spot_img

ഖത്തർ മുതിർന്നവർക്കായി 2025-26 അധ്യയന വർഷത്തേക്ക് സായാഹ്ന വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുറക്കുന്നു

Published:

ദോഹ :-ഖത്തർ മുതിർന്നവർക്കായി 2025-26 അധ്യയന വർഷത്തേക്ക് സായാഹ്ന വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുറക്കുന്നു.വിദ്യാഭ്യാസം തുടരാൻ ആഗ്രഹിക്കുന്ന മുതിർന്നവർക്കായി ഖത്തറിൽ സായാഹ്ന വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) പ്രഖ്യാപിച്ചു. 2025-2026 അധ്യയന വർഷം മുതലാണ് ഈ സൗകര്യം നിലവിൽ വരുന്നത്.
പകൽ സമയത്തെ ജോലിയും മറ്റ് ഉത്തരവാദിത്തങ്ങളും കാരണം വിദ്യാഭ്യാസം മുടങ്ങിയ ഖത്തറിലെ താമസക്കാർക്ക് പഠനം മുന്നോട്ട് കൊണ്ടുപോകാൻ ഈ കേന്ദ്രങ്ങൾ അവസരം നൽകും. വൈകുന്നേരം 4.30 മുതൽ രാത്രി 8 വരെയാണ് സ്‌കൂളുകൾ പ്രവർത്തിക്കുക. വിദ്യാർത്ഥികൾക്ക് മികച്ച പിന്തുണ ഉറപ്പാക്കുന്നതിനായി ഈ കേന്ദ്ര ങ്ങളിൽ വിദ്യാഭ്യാസ, അഡ്മിനി സ്ട്രേറ്റീവ്, സാങ്കേതിക ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം?
ഖത്തരി വിദ്യാർത്ഥികൾ, ജിസിസി രാജ്യങ്ങളിലെ പൗരന്മാർ, ഖത്തരി സ്ത്രീകളുടെ കുട്ടികൾ എന്നിവർ ക്കാണ് ഈ സായാഹ്ന സ്കൂളുക ളിൽ പ്രവേശനം അനുവദിച്ചിരി ക്കുന്നത്.
കേന്ദ്രങ്ങൾ എവിടെയെല്ലാം?
മുതിർന്നവർക്കുള്ള സായാഹ്ന കേന്ദ്രങ്ങൾ നഗരത്തിന് ചുറ്റുമായി ഒമ്പത് വ്യത്യസ്ത പ്രദേശങ്ങ ളിലാണ് സ്ഥിതി ചെയ്യുന്നത്. അൽ അബ്, അൽ മാമൂറ, മുഐതർ, അൽ വക്ര, അൽ ഷഹാനിയ, ഐൻ ഖാലിദ്, അൽ മർഖിയ, അൽ ഖോർ, അബു ഹമൂർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പെൺകുട്ടികൾക്കായി നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങൾ:
* പെൺകുട്ടികൾക്കുള്ള അൽ അബ്ബ് സെക്കൻഡറി സ്കൂൾ
* പെൺകുട്ടികൾക്കായുള്ള അൽ ഇമാൻ സെക്കൻഡറി ഇൻഡിപെൻഡൻ്റ് സ്കൂൾ
* പെൺകുട്ടികൾക്കായുള്ള മുഐതർ പ്രിപ്പറേറ്ററി സ്കൂൾ
* പെൺകുട്ടികൾക്കുള്ള അൽ വക്ര സെക്കൻഡറി സ്കൂൾ
* പെൺകുട്ടികൾക്കായുള്ള അൽ ഷഹാനിയ സെക്കൻഡറി പ്രിപ്പറേറ്ററി സ്കൂൾ
ആൺകുട്ടികൾക്കായി നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങൾ:
* അഹമ്മദ് ബിൻ മുഹമ്മദ് സെക്കൻഡറി സ്കൂൾ
* ഒമർ ബിൻ അബ്ദുൾ അസീസ് സെക്കൻഡറി സ്കൂൾ
* അബ്ദുല്ല ബിൻ അലി അൽ മിസ്നാദ് സെക്കൻഡറി സ്കൂൾ
* ഖത്തർ ടെക്നിക്കൽ സെക്കൻഡറി സ്കൂൾ
ആജീവനാന്ത പഠനത്തെ പിന്തുണയ്ക്കുന്നതിനും താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വൈവിധ്യമാർന്ന ഓപ്ഷനുകൾ നൽകുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് MoEHE ആവർത്തിച്ചു. പ്രഭാതസമയത്തെ പ്രതിബദ്ധതകളെ തടസ്സപ്പെടു ത്താതെ പഠനം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ സായാഹ്ന സ്‌കൂളുകൾ ഒരു വിലപ്പെട്ട അവസരമാണ് ഒരുക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
പുതിയ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ഐഡി കാർഡിൻ്റെ പകർപ്പ്, അക്കാദമിക് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ അടുത്തുള്ള കേന്ദ്രത്തിൽ സമർപ്പിച്ച് സായാഹ്ന സ്കൂളിൽ രജിസ്റ്റർ ചെയ്യാം.

Cover Story

Related Articles

Recent Articles