ദോഹ :-ഖത്തറിലെ അൽ തുമാമയി ലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് സർവ്വീസ് ആരംഭിച്ചു. ഇന്നലെ യാണ് (മെയ്യ് 18 തീയതി) അൽ തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് ഖത്തർ റെയിൽ സർവ്വീസ് ആരംഭിച്ചത്. ദോഹ മെട്രോ റെഡ് ലൈനിലെ റാസ് ബു ഫൊണ്ടാസ് മെട്രോ സ്റ്റേഷനിൽ നിന്നുമാണ് എം150 നമ്പർ ബസ് സർവീസ് നടത്തുക. അൽ തുമാമയിലെ സോൺ 46-ലെ താമസക്കാരെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കു ന്നതാണ് പുതിയ മെട്രോലിങ്ക് സർവ്വീസ്. അൽ തുമാമ സ്റ്റേഡിയത്തിനും കഹ്‌റാമ അവയർനെസ് പാർക്കിനും ഇടയിലുള്ള പ്രദേശങ്ങളി ലൂടെയാണ് എം150 ബസിന്റെ റൂട്ട്. അൽ മീര, അൽ ഫുർജാൻ മാർക്കറ്റ്, പ്രദേശത്തെ മൂന്നോളം സ്കൂളുകൾ എന്നിവയ്ക്ക് സമീപവും മെട്രോ ലിങ്കിന് സ്റ്റോപ്പുണ്ട്. ദോഹ മെട്രോ സ്റ്റേഷനുകളുടെ ഏതാനും കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ യാത്രക്കാരെ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കു ന്നതിനുള്ള ഖത്തർ റെയിലിന്റെ സൗജന്യ ബസ് സർവീസ് ശൃംഖലയാണ് മെട്രോ ലിങ്ക്.