Monday, May 20, 2024
Google search engine

ഇൻകാസ് ഷാർജ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 138-ാം സ്ഥാപക ദിനം ആഘോഷിച്ചു.

spot_img

ദുബായ് :- ഇൻകാസ് ഷാർജ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 138-ാം സ്ഥാപക ദിനം ആഘോഷിച്ചു. 2022 ഡിസംബർ 28ന് ബുധനാഴ്ച വൈകിട്ട് 8 മണിക്ക് ഇൻകാസ് ഷാർജയുടെ നേതൃത്വത്തിൽ ഇന്ത്യൻ അസ്സോസ്സിയേഷൻ ഷാർജയുടെ Conference ഹാളിൽ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 138-ാം സ്ഥാപക ദിനം ആഘോഷിച്ചു. ഇൻകാസ് ഷാർജ പ്രസിഡണ്ട് Adv. Y.A. റഹീമിൻ്റെ അദ്ധ്യക്ഷത വഹിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ  NSUI ദേശീയ സെക്രട്ടറി ശ്രീ. എറിക്ക് സ്റ്റീഫൻ സമ്മേളനം കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്തു.

തുടർന്ന് സംസാരിച്ച എറിക്ക് കോൺഗ്രസ്സ് ഇന്ത്യാ രാജ്യത്ത് തിരികെ അധികാരത്തിൽ എത്തേണ്ടത് പാവപ്പെട്ടവരായ സാധാരണ ജനസമൂഹം ആഗ്രഹിക്കുന്നു എന്ന് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലൂടെ ബോദ്ധ്യപ്പെട്ടതായി പറഞ്ഞു. T.A. രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് ജാബിർ, ബാബു വറുഗീസ്, K. ബാലകൃഷ്ണൻ, ഉദയൻ, സന്തോഷ് നായർ, അബ്ദുൾ മനാഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എബ്രഹാം ചാക്കോ സ്വാഗതവും മാത്യു ജോൺ നന്ദിയും പറഞ്ഞു. കലാപരിപാടികൾക്ക് സാം വറുഗീസ്, ജോബിൻ, ഹിദായത്ത്, എന്നിവർ നേതൃത്വം നൽകി.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp