spot_img

ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധനകൾ ശക്തമാക്കി

Published:

ദോഹ :- ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധനകൾ ശക്തമാക്കി. രാജ്യത്ത് പൊതുസുരക്ഷ മെച്ചപ്പെ ടുത്തുന്നതിന്റെ ഭാഗമായി ശക്ത മായ നടപടികൾ സ്വീകരിക്കുന്നത് തുടർന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ഈ വർഷം രണ്ടാം പാദത്തിനിടെ 1,54,000-ത്തിലധികം ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തിയ മന്ത്രാലയം, നിയമലം ഘനം നടത്തിയ 27 ഭക്ഷ്യ സ്ഥാപന ങ്ങൾ അടച്ചുപൂട്ടി. 8,466 നിയമലം ഘനങ്ങൾ കണ്ടെത്തുകയും ചെയ്തു.ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനകൾക്കായി 85,284 റൗണ്ടുകൾ, പൊതുനിയന്ത്ര ണത്തിന് 39,486 റൗണ്ടുകൾ, സാങ്കേതിക പരിശോധനകൾക്ക് 29,287 റൗണ്ടുകൾ എന്നിങ്ങനെ യാണ് സംഘടിപ്പിച്ചത്. ഇതോടൊ പ്പം പെസ്റ്റ് കൺട്രോളിനായി ലഭിച്ച 59,136 പരാതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും, 9,964 അഭ്യർത്ഥനകൾ തീർപ്പാക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. പരസ്യ ലൈസൻസു കൾക്ക് വേണ്ടി ലഭിച്ച 17,217 അപേക്ഷകൾക്കും മന്ത്രാലയം സമയബന്ധിതമായി മറുപടി നൽകി. സാമൂഹിക ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും, സേവന ങ്ങളിൽ വേഗത കൊണ്ടുവ രാനും, ജനങ്ങളുടെ വിശ്വാസം വർധിപ്പി ക്കാനും കർശന നടപടികൾ തുടരുമെന്ന് മന്ത്രാലയം വ്യക്ത മാക്കി. സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ തു​ട​രു​മെന്ന് അധികൃ തർ അറിയിച്ചു.

Cover Story

Related Articles

Recent Articles