Sunday, May 5, 2024
Google search engine

ഇന്ത്യയും, യു എ ഇയും വിദ്യാഭ്യാസ മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി .

spot_img

ദുബായ് :- ഇന്ത്യയും, യു എ ഇയും വിദ്യാഭ്യാസ മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി .

വിദ്യാഭ്യാസ രംഗത്തെ സംയുക്ത പ്രവർത്തനം, ഈ മേഖലയിലെ അനുഭവങ്ങളുടെ കൈമാറ്റം എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാൻ, യു എ ഇ വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് ബെൽഹൂൽ അൽ ഫലസി എന്നിവരാണ് ഈ ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

പ്രത്യേക പ്രതിനിധി സംഘത്തോടൊപ്പം ധർമേന്ദ്ര പ്രധാൻ നടത്തിയ യു എ ഇ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ ഒപ്പിടൽ ചടങ്ങ് നടന്നത്. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ശക്തമായ ബന്ധങ്ങൾ യു എ ഇ വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികളേയും അധ്യാപകരേയും പ്രോത്സാഹിപ്പിക്കുക, സംയുക്ത ഗവേഷണ പരിപാടികൾ, കോഴ്സുകൾ തുടങ്ങിയവ വികസിപ്പിക്കുക, കോൺഫറൻസുകൾ, സിമ്പോസിയങ്ങൾ, എക്സിബിഷനുകൾ, പരസ്പര താൽപ്പര്യങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക തുടങ്ങിയ പരിപാടികളിലൂടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാണ് ഈ ധാരണാപത്രം ലക്ഷ്യമിടുന്നത്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp