ദുബായ്:-കാലാവസ്ഥ വെതിയാനം യുഎഇ യിൽ കാർ ഇൻഷുറൻസ് പ്രീമിയം കുതിച്ചുയരുന്നു.യുഎഇ യിൽ ഈ വർഷം കാർ ഇൻഷു റൻസ്പ്രീമിയം വർധി പ്പിച്ചതി നാൽവാഹന പ്രേമികൾ പ്രതിസ ന്ധിയിലാകുന്നു.കടുത്ത കാലാ വസ്ഥ വെതിയാനത്തിൻ്റെ ആവൃത്തിച്ചു വരുന്ന പ്രതിഫ ലനത്തെ തുടർന്ന് ഇൻഷുറൻസ് കമ്പനികൾ അവരുടെ കാർ പ്രീമിയം തുകകൾ പുനഃക്ര മീകരിച്ചതിനെ തുടർന്നുണ്ടായ വർദ്ധിച്ചുവരുന്ന കവറേജ് ചെലവാണ് സ്വദേശികളെയും വിദേശികളെയും പ്രതിസന്ധിയി ലാക്കിരിക്കുന്നത്.കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎഇയിലുട നീളമുള്ള മോട്ടോർ ഇൻഷുറൻസ്
പ്രീമിയംഏകദേശം40 ശതമാനം വരെയാണ് ഉയർന്നിരിക്കുന്നത്. (വൈദ്യുത വാഹനങ്ങളുടെ പ്രീമിയം 50-70% വർദ്ധിച്ചത്)ഈ വർഷമാദ്യം മുതൽ ഉണ്ടായ കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രമായ വെള്ളപ്പൊക്കത്തിൻ്റെ തുടർ ആവൃത്തിയാണ് ഇൻഷൂ റൻസ് പ്രീമിയം വർദ്ധിപ്പിക്കുവാൻ കമ്പനികളെ പ്രേരിപ്പിക്കുവാൻ കാരണമെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. ഈ വർഷം ആദ്യം, ഏപ്രിലിൽ, യുഎഇയിൽ അഭൂതപൂർവമായ മഴയെ തുടർന്നുണ്ടായ വ്യാപകമായ വെള്ളപ്പൊക്കം വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ വരുത്തുകയും ഇൻഷുറൻസ് ക്ലെയിമുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തു. ക്ലെയിമുകളുടെ ഈ കുതിച്ചുചാട്ടം പ്രാഥമികമായി കടുത്ത വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് നിരവധി വാഹനങ്ങൾക്ക് പരിഹരി ക്കാനാകാത്ത നാശനഷ്ടം വരുത്തി. വെള്ളം എഞ്ചിൻ കേടാക്കുകയുണ്ടായി.
വ്യാപകമായ നാശം ബാധിച്ച കാറുകൾക്ക് എഞ്ചിൻ മാറ്റി സ്ഥാപിക്കാനുള്ള പണം വരെ നൽകുവാൻ ഇൻഷുറൻസ് കമ്പനികളെ പ്രേരിപ്പിച്ചു, ഇത് ചെലവ് വർദ്ധിപ്പിക്കുന്നു. മറ്റൊരു വിദ്ഗ്ദൻ പറഞ്ഞു. കാലാവസ്ഥയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തീവ്രത മൂലം പെരുകി വരുന്ന അറ്റകുറ്റപ്പണി കളുടെ ചെലവുകളും, പ്രവചനാതീതമായ കാലാവസ്ഥാ പാറ്റേണുകളുമാണ് ഇൻഷുറർസ് കമ്പനികളെയും ഉപഭോക്താ ക്കളെയും ഉയർന്ന ചെലവ് നേരിടാൻ പ്രേരിപ്പിക്കുന്നത്.
കാലാവസ്ഥ വെതിയാനംയുഎഇയിൽ കാർ ഇൻഷുറൻസ് പ്രീമിയം കുതിച്ചുയരുന്നു

Published:
Cover Story




































