ദോഹ :-ഖത്തറിൽ താപനില 40 ഡിഗ്രി സെൽഷ്യസ് :ഉയർന്ന താപ നില ഈ വാരാന്ത്യം വരെ തുടരും. കിഴക്കൻ തീരപ്രദേശങ്ങളിലെ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിലവില്‍ രാജ്യത്തെ ചിലയിടങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. താപനില 26 ഡിഗ്രി സെൽഷ്യ സിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. മിതമായ വടക്കുപടി ഞ്ഞാറൻ-വടക്ക് കിഴക്കൻ കാറ്റും അനുഭവപ്പെടുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിലവിൽ 40 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ് പകൽ താപനില.