Sunday, May 19, 2024
Google search engine

എയർ ഏഷ്യയുടെ മുഴുവൻ ഓഹരികളും എയർ ഇന്ത്യ എറ്റെടുക്കുന്നു.

spot_img

ന്യൂഡെൽഹി : എയർ ഏഷ്യയുടെ മുഴുവൻ ഓഹരികളും  എയർ ഇന്ത്യ എറ്റെടുക്കുന്നു.എയർ ഏഷ്യ ഇന്ത്യയിലെ മുഴുവൻ ഓഹരികളും ടാറ്റ സൺസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എയർ ഇന്ത്യ ഏറ്റെടുക്കുന്നതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചൊവ്വാഴ്ച അംഗീകാരം നൽകി.ടാറ്റയ്ക്ക് ഭൂരിഭാഗം ഓഹരികളുള്ള എയർഏഷ്യ ഇന്ത്യയുടെ മുഴുവൻ ഇക്വിറ്റി ഷെയർ ക്യാപിറ്റലും വാങ്ങാൻ ഏപ്രിലിൽ ഇന്ത്യ നിർദ്ദേശിച്ചിരുന്നു.എയർഏഷ്യ ഇന്ത്യയിൽ ടാറ്റ സൺസിന് 83.67% ഓഹരിയുണ്ട്.സിംഗപ്പൂർ എയർലൈൻസുമായുള്ള സംയുക്ത സംരംഭമായ വിസ്താരയും മലേഷ്യയുടെ AirAsia X Bhd-യുമായി ചേർന്ന് പ്രവർത്തിക്കുന്ന എയർഏഷ്യ ഇന്ത്യയും ഉൾപ്പെടുന്ന എയർലൈൻ ബിസിനസുകളെ സംയോജിപ്പിക്കാനുള്ള ടാറ്റയുടെ ആദ്യ നീക്കമാണ് CCI ആപ്ലിക്കേഷൻ.2014-ൽ ടാറ്റ സൺസുമായുള്ള സംയുക്ത സംരംഭത്തിലൂടെ ഇന്ത്യയിലെത്തിയ എയർഏഷ്യയ്ക്ക് ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ ചെലവുകുറഞ്ഞ വിമാനക്കമ്പനികൾ അടക്കിവാഴുന്ന വിപണിയിൽ ചുവടുറപ്പിക്കാൻ കഴിഞ്ഞില്ല.എയർ ഏഷ്യ ഇന്ത്യ 2020ൽ 1,532 കോടി രൂപ വാർഷിക നഷ്ടം രേഖപ്പെടുത്തി, മുൻ വർഷത്തെ നഷ്ടം 782 കോടി രൂപയായിരുന്നു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp