Malayala Vanijyam

കാരക്കോൽ എലിഫെന്റ് വെൽഫെയർ ഫോറത്തിന്റെ 2022 ലെ ഗജപരിപാലന പുരസ്കാരം വിതരണം കുന്നംകുളത്ത് നടന്നു

തൃശൂർ :കാരക്കോൽ എലിഫെന്റ് വെൽഫെയർ ഫോറത്തിന്റെ 2022 ലെ ഗജപരിപാലന പുരസ്കാരം വിതരണം കുന്നകുളത്ത് നടന്നു.ആനകളെ പരിപാലിക്കുന്ന പാപ്പാന്മാർക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് കാരക്കോൽ എലിഫെന്റ് വെൽഫെയർ ഫോറത്തിന്റെ ഗജപരിപാലന പുരസ്കാരവും ,ആനപാപ്പാന്മാർക്കുള്ള സാമ്പത്തിക സഹായ വിതരണവും കുന്നംകുളം കക്കാട് ഗണപതി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചു നടന്നു.കാലത്ത് 10 മണിക്ക് തുടങ്ങിയ ചടങ്ങ് ഉദ്ഘാടനം ചെയ്തത് പൂരത്തിന്റെ പൂരക്കാരൻ ജയരാജ് വാര്യരായിരുന്നു.

പല്ലാട്ട് ബ്രഹ്മദത്തന്റെ ആന പാപ്പാനായിരുന്ന, അടുത്തിടെ മരിച്ച ഓമനചേട്ടന്റെ പേരിലുള്ള ഗജപരിപാലന പുരസ്കാരം കേരളത്തിലെ അറിയപ്പെടുന്ന പാപ്പാൻ ശങ്കരംകുളങ്ങര സുന്ദരന് ജയരാജ് വാര്യർ സമ്മാനിച്ചു .35 വർഷം വർഷം വാദ്യ കലാ രംഗത്ത്  നിസ്വാർത്ഥ സേവനമനുഷ്ഠിച്ച കക്കാട് രാജപ്പനെ ജയരാജ് വാര്യർ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. രാജപ്പന്റെ മകൻ വിഘ്നേഷിന് ബാല പ്രതിഭക്കുള്ള സമ്മാനവും മന്ദലാംകുന്ന്  കർണ്ണന്റെ പാപ്പാനായിരുന്ന നെല്ലുവായ് ശങ്കരേട്ടനും , സുഖമില്ലാതെ കിടപ്പിലായ ഉട്ടോളി ആനയുടെ പാപ്പാൻ വിനീഷിനും ചടങ്ങിൽ വെച്ച്  സാമ്പത്തിക സഹായം നൽകി. തുടർന്ന് നടത്തിയ ഉദ്ഘാട പ്രസംഗത്തിൽ ചെറുപ്പത്തിലെ തന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു ആന പാപ്പാനാവുക എന്നതായിരുന്നുവെന്നും,ഭൂമിയിലെ ഈ വലിയ ജീവിയുടെ പുറത്തിരുന്നാലുള്ള വലുപ്പമായിരുന്നു മനസ്സ് നിറയെ എത്ര നോക്കി നിന്നാലും മതിയാകാത്ത കൊമ്പൻമാരെ കുറിച്ച് അദ്ദേഹം വിവരിച്ചു .ഏറ്റവും പുരാതന ക്ഷേത്രമായ വടക്കുംനാഥന്റെ തെക്കേ ഗോപുരനട തുറന്നു വരുന്ന ആനയെ എപ്പോഴും സ്വപ്നം കാണാറുണ്ടെന്നും,ഗുരുവായൂർ കേശവനും, പദ്മനാഭനും ,  തിരുവമ്പാടി ശിവസുന്ദറും, തെച്ചിക്കോട്ട് രാമചന്ദ്രനുമെല്ലാം പൂരപ്രേമികളുടെ ഹരമായിരുന്നു അദ്ദേഹം പറഞ്ഞു. ആകാശത്തോളം വലുപ്പത്തിൽ നിൽക്കുന്ന ആനയെ പരിപാലിക്കുന്ന പാപ്പാന്റെ ജീവിതം  വളരെ ബുദ്ധിമുട്ടേറിയതാണ് ,ഒരു കാരക്കോലിലാണ് പാപ്പാൻ ആനയെ നിലക്കുനിർത്തുന്നത് , രണ്ടുവർഷം കോവിഡ് മഹാമാരി മൂലം  ഉത്സവങ്ങളും , പൂരങ്ങളും , കലാകാരൻമാരുമെല്ലാം  ഇരുട്ടിലായിരുന്നു ആ ഇരുട്ടിൽ നിന്നും പ്രത്യാശയുടെ വെളിച്ചം വീശാൻ തുടങ്ങിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് പ്രശസ്ത ആന ചികിത്സ ഭിഷഗ്വരനായ പി.ബി.ഗിരിദാസ് ആശംസ പ്രസംഗം നടത്തി .ആന പരിപാലകരേ ആദരിക്കാൻ തിരുവല്ലയിൽ നിന്നും ഇവിടെയെത്തിയ കാരക്കോലിന്റെ അണിയറപ്രവർത്തകരുടെ ആത്മ സമർപ്പണത്തിന് അദ്ദേഹം നന്ദി പറഞ്ഞു . ഒരു ഡോക്ടറായാൽ  കയ്യിൽ സെതസ്കോപ്പുണ്ട് ,ഒരു പോലീസ് ആയാൽ കയ്യിൽ ലാത്തിയുണ്ട്. പട്ടാളക്കാരനായാൽ കയ്യിൽ തോക്കുണ്ട് ,ചെണ്ടക്കാരനായാൽ കയ്യിൽ കോലുണ്ട് ,എന്നാൽ പാപ്പാനായാൽ കയ്യിൽ കാരക്കോലുമായാണ് നടക്കുന്നത് ഈ കാരക്കോലാണ് പാപ്പാന്റെ ജീവിത വടി എന്ന് അദ്ദേഹം പറഞ്ഞു. ജയരാജ് വാര്യരുടെ ആന കവിത കേൾക്കണമെന്ന ഡോക്ടറുടെ അഭ്യർത്ഥന മാനിച്ച് ജയരാജ് വാര്യർ എൻ.കെ. ദേശം എഴുതിയ ആന കവിത അഭിനയിച്ച് പാടിയത് സദസ്സിനെ ആനന്ദ തേരിലേറ്റി .

തിരുവല്ല ആസ്ഥാനമായി 9 മാസം മുമ്പ് രൂപപ്പെട്ട സംഘടനയാണ് കാരക്കോൽ എലിഫെന്റ് വെൽഫെയർ ഫോറം .ജ്യോത്സന മോഹനാണ് ഈ സംഘടനയുടെ പ്രസിഡൻറ് ,സൂരജ് മുരളിധരൻ വൈസ് പ്രസിഡണ്ടായും , മുകേഷ് കൃഷ്ണ സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്നു . ആനപാപ്പാന്മാരുടെ ഉന്നമനത്തിനായി രൂപംകൊണ്ട സംഘടന കഴിഞ്ഞ ലോക്ഡൗൺ കാലത്ത് രണ്ടുപ്രാവശ്യം പാപ്പാന്മാർക്ക് അരിയും , പലവ്യഞ്ജനമുൾപ്പെടെയുള്ള കിറ്റുകൾ നൽകി. മാത്രമല്ല ആനകൾക്ക് 2 ടൺ പുല്ല് രണ്ട് പ്രാവശ്യം എത്തിച്ചു നല്കി. ഉത്സവങ്ങളും ,പൂരങ്ങളും നിലച്ചതോടെ വറുതിയിലായ പാപ്പാന്മാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുകയുണ്ടായി. അങ്ങനെ ആനപാപ്പാൻ തളരുന്ന ജീവിതങ്ങൾക്ക് ഒരു കൈത്താങ്ങായി ഇവർ മാറുകയാണ് കാരക്കോൽ എലിഫെന്റ് വെൽഫെയർ ഫോറം . ബാബു ഗുരുവായൂർ

Exit mobile version