കുവൈറ്റ്:-അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ പിടികൂ ടാൻ കുവൈറ്റിൽ മൊബൈൽ റഡാർ സംവിധാനം നിലവിൽ വന്നു.കുവൈറ്റിൽഅമിതവേഗ ത്തിൽ വാഹനമോടി ക്കുന്നവരെ പൂട്ടാൻ മൊബൈൽ റഡാർ ഉപയോഗിച്ച് ഗതാഗത പരിശോധന ആരംഭിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഹൈവേസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഗവർണ റേറ്റുകളിലെ ഹൈവേകളിൽ മൊബൈൽ റഡാർ ഉപകരണ ങ്ങൾ ഉപയോഗിച്ച് വ്യാപകമായ ഗതാഗത പരിശോധനയാണ് നടന്നത്.റോഡുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിയമലം ഘനങ്ങൾ തടയുന്നതിനുമുള്ള അധികൃതരുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ക്യാമ്പയിൻ. പരിശോധനയിൽ 118 വിവിധ ഗതാഗത നിയമലംഘ നങ്ങൾ കണ്ടെത്തി. കൂടാതെ, നിയമനടപടികൾ നേരിടുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.