Saturday, May 18, 2024
Google search engine

ഇന്ത്യക്കാർക്കും പാക്കിസ്ഥാനികൾക്കും വിസ നൽകുന്നത് യു എ ഇ താൽക്കാലികമായി നിർത്തിവച്ചു: സത്യാവസ്ഥ ഇതാണ്.

spot_img

ദുബായ്:- ഇന്ത്യക്കാർക്കും പാക്കിസ്ഥാനികൾക്കും വിസ നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തിവച്ചു. ഇന്ന് രാജ്യത്തിന് അകത്തും പുറത്തും പ്രചരിക്കുന്ന ഒരു വാർത്തയാണിത് എന്നാൽ ആ വാർത്ത ശരിയല്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങളും, ഈ മേഖലയിലെ വിദഗ്ദരും പറയുന്നത് – നിയമനം നടത്തുമ്പോൾ സ്ഥാപനങ്ങൾ ദേശീയതകളെ വൈവിധ്യവത്കരിക്കണം എന്ന നിയമമാണ് നിലവിൽ വന്നത് അതയത് നിങ്ങളുടെ സ്ഥപനത്തിൽ തൊഴിലാളികളെ നിയമിക്കുന്ന സമയത്ത് ലഭ്യമായ ക്വാട്ടകളുടെ ആദ്യ 20% വ്യത്യസ്ത ദേശീയതകൾക്കായി നീക്കിവച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.ഈ നടപടിക്രമം സ്ഥാപനങ്ങളുടെ ജനസംഖ്യാപരമായ വൈവിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതും ഒരു പ്രത്യേക ദേശീയതയുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.

2024-ലെ ഗ്ലോബൽ മീഡിയ ഇൻസൈറ്റ് ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം യുഎഇയിലെ ആകെ ജനസംഖ്യ 10,322,593 ആണ് . യു.എ.ഇ.യിലെ ഏറ്റവും ഉയർന്ന ജനസംഖ്യാ ശ്രേണികളിൽ ഒന്നാമത്തേതും രണ്ടാമത്തേതും ഇന്ത്യൻ, പാകിസ്ഥാനി ജനസംഖ്യയാണ്.

ദേശീയതജനസംഖ്യശതമാനം
ഇന്ത്യ3.89 ദശലക്ഷം37.96%
പാകിസ്ഥാൻ1.71 ദശലക്ഷം16.72%

ഇതിനർത്ഥം അവർ യുഎഇ തൊഴിൽ സേനയുടെ വലിയൊരു പങ്കും സംഭാവന ചെയ്യുന്നു, അതുവഴി സ്വദേശിളുടെയും മറ്റ് രാജ്യക്കാരുടെയും തൊഴിലവസരങ്ങളെയും വിസ പുതുക്കലിനെയും ഭീഷണിപ്പെടുത്തുന്നു. അതുകൊണ്ട് നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണം എന്നാണ് സർക്കാർ ഉദ്യേശിക്കുന്നത്. അതായത് നിങ്ങളുടെ കമ്പനി ദേശീയതയ്ക്കുള്ള 20% ക്വാട്ട നി ഇതിനകം പൂർത്തീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ,  വിസ സ്പോൺസർ ചെയ്യാൻ നിങ്ങളുടെ കമ്പനിക്ക് ഒരു തടസവും ഉണ്ടാകില്ല.ഇല്ലെങ്കിൽ, നിങ്ങളുടെ വിസ സ്പോൺസർ ചെയ്യാൻ കമ്പനിക്ക് കഴിയുകയില്ല.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp