കളും 2 മൈനർ ഓപ്പറേഷൻ തിയേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.
* കീമോതെറാപ്പി ആവശ്യമുള്ള രോഗികൾക്കായി 7 കിടക്കകളും, ഡയാലിസിസ് ആവശ്യമുള്ള വർക്കായി 15 കിടക്കകളും ഒരുക്കി യിട്ടുണ്ട്.കാസർഗോഡ് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ, എം.എൽ.എ.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ, നിരവധി ജനപ്രതിനിധികളും ആസ്റ്ററിന്റെ നേതൃരംഗത്തുള്ളവരും ചടങ്ങിൽ പങ്കെടുത്തു.

 

Cover Story

Related Articles

Recent Articles