Sunday, May 5, 2024
Google search engine

ഇന്ത്യോ – അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ പ്രവാസി പുരസ്കാരം ഡോ. കാസിനോ മുസ്തഫ ഹാജിയ്ക്ക് .

spot_img

കോഴിക്കോട് :-ഇന്ത്യോ – അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ 2023 – ലെ  പ്രവാസി പുരസ്കാരം ഡോ. കാസിനോ മുസ്തഫ ഹാജിയ്ക്ക് തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവർ കോവിൽ സമ്മാനിച്ചു. പ്രവാസിദിനത്തോട നുബന്ധിച്ച് കോഴിക്കോട്ഹ വുഡിസ് ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായി ചടങ്ങിലാണ് മന്ത്രി ഡോ. കാസിനോ മുസ്തഫഹാജിയ്ക്ക് അവാർഡ് നൽകി ആദരിച്ചത്. കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷക്കാലമായി രാജ്യത്തിനകത്തും പുറത്തുമായി ജീവകാരുണ്യ പ്രവർത്തനം നടത്തി വരുന്ന ഡോ. കാസിനോ മുസ്തഫ ഹാജി ബെഹ്റിൻ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന അല്‍-ഒസറ റെസ്റ്റോറന്റെ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനാണ്.

മാഹി ചാലക്കര സ്വദേശിയായ ഇദ്ദേഹം ഒരു ഹോട്ടൽ ജീവനക്കാരായിട്ടാണ് തന്റെ ജീവിതം ആരംഭിച്ചത്. പിന്നീട്
ഹോട്ടൽ ജീവനക്കാരന്റെ വേഷം അഴിച്ച് വച്ച് 14 വയസ്സിൽ പൂനയിൽ ചെറിയ ഒരു ഹോട്ടൽ ആരംഭിച്ച് തന്റെ ബിസിനസ് ജീവിതത്തിന് തുടക്കം കുറിച്ചു. 19 വയസ്സിൽ മുംബൈയിൽ വച്ച് പരിചയപ്പെട്ട ഒരു അറബിയുടെ സഹായത്താൽ ബെഹ്റിൽ എത്തിയ മുസ്തഫ ഹാജി കുറച്ചു കാലം അവിടെ പാചകക്കാരനായി ജോലി ചെയ്തു. തുടർന്ന് ബെഹ്റനിൽ കാസിനോ എന്ന പേരിൽ ഒരു സുപ്പർ മാർക്കറ്റ് ആരംഭിച്ചു. ഇതോടെ ബെഹ്റനിലെ സ്വദേശികൾക്കും , വിദേശികൾക്കും ഇദ്ദേഹം കാസിനോ മുസ്തഫ ഹാജിയായി. തുടർന്ന് ചെറുതും വലുതുമായ നിരവധി സംരംഭങ്ങൾ ഇദ്ദേഹം ബെഹ്റനിൽ ആരംഭിച്ചെങ്കിലും . ഒടുവിൽ തന്റെ തട്ടകം റെസ്റ്റോറന്റ് മേഖലയാണെന്ന് തിരിച്ചറിഞ്ഞ് അല്‍-ഒസറ എന്ന പേരിൽ റെസ്റ്റോറന്റ് ഗ്രൂപ്പിന് തുടക്കമിട്ടു. ഇന്ന് ബെഹ്റിൻ കാരുടെ രൂചിയുടെ മറ്റൊരു പര്യായമാണ് ഡോ കാസിനോ മുസ്തഫ ഹാജിയും അദ്ദേഹം നേതൃത്വം നൽകുന്ന അൽ- ഒസറ ഗ്രൂപ്പും .

കണ്ണൂർ ജില്ലയിലെ ആദ്യകാല പ്രവാസികളിൽ പ്രഥമസ്ഥാനിയനായ ഇദ്ദേഹത്തിന്റെ സഹായത്താൽ മാഹിയിലേയും പരിസര പ്രദേശങ്ങളിലെയും നിരവധി ചെറുപ്പക്കാർ അറബു നാട്ടിൽ ഇന്ന് ജീവിതം കെട്ടി ഉയർത്തിട്ടുണ്ട്. എന്നാൽ ഒരു പ്രവാസി വ്യവസായി എന്ന നിലയിലല്ല ഇദ്ദേഹത്തെ പ്രവാസ ലോകം അടയാളപ്പെടുത്തുന്നത്. സത്യസന്ധവുമായ പെരുമാറ്റത്തിലൂടെയും, ചിട്ടയായ ജീവിത ശൈലികളിലൂടെയും, കാപട്യമില്ലാത്ത സേവന പ്രവര്‍ത്തനങ്ങളിലൂടെയുമാണ്.
ജാതി – മത – വര്‍ഗ്ഗ-വര്‍ണ്ണ- വ്യത്യാസമില്ലാതെ നാട്ടിലേയും മറുനാട്ടിലേയും ജീവകാരുണ്യ
പ്രവര്‍ത്തന രംഗത്ത് ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞു കിടപ്പുണ്ട്. സ്വന്തം കുടുംബത്തിനപ്പുറം സമുഹത്തിലെ ദരിദ്രരും പതിതരുമായ പതിനായിരങ്ങള്‍ക്കു വേണ്ടി തന്റെ മനസ്സും, ശരീരവും, സമ്പാദ്യവും തുറന്നു വെയ്ക്കുന്ന ഇദ്ദേഹം ഇതിനായി രൂപം നല്‍കിയ കാസിനോ ഫാമിലി ട്രസ്റ്റിനു തന്നെ രൂപം കൊടുത്തിട്ടുണ്ട്.
ഇതിലുടെ തന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇദ്ദേഹം ചിലവഴിച്ചു വരുന്നു.
അനുകമ്പ അര്‍ഹിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായ ഹസ്തം നല്‍കുന്നതിനോടെപ്പം കാസിനോ ഫാമിലി ട്രസ്റ്റിന്റെ പേരില്‍ എല്ലാവര്‍ഷവും മുടങ്ങാതെ സ്‌നേഹസംഗമവും, പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും നടത്തി വരുന്നു. കൂടാതെ ജാതിമത ഭേദമന്യേ നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്കായുള്ള വിവാഹ സഹായം, പ്രളയത്തില്‍ വിട് നഷ്ടമായവര്‍ക്ക് സുരക്ഷിതവും, കെട്ടുറപ്പുമുള്ള വീടു നിര്‍മ്മിക്കുന്നതിനുള്ള സഹായം, നിര്‍ദ്ധനര്‍ക്കും, രോഗികള്‍ക്കുമായുള്ള സാമ്പത്തിക സഹായം എന്നിവയും ചെയ്തു വരുന്നു. മാത്രമല്ല ഇത്തരം സദ്പ്രവര്‍ത്തനങ്ങള്‍ക്ക് ആര് ഇറങ്ങി തിരിച്ചാലും അതിന്റെ മുന്‍പന്തിയില്‍ ഡോ. മുസ്തഫാ ഹാജി ഉണ്ടാകും.അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവന്‍ എന്നില്‍പെട്ടവനല്ല’ എന്ന നബിവചനം പിന്‍പറ്റുന്ന ഡോ. മുസ്തഫ ഹാജി എല്ലാ റമദാന്‍ കാലത്തും ജാതിയും മതവും നോക്കാതെ തന്റെ നാട്ടിലെ 500 ഓളം പാവങ്ങള്‍ക്കായി 100 ചാക്ക് അരി വിതരണം ചെയ്യാറുണ്ട്. മാത്രമല്ല നന്മയുടെ സഹയാത്രികനായ ഇദ്ദേഹം 1985 മുതൽ എല്ലാ ജന്മദിനത്തിലും തന്റെ സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് നാട്ടുകാർക്കായി നൽകി പോന്നിരുന്നു. ആ പതിവ് ഇക്കുറിയും മുസ്തഫ ഹാജി തെറ്റിച്ചില്ല. ലളിതവും പ്രൗഢഗംഭിരവുമായ പിറന്നാൾ ദിനത്തിൽ തന്റെ നാട്ടുകാർക്കായി പത്ത് കിലോഗ്രാം അരിയും സാധനങ്ങളും ഉൾപ്പെടുന്ന 1750 ഭക്ഷ്യ കിറ്റുകൾ നൽകിയാണ് ജന്മദിനം കൊണ്ടാടിയത്.തികഞ്ഞ ഒരു ദൈവ വിശ്വാസിയായ ഇദ്ദേഹം തനിക്കുള്ളതെല്ലാം തന്റെ രാജാധിരാജൻ തന്നതാണ് എന്ന അഭിപ്രായക്കാരനാണ്. അതുകൊണ്ടുതന്നെ തന്റെ സമ്പാദ്യം സഹജീവികള്‍ക്കു കൂടി അവകാശപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന ഒരാളാണ്. കണ്ണൂരിലെ ആദ്യകാല പ്രവാസി എന്ന നിലയിലും അദ്ദേഹം ചെയ്തു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെയും മാനിച്ചാണ് ഡോ. കാസിനോ മുസ്തഫഹാജിയെ ഇന്ത്യോ -അറബ് കോൺഫെഡറേഷൻ കൺസിൽ പുരസ്ക്കാരം നൽകി ആദരിച്ചതെന്ന് ഇന്ത്യോ – അറബ് കോൺഫെഡറേഷൻ കൺസിന്റെ ഗ്ലോബൽ പ്രസിഡന്റ് എം വി .കുഞ്ഞാമ്മുവും, ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടിയും മലയാള വാണിജ്യം പ്രതിനിധിയോട് പറഞ്ഞു. ഹുസൈൻ മടവൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടന സമധി ജനറൽ കൺവീനർ കോയാട്ടി മാളിയയ്ക്കൽ സ്വാഗതവും പറഞ്ഞു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp