ന്യൂഡെൽഹി :-ആർബിഐ നിർദ്ദേ ശപ്രകാരം ഇനി മുതൽ ഈ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. 2025 ജനുവരി 1 മുതൽ രാജ്യത്തെ ചില ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്തു.. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർ ദ്ദേശങ്ങൾ അനുസരിച്ചാണ് നടപടി. സുരക്ഷ വർദ്ധിപ്പിക്കുന്നതിനും തട്ടിപ്പ് കുറയ്ക്കുന്നതുമാണ് ലക്ഷ്യം. മൂന്ന് തരത്തിലുള്ള അക്കൗണ്ടു കളാണ് 2025 ജനുവരി ഒന്നുമുതൽ മരവിപ്പിച്ചിരിക്കുന്നത് എന്ന് നോക്കാം രണ്ടു വർഷമായി പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ: രണ്ട് വർഷത്തിലേറെയായി ഇടപാടുകൾ നടത്താത്ത ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തനര ഹിതമാക്കും. കാരണം ഈ ഈ അക്കൗണ്ടുകൾ ഹാക്കർമാരും തട്ടിപ്പ് നടത്തുന്നവരും ടാർഗെറ്റു ചെയ്യാനുള്ള സാധ്യത കൂടുതലാണ്. രാജ്യത്തെ മുൻനിര ബാങ്കുകൾ എല്ലാം അക്കൗണ്ടുകൾ ഇടയ്ക്ക് പ്രവർത്തിപ്പിക്കാൻ ഉപഭോക്താക്ക ളോട്ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
നിഷ്‌ക്രിയ അക്കൗണ്ടുകൾ: കഴിഞ്ഞ 12 മാസമോ അതിൽ കൂടുതലോ കാലയളവിൽ ഇടപാടുകൾ നടത്താതെ അക്കൗണ്ടുകളെ നിഷ്‌ക്രിയ അക്കൗണ്ടുകളായി കണക്കാക്കും. അതിനാൽ അക്കൗണ്ട് ഉടമകൾ ബാങ്ക് അക്കൗണ്ടുകൾ സജീവമായി സൂക്ഷിക്കണമെന്ന് ബാങ്കുകൾ നിർദേശിക്കുന്നു. നിഷ്‌ക്രിയമായ അക്കൗണ്ടുകൾ ഉടമകൾ ബാങ്കിലെത്തി വീണ്ടും സജീവമാക്കുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കണം സീറോ ബാലൻസ് അക്കൗണ്ടുകൾ ദീർഘകാലത്തേക്ക് അക്കൗണ്ടു കളിൽ പണം സൂക്ഷിക്കാതെ സീറോ ബാലൻസ് ആയാണ് തുടരുന്നതെങ്കിൽ ഈ അക്കൗ ണ്ടുകൾ ക്ലോസ് ചെയ്യപ്പെട്ടേക്കാം. അതിനാൽ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഉണ്ടെന്ന് ഉടമകൾ ഉറപ്പ് വരുത്തണം