spot_img

ഇന്ത്യ- ഖത്തർ ഉഭയക്ഷി ബന്ധം കരുത്താർജിക്കും: ജെ .കെ .മേനോൻ

Published:

ന്യൂഡൽഹി:ഇന്ത്യ- ഖത്തർ ഉഭയ കക്ഷിബന്ധം കരുത്താർജിക്കും: ജെ കെ .മേനോൻ. ഇന്ത്യയുമായുള്ള പുതിയ ഉഭയ കക്ഷി നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാറിനായുള്ള ചർച്ചകൾ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് ഡൽഹി ഐ ടി സി മൗര്യയിൽ നടന്ന ഇന്ത്യ ഖത്തർ ബിസിനസ് ഫോറത്തിൽ ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനി പറഞ്ഞതിനെ തുടർന്നാണ് ഖത്തർ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ബഹ്സാദ് ഗ്രൂപ്പ് ചെയർമാനും പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനു മായിരുന്ന അന്തരിച്ച                  അഡ്വ . സി. കെ. മേനോൻ്റെ പുത്രനുമായ ജെ. കെ. മേനോൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ചടങ്ങിൽ ഇന്ത്യ തങ്ങളുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി മാറിയെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനി പറഞ്ഞു.

നിക്ഷേപ, വ്യാവസായിക സഹകരണം കൂടുതൽ ശക്തി പ്പെടുത്തുന്നതിന് ഇരു രാജ്യങ്ങ ളിലെയും ബിസിനസുകൾ അതിരുകൾ കടക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “നമ്മുടെ നിക്ഷേപ ആവാസവ്യവസ്ഥയെ ആധുനികവൽക്കരിച്ചു… ഖത്തർ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഇന്ത്യൻ നിക്ഷേപകരെയും അദ്ദേഹം ഖത്തറിലേക്ക് ക്ഷണിച്ചു.പുതിയ ഉഭയകക്ഷി നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാറിനായുള്ള ചർച്ചകൾ വേഗത്തിലാക്കാൻ തയ്യാറാണെന്ന കാര്യവും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.,” സിഐഐ സംഘടിപ്പിച്ച ഇന്ത്യ-ഖത്തർ ബിസിനസ് ഫോറം യോഗത്തിൽ വ്യവസായ മന്ത്രി പിയൂഷ് ഗോയലും സംസാരിച്ചു. യോഗത്തിൽ ഖത്തറിൽനിന്നുള്ള അറബ് വ്യവസായികളും ഇന്ത്യൻ വ്യവസായികളും പങ്കെടുത്തു. എം എ യൂസഫ് അലി, ജെ കെ മേനോൻ, രവി പിള്ള,മുഹമ്മദ് അൽത്താഫ്, ഡോ മോഹൻ തോമസ്, താഹ, മൻസൂർ പള്ളൂർ എന്നിവർ പങ്കെടുത്തു.

Cover Story

Related Articles

Recent Articles