spot_img

ഇന്ത്യയിൽ ആധിപത്യം ഉറപ്പിക്കാൻ ഒരുങ്ങി ടെസ് ല :ആദ്യ ഷോറും മുംബൈയിൽ ആരംഭിച്ചു

Published:

മുംബൈ :-ഇന്ത്യയിൽ ആധിപത്യം ഉറപ്പിക്കാൻ ഒരുങ്ങി ടെസ് ല :ആദ്യ ഷോറും മുംബൈയിൽ ആരംഭിച്ചു. അമേരിക്കൻ ഇവി നിർമ്മാതാ വിൻ്റെ ഇന്ത്യൻ വിപണിയിലേ ക്കുള്ള പ്രവേശനത്തിനായി കാത്തി രിക്കുന്ന ടെസ്‌ല ആരാധകർക്കുള്ള ഒരു സന്തോഷവാർത്തയുണ്ട്. വാഹന പ്രേമികളുടെ ആകാംഷയ്ക്കും കാത്തിരിപ്പിനും ഒടുവില്‍ ടെസ്‌ല കാര്‍ ഷോറൂം മുംബൈയില്‍  ഉദ്ഘാടനം ചെയ്തു. ലോകത്തിലെ മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ കാറുകളെ ഏറെ ആകാംഷയോടെയാണ് ഇന്ത്യയിലെ വാഹന പ്രേമികള്‍ കാത്തിരുന്നത്. അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് തന്റെ ബിസിനസ് സാമ്രാജ്യം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്ന തിന്റെ ഭാഗമായാണ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ്.ഇന്ത്യയിലെ ആദ്യ സ്റ്റോര്‍ മുംബൈയുടെ ഹൃദയഭാഗത്തുള്ള ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ (ബികെസി) മേക്കര്‍ മാക്‌സിറ്റി മാളിനുള്ളിലാണ് അല്‍പസമയം മുന്‍പ് ഷോറൂം ആരംഭിച്ചത്. 4,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഷോറൂമാണിത്. ഷോറൂമിന്റെ പ്രതിമാസ വാടക 35 ലക്ഷം രൂപയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.തങ്ങളുടെ പ്രശസ്തമായ ‘മോഡല്‍ വൈ’ എസ്യുവികളാണ് ടെസ്ല ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത്. വില്‍പ്പന വര്‍ധിക്കുന്നതിന നുസരിച്ച് മറ്റ് മോഡലുകള്‍ രംഗത്തിറക്കാനുള്ള പദ്ധതിയി ലാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ ടെസ്ല ഇന്ത്യന്‍ വിപണിയില്‍ കാറുകള്‍ ലഭ്യമാകും.ആദ്യ ഘട്ടത്തില്‍ ടെസ്ല എക്സ്പീരിയന്‍സ് സെന്റര്‍ എന്നാണ് ഈ ഷോറൂം അറിയപ്പെടുന്നത്. ഈ ഷോറൂമിന് ശേഷം ന്യൂഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന മെട്രോ നഗരങ്ങളില്‍ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കാനാണ് പദ്ധതി. ടെസ്ലയുടെ പൂര്‍ണ-ഇലക്ട്രിക് എസ്യുവിയായ ‘മോഡല്‍ വൈ’ അവതരിപ്പിച്ചുകൊണ്ടാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്. ആറ് മോഡല്‍ വൈ എസ്യുവികളാണ് ചൈനയിലെ ഷാങ്ഹായില്‍ നിന്ന് മുംബൈയിലേക്ക് ഇറക്കുമതി ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കിട്ട ചിത്രങ്ങളില്‍ കാറുകള്‍ ട്രക്കില്‍ കൊണ്ടുവന്ന് ഇറക്കി ഷോറൂമിലേക്കു കൊണ്ടുപോകുന്നതായി കാണാം.

 

 

Cover Story

Related Articles

Recent Articles