ദുബായ് : -കുവൈറ്റിൽ വേനൽ ക്കാലത്തിന് തുടക്കമായി:ഇനി രാപ്പകലുകളിലെ കാറ്റിനുപോലും ചൂടേറും.അൽ അജൈരി സയന്റിഫിക് സെന്റ റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിനെ കെന്നാ സീസൺ എന്നാണ് വിളിക്കുന്നത്. കെന്നാ സീസൺ ഇന്ന് ചൊവ്വാഴ്ച, ഏപ്രിൽ 29 ന് ആരംഭിക്കുമെന്നും ഇത് വേനൽക്കാലത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നുവെന്നും വിദഗ്ധര്‍ വിശദീകരിച്ചു. ഇത് തുടർച്ചയായി 39 ദിവസം നീണ്ടുനിൽക്കും. അതിനെ 3 തരങ്ങളായി തിരിച്ചിരിക്കുന്നു. ഓരോന്നിനും 13 ദിവസമാണ് ദൈർഘ്യം. കെന്ന സീസൺ ആരംഭിക്കുമ്പോൾ സൂര്യന്‍റെ കിരണങ്ങൾ കൂടുതൽ തീവ്രമാകും. താപനില വേഗത്തിൽ ഉയരുന്നത് ശ്രദ്ധിക്കപ്പെടും. ഈ കാലഘട്ടം വസന്ത കാലാവസ്ഥ യിൽ നിന്നും വേനൽക്കാലത്തി ലേക്ക് മാറുന്ന ഘട്ടമാണെന്നും, ഈ സമയത്ത് താപനില വർധിക്കു കയും പൊടിയും കാറ്റും കൂടുകയും ചെയ്യും. ചിലപ്പോഴൊക്കെയേറെ മഴയ്ക്കു സാധ്യത ഉണ്ടാകുകയും ചെയ്യുമെന്ന് സെന്‍റര്‍ വ്യക്തമാക്കി. കെന്ന സീസണിന്റെ മധ്യഭാഗത്ത് ‘സരായാത്’ കാലഘട്ടം അവസാനിക്കും, ഈ സമയത്ത് ഇടയ്ക്കിടെ ഇടിമിന്നലും കനത്ത മഴയും പൊടിയും ഉണ്ടാകാം. കൂടാതെ, ഈ സീസണിൽ ‘അൽ-സുറയ്യ’ എന്ന നക്ഷത്രത്തെ കാണാൻ കഴിയില്ല. എന്നാൽ പഴയ കണക്കുകൾ പ്രകാരം ജൂൺ 7-ന് വീണ്ടും ഈ നക്ഷത്രം ദൃശ്യമാകും. അതോടെ കെന്ന സീസൺ അവസാനിക്കും. ഈ സീസണിന്റെ തുടക്കത്തിൽ പക്ഷികളുടെ കുടിയേറ്റം ആരംഭിക്കുകയും, മധ്യത്തിൽ താപനില കൂടുതലാ കുകയും, മഴക്കാലം അവസാനി ക്കുകയും ചെയ്യും. അവസാനം ‘മർബഅാനിയത്ത് അൽ-കൈദ്’ എന്ന ഏറ്റവും ചൂടേറിയ കാലഘട്ടം വരും. ഈ സമയത്ത് അന്തരീക്ഷം കൂടുതൽ ചൂടേറിയതാകുമെന്നും പറയുന്നു.