spot_img

ഗൾഫിലെ ആറ് രാജ്യങ്ങൾക്ക് ഏകീകൃത ടൂറിസ്റ്റ് വിസ: പരീക്ഷണ ഘട്ടം ഈ വർഷം നാലാം പാദത്തിൽ

Published:

ദുബായ്: സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ സന്ദർശിക്കാൻ സഹായിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസയുടെ (GCC Grand Tourist Visa) പരീക്ഷണ ഘട്ടം ഈ വർഷം നാലാം പാദത്തിൽ ആരംഭിക്കുമെന്ന് യുഎഇ സാമ്പ ത്തിക, ടൂറിസം മന്ത്രിയും എമി റേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മാരി അറിയിച്ചു.

ജിസിസി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങളുടെയും ബന്ധപ്പെട്ട അധികാരികളുടെയും പരിഗണന യിലാണ് നിലവിൽ ഈ വിസയുടെ നടപ്പാക്കൽ നടപടികൾ.
ഷെങ്കൻ മാതൃകയിൽ, ഒറ്റ വിസയിൽ ആറ് രാജ്യങ്ങൾ
ഒരൊറ്റ വിസ ഉപയോഗിച്ച് എല്ലാ ജിസിസി രാജ്യങ്ങളും സന്ദർശി ക്കാൻ വിദേശ വിനോദസഞ്ചാ രികളെ അനുവദിക്കുന്ന ഷെങ്കൻ വിസ ശൈലിയിലുള്ള സംവിധാന മാണിത്. ഇത് ഗൾഫിനെ ഒറ്റ ടൂറിസം കേന്ദ്രമായി ഉയർത്തിക്കാ ട്ടാനും ആകർഷണം വർദ്ധിപ്പി ക്കാനും സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസയുടെ അംഗീകാരം ഈ വർഷം ജൂണിൽ ലഭിച്ചിരുന്നു. പൂർണ്ണമായ നടപ്പാക്കൽ നടപടികൾ പിന്നീടുള്ള ഘട്ടത്തിൽ ഉണ്ടാകുമെങ്കിലും, പരീക്ഷണ ഘട്ടം ആരംഭിക്കുന്ന തോടെ പദ്ധതി യാഥാർത്ഥ്യത്തി ലേക്ക് അടുക്കുകയാണ്. എന്നാൽ, പദ്ധതി ആരംഭിക്കുന്നതിന്റെ കൃത്യമായ തീയതി മന്ത്രി വെളിപ്പെടു ത്തിയിട്ടില്ല.ടൂറിസം രംഗത്തും സമ്പദ്‌വ്യവസ്ഥയിലും കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു.ഈ പുതിയ വിസ ഗൾഫിലെ പ്രാദേശിക ടൂറിസം വ്യവസായ ത്തിന് ഒരു വഴിത്തിരി വാകുമെ ന്നാണ് ട്രാവൽ, ടൂറിസം മേഖലയിലു ള്ളവർ പ്രതീക്ഷി ക്കുന്നത്.
* പുതിയ വിസ നടപ്പിലാക്കുന്ന തിലൂടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്ക പ്പെടും.
* മേഖലയിലെ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയ്ക്കും ജിഡിപി യിലും വലിയ ഉത്തേജനം നൽകുമെന്നും കരുതുന്നു.
എല്ലാ ജിസിസി രാജ്യങ്ങൾക്കും ഈ പദ്ധതിയുടെ ഗുണഫലങ്ങൾ ലഭിക്കുമെങ്കിലും, വിനോദസഞ്ചാ രികളെ ഏറ്റവുമധികം ആകർഷി ക്കാൻ സാധ്യത യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കാ യിരിക്കുമെന്നും മേഖലയിലുള്ളവർ വിലയിരുത്തുന്നു.

Cover Story

Related Articles

Recent Articles