spot_img

ഇന്ത്യൻ കൽക്കരി ധാതുവിഭവ മന്ത്രി ജി കൃഷൻ റെഡ്ഡി ഫ്യൂച്ചർ മിനറൽസ് ഫോറം സമ്മേളനത്തില്‍ പങ്കെടുക്കാൻ റിയാദിൽ

Published:

റിയാദ്: -ഇന്ത്യൻ കൽക്കരി ധാതുവിഭവ മന്ത്രി ജി കൃഷൻ റെഡ്ഡി ഫ്യൂച്ചർ മിനറൽസ് ഫോറം സമ്മേളനത്തില്‍ പങ്കെടുക്കാൻ റിയാദിൽ.ഫ്യൂച്ചർ മിനറൽസ് ഫോറം സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ കൽക്കരി ധാതുവിഭവ മന്ത്രി ജി കൃഷൻ റെഡ്ഡി ദ്വിദിന സന്ദർശന പരിപാടിയുമായി റിയാദിലെത്തിയത്. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജും സൗദി വ്യവസായ ധാതുവിഭവ മന്ത്രാലയം ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ‘ഒരു മഹ ത്തായ ഉടമ്പടിയിലേക്ക്’ എന്ന പേരിൽ റിയാദ് ആതിഥേയത്വം വഹിച്ച സമ്മേളനത്തിൽ മന്ത്രി പങ്കെടുത്തു. ധാതു മേഖലയിലെ നിർണായക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി 85-ലധികം രാജ്യങ്ങളിലെ ഖനന വ്യവ സായത്തിൽനിന്നുള്ള പ്രതിനിധി കളെ ഒരുമിച്ച് കൊണ്ടുവരുന്ന ഫ്യൂച്ചർ മിനറൽസ് ഫോറം റിയാദ് കിങ് അബ്ദുൽ അസീസ് ഇൻറർ നാഷനൽ കോൺഫറൻസ് സെൻറ റിലാണ് നടന്നത്. ധാതുവിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിലും ഊർജ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത് ഇലയും കേന്ദ്രീകരിച്ചായിരുന്നു പ്രധാന ചർച്ചകൾ. മാനവികതയുടെ മഹ ത്തായ നന്മയ്ക്കായി പരിസ്ഥിതി സുസ്ഥിരതയും സാമൂഹിക സമ ത്വവും ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ചയെ പ്രോത്സാ ഹിപ്പിക്കുന്നതിനുള്ള കൂട്ടായ പ്രതി ബദ്ധത സമ്മേളനം എടുത്തുകാട്ടി.

Cover Story

Related Articles

Recent Articles