Sunday, May 19, 2024
Google search engine

എമിറേറ്റ്സ് എയർലൈൻസ് ഈ വർഷം 5,000 – ത്തിൽ അധികം ക്യാബിൻ ക്രൂവിനെ റിക്രൂട്ട് ചെയ്യും.

spot_img

ദുബായ് :-എമിറേറ്റ്സ് എയർലൈൻസ് ഈ വർഷം 5,000 – ത്തിൽ അധികം ക്യാബിൻ ക്രൂവിനെ റിക്രൂട്ട് ചെയ്യും. യു എ ഇയിലെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് തങ്ങളുടെ പുതിയ എയർബസ് എ350 വിമാനങ്ങൾക്കായി 5,000 ക്യാബിൻ ക്രൂ അംഗങ്ങളെ നിയമിക്കും. അതിനായി ലോകമെമ്പാടും സഞ്ചരിക്കുവാൻ താൽപ്പര്യമുള്ള ബിരുദധാരികൾക്ക് ഇന്റേണലായോ പാർട്ട് ടൈമായോ അപേക്ഷിക്കാമെന്ന് എയർലൈൻ വൃത്തങ്ങൾ അറിയിച്ചു. ഇതിനായ് ഒരു വർഷമോ അതിൽ കൂടുതലോ ആതിഥ്യമര്യാദയോ ഉപഭോക്തൃ സേവനത്തിലോ പരിചയമുള്ളവരെയാണ് കമ്പനി തേടുന്നത്. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 76 രാജ്യങ്ങളിലായി 140-ലധികം നഗരങ്ങളിലൂടെ ലോകം ചുറ്റി സഞ്ചരിക്കാൻ സാധിക്കും. മാത്രമല്ല ഇവർക്ക് കമ്പനിയുടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും.

2023-ൽ 353 നഗരങ്ങളിൽ നടന്ന റിക്രൂട്ട്‌മെന്റിലൂടെ എമിറേറ്റ്‌സ് 8,000 പേരെ ക്യാബിൻ ക്രൂവായി നിയമിച്ചിരുന്നു. 2023 ഓഗസ്റ്റിൽ, എയർലൈനിന്റെ ക്യാബിൻ ക്രൂ നമ്പർ 20,000 കടന്നു, ഇപ്പോൾ 21,500ക്യാബിൻ ക്രൂവാണ് കമ്പനിയ്ക്ക് ഉള്ളത്.

വരാനിരിക്കുന്ന എമിറേറ്റ്സ് ക്യാബിൻ ക്രൂ ഓപ്പൺ ഡേ ഇവന്റുകൾ

ജനുവരി 18 – ബ്രൂഗസ്ജനുവരി 18 – പാരീസ്ജനുവരി 18 – ലണ്ടൻ ഹീത്രൂജനുവരി 19 – സിയാറ്റിൽജനുവരി 22 – പനാമ സിറ്റിഫെബ്രുവരി 11 – കാസബ്ലാങ്കഫെബ്രുവരി 12 – മെക്സിക്കോ സിറ്റിഫെബ്രുവരി 12 – ബാക്കുഫെബ്രുവരി 13 – ടുണിസ്ഫെബ്രുവരി 18 -യെരേവൻ ഫെബ്രുവരി 2 – ബ്രിസ്ബേൻഫെബ്രുവരി 21 – മെൽബൺ

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp