ന്യൂഡെൽഹി :-ഇന്ത്യയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനം സുരക്ഷാ പ്രശ്നം കാരണം വഴിതിരിച്ചുവിട്ടതായി റിപ്പോർട്ട്. ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ഒരു അമേരിക്കൻ എയർലൈൻസ് വിമാനം ” സുരക്ഷാ പ്രശ്നത്തിൻ്റെ” പേരിൽ ഞായറാഴ്ച റോമിലേക്ക് വഴിതിരിച്ചുവിട്ടതായി അറിയി ച്ചത്.ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവ ളത്തിൽ നിന്ന് പുറപ്പെട്ട അമേരി ക്കൻ എയർലൈൻസിൻ്റെ 292 വിമാനം ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു. ലിയോനാർഡോ ഡാവിഞ്ചി റോം ഫിയുമിസിനോ എയർപോർട്ടിൽ സുരക്ഷിതമായി ഇറക്കിയത്.