ദുബായ് : –ഇറാനിൽ വൻ സ്വർണ്ണഖനി കണ്ടെത്തി :65 വര്‍ഷം ഖനനം ചെയ്യാനുള്ളത്ര സ്വണ്ണശേഖരം.ആഗോള തലത്തില്‍ സ്ഥിരതയും വിശ്വാസ്യതയുമുള്ള നിക്ഷേപമായി സ്വര്‍ണംമാറുകയാണ്. വിപണികളും രാഷ്ട്രീയ സാഹചര്യവും അസ്ഥിരമാകുമ്പോഴാണ് സ്വര്‍ണത്തിന്റെ വില വന്‍തോതില്‍ ഉയരുക. പുതിയ നിക്ഷേപത്തിന് പറ്റിയ സാഹചര്യമല്ലെങ്കില്‍ പണം നഷ്ടമാകാതിരിക്കാന്‍ ശതകോടീശ്വരന്‍മാരും കമ്പനികളും സ്വര്‍ണം വാങ്ങിക്കൂട്ടും.കൂടുതല്‍ ആവശ്യക്കാര്‍ വരുന്നതോടെ സ്വര്‍ണവില കുത്തനെ ഉയരും. കഴിഞ്ഞ ആഴ്ചകളില്‍ കണ്ടതും ഇതുതന്നെ.ഇറാനിലെ കൂറ്റന്‍ സ്വര്‍ണഖനിയാണ് വടക്കുപടിഞ്ഞാറന്‍ ഇറാനിലെ സര്‍ഷൗറാന്‍. 27 ദശലക്ഷം മെട്രിക് ടണ്‍ സ്വര്‍ണമാണ് ഈ ഖനിയിലുള്ളത് എന്നായിരുന്നു നേരത്തെയുള്ള കണ്ടെത്തല്‍. പുതിയ പര്യവേഷണമാണ് ഇറാന്‍ ഭരണകൂടത്തെ സന്തോഷിപ്പിക്കുന്നതും വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ഇടയാക്കിയതും. 42 ദശലക്ഷം മെട്രിക് ടണ്‍ സ്വര്‍ണം ഖനിയിലുണ്ട് എന്നാണ് പുതിയ കണ്ടെത്തല്‍.ഇവിടെ ഖനനം നടത്തുന്ന കമ്പനിയുടെ സിഇഒ മുഹമ്മദ് പര്‍വീണ്‍ ആണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. 116 മെട്രിക് ടണ്‍ സ്വര്‍ണം വേര്‍ത്തിരിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. 25 വര്‍ഷം മാത്രമേ ഖനിക്ക് ആയുസുള്ളൂ എന്നാണ് കരുതിയതെങ്കിലും പുതിയ കണ്ടെത്തലോടെ 65 വര്‍ഷം ഖനനത്തിനുള്ള സാധ്യതകളാണ് തെളിഞ്ഞിരിക്കുന്നത്.ഉപരോധമുള്ളതിനാല്‍ വന്‍തോതില്‍ ക്രൂഡ് ഓയിലും പ്രകൃതി വാതവും ഉള്ള മണ്ണാണ് ഇറാനിലേത്. കടല്‍പാതയും തുറമുഖ സൗകര്യങ്ങളും ഏറെയാണ്. ഇന്ത്യയുടെ സഹകരണത്തോടെ നിര്‍മിച്ച ചാബഹാര്‍ തുറമുഖവും ഇറാനിലുണ്ട്. ഇന്ത്യയില്‍ നിന്ന് കടല്‍വഴി പോകുന്ന ചരക്കുകള്‍ മധ്യേഷ്യയിലേക്കും പിന്നീട് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും എത്തിക്കാന്‍ ഇറാന്റെ സഹകരണത്തോടെ സാധിക്കും. പക്ഷേ അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധം കാരണം ഇറാന് നിവര്‍ന്നുനില്‍ക്കാന്‍ സാധിക്കുന്നില്ല.കരിഞ്ചന്തകള്‍ വഴിയാണ് ഇറാന്‍ എണ്ണയും വാതകവും വില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍-ഇറാന്‍ അതിര്‍ത്തി മേഖലയിലാണ് ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക പാടങ്ങളുള്ളത് എന്നതും എടുത്തുപറയണം. എന്നിട്ടും സാമ്പത്തികമായി മുന്നേറാന്‍ ഇറാന് സാധിച്ചിട്ടില്ല. ഇറാന്റെ നാണയമായ റിയാലിന് മൂല്യം നന്നേ കുറവാണ്. ഡോളറിനെതിരെ 42000 ഇറാന്‍ റിയാല്‍ എന്നതാണ് നിരക്ക്.ഈ കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ക്കിടെയാണ് കൂടുതല്‍ വിശാലമായ സ്വര്‍ണ ശേഖരം കണ്ടെത്തിയിരിക്കുന്നത്. വെസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയില്‍ കൂടുതല്‍ വിദേശ നിക്ഷേപവും തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടാന്‍ ഇത് സഹായിക്കുമെന്നാണ് മുഹമ്മദ് പര്‍വീണിന്റെ അഭിപ്രായം. ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐഎംഐഡിആര്‍ഒ എന്ന ഖനന കമ്പനിക്കാണ് സര്‍ഷൗറാന്‍ ഖനിയുടെയും ചുമതല.വെസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ സ്വര്‍ണ ഖനിയാണ് സര്‍ഷൗറാനിലേത്. പ്രതിവര്‍ഷം ഒരു മെട്രിക് ടണ്ണില്‍ അധികം സ്വര്‍ണം ഇവിടെ ഖനനം ചെയ്യുന്നുണ്ട്. എണ്ണ കയറ്റുമതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സ്വര്‍ണ ഖനനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനുള്ള ആലോചനയും ഇറാന്‍ ഭരണകൂടത്തിനുണ്ട്. ഒരുപക്ഷേ, ഭാവിയില്‍ പണം കായ്ക്കുന്ന മണ്ണായി ഇറാന്‍ മാറാനുള്ള സാധ്യതയും തള്ളാനാകില്ല
ഇറാനിൽ വൻ സ്വർണ്ണഖനി കണ്ടെത്തി :65 വര്‍ഷം ഖനനം ചെയ്യാനുള്ളത്ര സ്വണ്ണശേഖരം

Published:
Cover Story




































