ന്യൂ ഡെൽഹി :-ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 28 ന് യുഎഇ സന്ദർശിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ജർമ്മനിയിൽ നിന്നുമാണ് യുഎഇയിലേക്ക് പോകുക. സന്ദർശന വേളയിൽ, അന്തരിച്ച ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ പ്രധാനമന്ത്രി മോദി അനുശോചനം രേഖപ്പെടുത്തും.യുഎഇയുടെ പുതിയ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി തിരഞ്ഞെടുക്കപ്പെട്ട ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനുള്ള അവസരം പ്രധാനമന്ത്രി ഉപയോഗിക്കുമെന്നും മന്ത്രാലയം അറിയിച്ചു.ജൂൺ 28 ന് രാത്രി തന്നെ പ്രധാനമന്ത്രി യുഎഇയിൽ നിന്ന് പുറപ്പെടുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തുസിഇപിഎ ഒപ്പിട്ട ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്.ഈ വർഷം ജനുവരിയിൽ മോദി യുഎഇയിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 28ന് യുഎഇ സന്ദർശിക്കും
Related articles